Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യക്ഷ സ്ഥാനം; പൂഴിക്കടകനുമായി ഡികെ ശിവകുമാര്‍, സിദ്ധരാമയ്യയെ കണ്ടു!! നിര്‍ണായകം

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ നേതൃ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു.മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഡികെ ശിവകുമാറിന്‍റെ പേരായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ രാജിയും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും നേതൃമാറ്റ ചര്‍ച്ചകള്‍ പാതിവഴിയിലാക്കി.

അതിനിടയിലാണ് കര്‍ണാടകത്തില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നത്. കനത്ത തിരിച്ചടിയായിരുന്നു ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. പിന്നാലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു രാജിവെച്ചു. ഇതോടെ അധ്യക്ഷ സ്ഥാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്.

 ഉപതിരഞ്ഞെടുപ്പിലും

ഉപതിരഞ്ഞെടുപ്പിലും

സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമതരെ പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിച്ച് ഉപതിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയാണ് ഒരു പരിധി വരെ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

 പരാജയവും രാജിയും

പരാജയവും രാജിയും

സിദ്ധരാമയ്യ പക്ഷം ഡികെ പക്ഷം എന്ന നിലയിലായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ്. ഇത് പല മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി. ഇതോടെ തിരഞ്ഞെടുപ്പ് നടന്ന 15 ല്‍ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇതിന് പിന്നാലെയാണ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യയും അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും രാജി രാജിവെച്ചത്.

 ശക്തമായ വിഭാഗീയത

ശക്തമായ വിഭാഗീയത

തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ഡികെയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. അതിനിടയിലാണ് ഹവാല കേസില്‍ ഡികെ ശിവകുമാര്‍ അറസ്റ്റിലാകുന്നത്. അതേസമയം അറസ്റ്റ് ഡികെയുടെ ജനപ്രീതി ഉയര്‍ത്തിയെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയതമൂലം ഈ അനുകൂല ഘടകങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.

 മത്സരം കടുത്തു

മത്സരം കടുത്തു

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡികെയെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതേസമയം പിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ഈശ്വര കാന്ദ്രയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്. പദവിക്കായുള്ള മത്സരം കടുത്തതോടെ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡികെ.

 സിദ്ധരമായ്യയുമായി കൂടിക്കാഴ്ച

സിദ്ധരമായ്യയുമായി കൂടിക്കാഴ്ച

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഡികെ ശിവകുമാര്‍ മുന്‍ നിയമസഭ കക്ഷി നേതാവായ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയാണ് ശിവകുമാര്‍ സിദ്ധരാമയ്യയെ വസതിയില്‍ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം ഡികെ സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തി.

 ഒരു മണിക്കൂര്‍ കൂടിക്കാഴ്ച

ഒരു മണിക്കൂര്‍ കൂടിക്കാഴ്ച

അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ തേടിയാണ് ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ചത്. എന്നാല്‍ സിദ്ധരാമയ്യയെ ഡികെയ്ക്ക് അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം. പാര്‍ട്ടി ആരെ തിരഞ്ഞെടുത്താലും അവരെ അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് സിദ്ധരമായ്യ ശിവകുമാറിനെ അറിയിച്ചതത്രേ.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ലിംഗായത്ത വിഭാഗത്തില്‍ നിന്നുള്ള മറ്റൊരു നേതാവിനെയാണ് സിദ്ധരാമയ്യ നിര്‍ദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം സിദ്ധരാമയ്യയുടെ നിര്‍ദ്ദേശത്തിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്.

 തയ്യാറാണെന്ന്

തയ്യാറാണെന്ന്

നിലവില്‍ അടുത്ത അനുയായിയും മുന്‍ മന്ത്രിയുമായ സതീഷ് ജാര്‍ഖിഹോളിയ്ക്കായാണ് സിദ്ധരാമയ്യ ചരടുവലികള്‍ നടത്തുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം അധ്യക്ഷ സ്ഥാനം പാര്‍ട്ടി പറഞ്ഞാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സതീഷ് മധ്യമങ്ങളോട് ബെല്‍ഗാവിയില്‍ പറഞ്ഞിരുന്നു.

 കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

പാര്‍ട്ടി ഹൈക്കമാന്‍റ് തിരുമാനിക്കുന്ന ആരേയും പിന്തുണയ്ക്കാന്‍ തയ്യാറാണ്. താന്‍ അധ്യക്ഷ പദവി ആവശ്യപ്പെട്ടിട്ടില്ല. ​എന്നാല്‍ തന്നെ തിരഞ്ഞെടുത്താല്‍ ഉത്തരവാദിത്തതോടെ ചുമതല വഹിക്കാന്‍ തയ്യാറാണെന്നും സതീഷ് ജാര്‍ഖി ഹോളി പറഞ്ഞു. അതേസമയം മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ രാമലിംഗ റെഡ്ഡിയ്ക്ക് വേണ്ടിയും ഒരു വിഭാഗം നേതാക്കള്‍ രംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+