• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡികെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും; കർണാടകം പിടിക്കാൻ കോൺഗ്രസിന്റെ ട്രംപ് കാർഡ്!ബിജെപിയെ പൂട്ടും

  • By Aami Madhu

ബെംഗളൂരു; ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഡികെ ശിവകുമാർ കർണാടക കോൺഗ്രസിന്റെ അമരത്ത് എത്തിയരിക്കുകയാണ്. മൂന്ന് മാസങ്ങൾക്ക് മുൻപ് തന്നെ പാർട്ടി അധ്യക്ഷ സ്ഥാനം ഡികെയ് നൽകിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്ഥാനാരോഹണ ചടങ്ങുകൾ നീണ്ടുപോകുകയായിരുന്നു.

അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തതോടെ സംസ്ഥാനത്ത് 'ഡികെ മാജിക്' ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. ഡികെയെ മുൻനിർത്തി കർണാടകത്തിൽ വൻ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് പാർട്ടി. വിശദാംശങ്ങൾ ഇങ്ങനെ

തലവരമാറ്റാൻ

തലവരമാറ്റാൻ

ജെഡിഎസുമായി ചേർന്നാണ് 2018 ൽ കോൺഗ്രസ് കർണാടകത്തിൽ അധികാരം പിടിച്ചത്. ബിജെപിയെ പുറത്ത് നിർത്തുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് ബദ്ധശത്രുക്കളായ ജെഡിഎസുമായി കോൺഗ്രസ് കൈകോർത്തത്. എന്നാൽ സഖ്യം വിജയിച്ചില്ലെന്ന് മാത്രമല്ല അധികാരത്തിലേറി നാളുകൾക്കുള്ളിൽ തന്നെ സർക്കാരിൽ അതൃപ്തികൾ പുകഞ്ഞുതുടങ്ങി.

കോൺഗ്രസ്-ജെഡിഎസ് സഖ്യം

കോൺഗ്രസ്-ജെഡിഎസ് സഖ്യം

സംസ്ഥാന തലത്തിലുള്ള നേതാക്കൾ സഖ്യം അംഗീകരിച്ചിരുന്നുവെങ്കിലും പ്രാദേശിക തലത്തിൽ ഈ കൂട്ട് അംഗീകരിക്കാൻ ഇരു പാർട്ടികളിലേയും പ്രവർത്തകർ തയ്യാറായിരുന്നില്ല. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവർത്തകർ പരസ്പരം കാലുവാരി. ഫലമോ 25 ൽ 23 സീറ്റുകളും ബിജെപി വിജയിച്ചു കയറി. ഇതോടെ സഖ്യത്തിൽ ഭിന്നത രൂക്ഷമായി.

അടർത്തിയത് 17 പേരെ

അടർത്തിയത് 17 പേരെ

സർക്കാരിനുള്ളിലെ അതൃപ്തി മുതലെടുത്തി സംസ്ഥാനത്ത് ബിജെപി ഓപ്പറേഷൻ ലോട്ടസ് പയറ്റിയതോടെ സഖ്യം നിലംപതിച്ചു. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി 17 പേരെ അടർത്തിയെടുത്ത് കൊണ്ടാണ് ബിജെപി അധികാരം ഇടംപിടിച്ചത്. തൊട്ട് പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിൽ വിമതരെ കെട്ട് കെട്ടിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചെങ്കിലും 1 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

ദക്ഷിണേന്ത്യൻ മണ്ണ്

ദക്ഷിണേന്ത്യൻ മണ്ണ്

ഇതോടെ ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ മണ്ണ് ബിജെപി വീണ്ടും കൈപ്പിടിയിലാക്കി. അതേസമയം സംസ്ഥനത്തെ കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിൽ നിന്നും കൈ പിടിച്ച് ഉയർത്താൻ പാർട്ടിയുടെ ട്രെബിൾ ഷൂട്ടറെന്ന് അറിയപ്പെടുന്ന ഡികെ ശിവകുമാറിനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് ദേശീയ നേതൃത്വം.

ഡികെ മാജിക് വരുമോ?

ഡികെ മാജിക് വരുമോ?

ഡികെ മാജികിലൂടെ സംസ്ഥാന അധികാരം വീണ്ടെടുക്കാൻ കോൺഗ്രസിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്റ്. അധികാരം ഏറ്റെടുത്തത് മുതൽ പാർട്ടിയെ അടിമുടി പെളിച്ചെഴുതുകയാണ് അദ്ദേഹം. ബിജെപി കുത്തകയാക്കി വെച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കോൺഗ്രസിന്റെ ഇടപെടൽ ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ ഡികെ നൽകി കഴിഞ്ഞു.

കേഡർ അധിഷ്ഠിത പാർട്ടി

കേഡർ അധിഷ്ഠിത പാർട്ടി

കോൺഗ്രസിനെ കേഡർ അധിഷ്ഠിത പാർട്ടിയാക്കി മാറ്റിയെടുക്കാനുള്ള നീക്കവും ഡികെ തുടങ്ങി കഴിഞ്ഞു . ഇതുവഴി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മുന്നേറാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശമാണ് പ്രവർത്തകർ ഉയർത്തുന്നത്.

സ്വാധീനമുള്ള നേതാവ്

സ്വാധീനമുള്ള നേതാവ്

ഡികെയോളം സ്വാധീനമുള്ള നേതാവ് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇല്ലെന്ന് പ്രവർത്തകർ പറയുന്നു. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കാലിംഗ വിഭാഗത്തിനിടയിൽ ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

വൊക്കാലിംഗ സമുദായം

വൊക്കാലിംഗ സമുദായം

ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അനധികൃത പണമിടപാട് കേസില്‍ അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ഡികെയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ വീരപരിവേഷമാണ് ലഭിച്ചത്. സമുദായത്തിൽ പ്രമുഖരാണ് ഡികെയ്ക്ക് വേണ്ടി അന്ന് രംഗത്തെത്തിയത്. ജെഡിഎസ് നേതാക്കൾ ഉൾപ്പെടെയുള്ളവരായിരുന്നു ഡികെയ്ക്ക് വേണ്ടി അന്ന് രംഗത്തെത്തിയത്.

നേതാക്കൾ കൂടുമാറും

നേതാക്കൾ കൂടുമാറും

അതുകൊണ്ട് തന്നെ ഡികെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നതോടെ ജെഡിഎസിലെ പ്രബലരായ നേതാക്കൾ ഉൾപ്പെടെ ഡികെയ്ക്ക് മുന്നിൽ അണി നിരക്കുമെന്ന് കോൺഗ്രസ് നേതാക്കൾ കണക്കാക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷനായി ഡികെ എത്തുന്നതോട് കൂടി തന്നെ

പാർട്ടി വിട്ടേക്കും

പാർട്ടി വിട്ടേക്കും

ജെഡിഎസ് നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രത്യേകിച്ച് മൈസൂര്‍ മേഖലയില്‍ നിന്നുള്ളവര്‍.വൊക്കാലിംഗ സമുദായംഗമാണ് ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ജെഡിഎസിന്‍റെ വോട്ട് ബാങ്ക്. അതിനിടെ ഇടക്കാലത്തത് ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവരെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളും ഡികെ ആരംഭിച്ചിട്ടുണ്ട്.

ബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നു

Rakhi, [05.07.20 20:35]

English summary
DK Shiva Kumar Should be projected as congress chief ministerial candidate says leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X