• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർണാടക പിടിക്കാൻ ഡികെ ശിവകുമാറിന്റെ തന്ത്രം; 100 നിയമസഭാംഗങ്ങൾ!! വമ്പൻ പൊളിച്ചെഴുത്ത്

  • By Aami Madhu

ബെംഗളൂരു; കർണാടകത്തിൽ പുതിയ കളിക്കൊരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. സർക്കാർ താഴെ വീണ പിന്നാലെ വേർപിരിഞ്ഞ ജെഡിഎസുമായി സഖ്യം ചേരാനുള്ള നീക്കങ്ങൾ ഡികെ ശിവകുമാറിന്റഎ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ കർണാടകത്തിൽ വീണ്ടും അധികാരം പിടിക്കണമെങ്കിൽ പുതിയ സഖ്യങ്ങൾ മാത്രം മതിയാവില്ലെന്നാണ് ഡികെയുടെ കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ അടിമുടി പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് ഡികെ.

ഡികെ മാതൃക

ഡികെ മാതൃക

ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ അധ്യക്ഷനായിരുന്ന ദിനേശ് ഗുണ്ടു റാവു രാജിവെച്ച ഒഴിവിലാണ് ഡികെ ശിവകുമാർ ചുമതലയേൽക്കുന്ന്.നിലവിൽ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകളാണ് ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നത്. കുടിയേറ്റ തൊളിലാളികളുടെ വിഷയത്തിൽ ഉൾപ്പെടെ സോണിയ ഗാന്ധി ഡികെയുടെ ഇടപെടലായിരുന്നു മാതൃകയാക്കിയത്.

ജെഡിഎസുമായി സഖ്യം

ജെഡിഎസുമായി സഖ്യം

അധികാരം നഷ്ടമായതോടെ വേർപിരിഞ്ഞ ജെഡിഎസുമായി സഖ്യത്തിനുള്ള സാധ്യതയും ഡികെയുടെ നേതൃത്വത്തിൽ തേടുന്നുണ്ട്. എച്ച്ഡി ദേവഗൗഡയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത് ഈ നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കർണാടകത്തിൽ വീണ്ടും അധികാരത്തിലേറണമെങ്കിൽ സഖ്യം മാത്രം പോരെന്നാണ് ഡികെയുടെ പക്ഷം.

വൻ പൊളിച്ചെഴുത്ത്

വൻ പൊളിച്ചെഴുത്ത്

ഇതിനായി പാർട്ടിയിൽ വൻ പൊളിച്ചെഴുത്താണ് ഡികെ നടത്താനിരിക്കുന്നത്. താഴെ തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കേഡർ അധിഷ്ഠിതമായി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ഡികെയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എംഎൽഎമാർക്കും എംഎൽഎസിമാർക്കും ഓരോ മണ്ഡലത്തിന്റെ ചുമതല നൽകി.

100 നിയസഭാംഗങ്ങൾ

100 നിയസഭാംഗങ്ങൾ

നിലവിൽ 66 എംഎൽഎമാർ ഉൾപ്പെടെ 100 നിയമസഭാംഗങ്ങളാണ് സംസ്ഥാനത്ത് കോൺഗ്രസിന് ഉള്ളത്. ഇവർക്കാണ് ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. എം‌എൽ‌എമാർക്ക് അവരുടെ നിയോജകമണ്ഡലത്തിനൊപ്പം അയൽ നിയോജക മണ്ഡലങ്ങളുടെ ചുമതലയും ഉണ്ട്.

രണ്ട് മണ്ഡലങ്ങൾ

രണ്ട് മണ്ഡലങ്ങൾ

എം‌എൽ‌സിമാർക്ക് രണ്ട് നിയോജകമണ്ഡലങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. സ്വന്തം മണ്ഡലങ്ങളിൽ കൂടുതൽ പ്രവർത്തകരെ പാർട്ടിയിൽ ഉൾപ്പെടുത്തുകയെന്നതാണ് നിയമസഭാംഗങ്ങളുടെ ഉത്തരവാദിത്തം. അവരാണ് പാർട്ടിയെ അടിത്തട്ട് മുതൽ ശക്തിപ്പെടുത്തേണ്ടതെന്നും പാർട്ടി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

യോജിപ്പില്ല

യോജിപ്പില്ല

അതേസമയം ചില നിയമസഭാംഗങ്ങൾക്ക് പുതിയ നിർദ്ദേശത്തോട് യോജിപ്പില്ല. എം‌എൽ‌എമാരായാലും എം‌എൽ‌സിമാരായാലും ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണെന്നാണ് ഇവർ പറയുന്നതെന്ന് പേര് വെളിപ്പെടുത്താത്ത മുതിർന്ന നേതാവ് പറഞ്ഞു.

കേഡർ അധിഷ്ഠിതം

കേഡർ അധിഷ്ഠിതം

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ശിവകുമാറിന്റെ പേര് പ്രഖ്യാപിച്ചത് മുതൽ കേഡർ അടിസ്ഥാനമാക്കി പാർട്ടി കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. നേതാക്കൾ താഴെ തട്ടിലിറങ്ങി പ്രവർത്തിക്കുന്നതിലൂടെയാണ് പാർട്ടിയെ ശക്തിപ്പെടുത്താൻ സാധീക്കുവെന്നാണ് ഡികെ ആവശ്യപ്പെടുന്നത്.

നേരിട്ട് സന്ദർശിച്ചു

നേരിട്ട് സന്ദർശിച്ചു

കെപിസിസി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ മുൻ എം‌എൽ‌എമാരും എം‌എൽ‌സിമാരും ഉൾപ്പെടെയുള്ള വിവിധ മുതിർന്ന പാർട്ടി നേതാക്കളേയും വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും മുൻ ചെയർപേഴ്‌സൺമാരെയും ശിവകുമാർ ഇക്കാര്യം ആവശ്യപ്പെട്ട് സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.

അഭിപ്രായം തേടുകയാണ്

അഭിപ്രായം തേടുകയാണ്

പാർട്ടിയുടെ പുനർനിർമ്മാണത്തിനായി അദ്ദേഹം എല്ലാവരിൽ നിന്നും അഭിപ്രായം തേടുകയാണ്. പാർട്ടിയിലും സർക്കാരിലും വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച നൂറുകണക്കിന് എം‌എൽ‌എമാർ, എം‌എൽ‌സിമാർ, കൗൺസിലർമാർ,ഉദ്യോഗസ്ഥർ, മുതിർന്ന നേതാക്കൾ എന്നിവരോട് ബൂത്തുകളിൽ ഇറങ്ങി പണിയെടുക്കാനാണ് ഡികെ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന പര്യാടനം

സംസ്ഥാന പര്യാടനം

മെയ് 31 ന് അധ്യക്ഷനായി ഔദ്യോഗികമായി ചുമതല ഏറ്റെടുത്ത ശേഷം ഡികെ ശിവകുമാർ സംസ്ഥാനത്തെ 224 നിയമസഭ മണ്ഡലങ്ങളിലും പര്യടനും നടത്തുകയും പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും സംവദിക്കുകയും ചെയ്യുമെന്നും ഡികെ ശിവകുമാർ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് ആന്ധ്യയിൽ ജഗൻ മോഹൻ സംഘടിപ്പിച്ച തലത്തിലുള്ള സംസ്ഥാന യാത്ര മോഡലിലാണ് ഡികെയുടെ പര്യടനം ഉണ്ടായേക്കുക.

കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്

സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!

ബിജെപിയിൽ പൊട്ടിത്തെറി

ബിജെപിയിൽ പൊട്ടിത്തെറി

അതിനിടെ കർണാടക രാഷ്ട്രീയത്തിലെ ഡികെയുടെ പുതിയ ഇടപെടലുകൾ ബിജെപി ക്യാമ്പിൽ പുതിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡികെയെ യെഡിയൂരപ്പ പുതിയ സുഹൃത്തായി പരിഗണിക്കുന്നുവെന്നാണ് ബിജെപി നേതാക്കൾ ഉയർത്തുന്ന ആരോപണം.

യെഡ്ഡിക്കെതിരെ നേതാക്കൾ

യെഡ്ഡിക്കെതിരെ നേതാക്കൾ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷവുമായി സഹകരിക്കാനുള്ള യെഡിയൂരപ്പയുടെ തിരുമാനം ബിജെപിയിലെ ചില നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പിഎം കെയേഴ്സ് ഫണ്ടിനെതിരെ പ്രതികരിച്ച സോണിയാ ഗാന്ധിയ്ക്കെതിരെ കർണാടകത്തിൽ ബിജെപി പ്രവർത്തകൻ നൽകിയ പരാതി പിൻവലിക്കാമെന്ന് ഡികെ ശിവകുമാറിന് യെഡിയൂരപ്പ ഉറപ്പ് നൽകിയതും ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്.

English summary
DK shiva Kumar to strengthen congress from grassroots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more