• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഡികെ ശിവകുമാര്‍; ദില്ലിയില്‍ സോണിയയുമായി തിരക്കിട്ട ചര്‍ച്ച

ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനുവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബിജെപി ക്യാമ്പില്‍ ചൂട് പിടിക്കുന്നതിനിടെ കോണ്‍ഗ്രസിനുള്ള മറ്റൊരു വടംവലി തകൃതിയാവുകയാണ്. സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തില്‍ ഏറിയെങ്കിലും ഇതുവരെ പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസ് നിയമിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനൊപ്പം കര്‍ണാടകത്തില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം നിയമിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യ കളിക്കുന്നത് തീ കളി, കാശ്മീര്‍ പിടിച്ചെടുക്കാനാണ് ഉദ്ദേശമെങ്കില്‍ നടത്തില്ല; പാക് പ്രസിഡന്‍റ്

സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനാകാന്‍ അധ്യക്ഷ പദത്തിനായി ചരട്വലി കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാര്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഡികെ ദില്ലിയില്‍ തുടരുന്നത് പുതിയ റോളിനായുള്ള ചര്‍ച്ചകള്‍ക്കായാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്

 പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍

കര്‍ണാടകത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുല്‍ ഗാന്ധി സംസ്ഥാന യൂണിറ്റ് പിരിച്ച് വിട്ടിരുന്നു. അതേസമയം സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിനേയും വര്‍ക്കിങ്ങ് പ്രസിഡന്‍റ് ഈശ്വര്‍ കാന്ദ്രയേയും തുടരാന്‍ അനുവദിച്ചു. സോണിയാ ഗാന്ധി അധ്യക്ഷ പദം ഏറ്റെടുത്തതോടെ പല സംസ്ഥാനങ്ങളിലും പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഭാരിവാഹികളെ പലരേയും മാറ്റാന്‍ ഒരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. ഇതോടെയാണ് അധ്യക്ഷ പദവിക്കായി ഡികെ ചരട് വലി തുടങ്ങിയത്.

 സിദ്ധരാമയ്യയുടെ ലക്ഷ്യം മറ്റൊന്ന്

സിദ്ധരാമയ്യയുടെ ലക്ഷ്യം മറ്റൊന്ന്

അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ മന്ത്രി കൃഷ്ണ ഭൈരേ ഗൗഡയേയോ മുന്‍ ചാമരാജനഗര്‍ എംപി ആര്‍ ദ്രുവനാരായണയേയോ നിയമിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. വൊക്കാലിംഗ നേതാവിനെയാണ് നേതൃത്വം പരിഗണിക്കുന്നതെങ്കില്‍ കൃഷ്ണ ഭൈര ഗൗഡയേയും ദളിത് നേതാവിനേയാണ് പരിഗണിക്കുന്നതെങ്കില്‍ ദ്രുവനാരായണനേയും പരിഗണിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍റിനെ ധരിപ്പിച്ചിട്ടുമുണ്ട്. അധ്യക്ഷ പദവിയില്‍ തന്‍റെ അടുപ്പക്കാരെ നിയമിച്ച് നിയമസഭ പ്രതിപക്ഷ നേതാവായി വരണം എന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.

 മുഖ്യമന്ത്രി കസേര ലക്ഷ്യം

മുഖ്യമന്ത്രി കസേര ലക്ഷ്യം

പ്രതിപക്ഷ നേതാവായില്‍ ഭാവിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാറാം എന്നാണ് സിദ്ധരാമയ്യയുടെ കണക്ക് കൂട്ടല്‍. അതേസമയം ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് സിദ്ധുവിന്‍റെ പ്രതിപക്ഷ നേതൃ പദവി മോഹം വെട്ടാന്‍ ശ്രമം നടക്കുന്നത്. ഡോ ജി പരമേശ്വരറെയോ എം കെ പാട്ടീലിനെയോ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഖാര്‍ഗെ ക്യാമ്പിന്‍റെ ആവശ്യം.

 അധ്യക്ഷ പദവി

അധ്യക്ഷ പദവി

അതേസമയം പ്രതിപക്ഷ പദവി സിദ്ധരാമയ്യയ്ക്ക് നല്‍കുമെങ്കില്‍ അധ്യക്ഷ പദം തനിക്ക് വേണമെന്നാണ് ഡികെയുടെ നിലപാട്. അധ്യക്ഷ സ്ഥാനത്തേക്ക് ഡികെയുടെ പേര് ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് ചില നേതാക്കള്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ പാര്‍ട്ടിയെ കെട്ടുറപ്പോടെ നയിക്കുന്നതിന് ശക്തമായ നേതാവിനെ തന്നെ തിരഞ്ഞെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

 അടുത്താഴ്ചയോടെ

അടുത്താഴ്ചയോടെ

പ്രതിസന്ധികളില്‍ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോവാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയ നേതാവെന്ന നിലയില്‍ ഡികെ ശിവകുമാറിന് നേതൃത്വം കൈമാറമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സഖ്യസർക്കാരിന്റെ 14 മാസക്കാലയളവിൽ ശിവകുമാറിന്റെ പ്രശ്‌നപരിഹാര കഴിവുകളും പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള സാമര്‍ത്ഥ്യവും ഏറെ ശ്രദ്ധേയമായിരുന്നു.അടുത്തയാഴ്ച നടക്കുന്ന എ.ഐ.സി.സി യോഗത്തിന് ശേഷം ഇക്കാര്യം അന്തിമ തീരുമാനം വരും. ദിനേഷ് ഗുണ്ടുറാവുവിന് കാലാവധി തീരാന്‍ ഇനിയും ഒന്നരവര്‍ഷം ഉണ്ട്.

യെഡ്ഡിയുടെ നീക്കങ്ങളെല്ലാം പാളി!! തിരിഞ്ഞു നേക്കാതെ അമിത് ഷാ, വിമതര്‍ക്കും മുഖം കൊടുത്തില്ല

മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടി

English summary
DK Shiva Kumar want state president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X