വീണ്ടും മൈക്കില്‍ കുടുങ്ങി കര്‍ണാടക നേതാക്കള്‍, സിദ്ധരാമയ്യയും ശിവകുമാറും പറഞ്ഞ് ഇക്കാര്യം

ബെംഗളൂരു: സംഭാഷണം അറിയാതെ പുറത്തുവരുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുതിയ കാര്യമല്ല. കര്‍ണാടക കോണ്‍ഗ്രസില്‍ ഇത് സംഭവിക്കാറുണ്ട്. ഒരു മാസം മുമ്പ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ അഴിമതിക്കാരനാണെന്ന് നേതാക്കള്‍ പരസ്പരം പറയുന്നത് മുന്നിലുള്ള മൈക്ക് വഴി ലോകം മുഴുവന്‍ അറിഞ്ഞിരുന്നു. മൈക്ക് ഓണ്‍ ചെയ്തത് അറിയാതെയാണ് ഇവര്‍ സംസാരിച്ചത്. അത് ബിജെപിക്ക് കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി മാറിയിരുന്നു. ഇപ്പോഴിതാ ശിവകുമാര്‍ തന്നെയാണ് പുതിയ ചോര്‍ച്ചയുടെ ഭാഗമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തുന്ന സംഭാഷണം മൈക്കിലൂടെ പുറത്തുവന്നിരിക്കുകയാണ്.

1

ബെംഗളൂരുവില്‍ ഒക്ടോബര്‍ 31ന് ഇന്ദിരാ ഗാന്ധിയുടെ വിയോഗ ദിന വാര്‍ഷിക ദിനത്തിനിടെയാണ് ഇരുവരുടെയും സംഭാഷണങ്ങള്‍ പുറത്തെത്തിയത്. ചടങ്ങില്‍ എന്തുകൊണ്ട് സര്‍ദാല്‍ വല്ലഭ് ഭായ് പട്ടേലിന്റെ ചിത്രമില്ലെന്ന് സിദ്ധരാമയ്യ ചോദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട അതേ ദിനത്തിലാണ് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനവും. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേലിന്റെ ചിത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന സിദ്ധരാമയ്യയുടെ ചോദ്യവും സ്വാഭാവികമായിരുന്നു. എന്നാല്‍ ഇത് അടക്കി പിടിച്ച് ചോദിച്ചതും അത് മൈക്കിലൂടെ പുറത്തുവന്നതും, അതിനോടൊപ്പമുള്ള ശിവകുമാര്‍ പറഞ്ഞ കാര്യങ്ങളുമാണ് സംഭവത്തെ വിവാദമായിരിക്കുന്നത്.

സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ നമ്മള്‍ ഒരിക്കലും സൂക്ഷിക്കാറില്ലെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ബിജെപിയില്‍ നിന്നുള്ള വിമര്‍ശനത്തെ പേടിക്കേണ്ടതുണ്ടെന്നായിരുന്നു സിദ്ധരാമയ്യ ശിവകുമാറിനോട് പറഞ്ഞത്. ഇതിന് പിന്നാലെ അവിടെയുള്ള സ്റ്റാഫിനോട് സര്‍ദാര്‍ പട്ടേലിന്റെ ചിത്രവും ഒപ്പം വെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു ശിവകുമാര്‍. ഇന്ന് സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ചിത്രം ഇവിടെ കാണാനേ ഇല്ല. ഇങ്ങനെയായിരുന്നു കന്നഡയില്‍ സിദ്ധരാമയ്യ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ നമ്മള്‍ ഒരിക്കലും സൂക്ഷിക്കാറില്ലെന്ന് ശിവകുമാര്‍ പറയുന്നുണ്ട്. ബിജെപി ഇത് മുതലെടുക്കുമെന്ന് പിന്നാലെ തന്നെ സിദ്ധരാമയ്യ ശിവകുമാറിനോട് പറയുന്നുണ്ട്.

ഇതെല്ലാം കന്നഡത്തിലാണെന്ന് പറഞ്ഞതെങ്കിലും, ബിജെപി ഇത് മുതലെടുത്താല്‍ എന്ത് ചെയ്യുമെന്ന് സിദ്ധരാമയ്യ ചോദിച്ചത് ഇംഗ്ലീഷിലായിരുന്നു. പട്ടേലിന്റെ ചിത്രമുണ്ടെങ്കില്‍ വേഗം കൊണ്ടുവരാനായിരുന്നു പിന്നാലെ ശിവകുമാര്‍ നിര്‍ദേശിച്ചത്. പട്ടേലിന്റെ ചിത്രം കോണ്‍ഗ്രസ് സൂക്ഷിക്കുന്നതാണ് നല്ലതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതായിരിക്കും ചെയ്യുകയെന്നും ശിവകുമാര്‍ മറുപടി നല്‍കുന്നുണ്ട്. ഇതെല്ലാം മൈക്കിലൂടെ പുറത്തുവരികയും ചെയ്തു. ഇരുവരും അടുത്തുള്ള മൈക്കൊന്നും ശ്രദ്ധിക്കാതെ സംസാരിച്ചതാണ് വിനയായത്. ബിജെപി എംഎല്‍എ രേണുകാചാര്യ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

അടിമകള്‍ ഇറ്റലിക്കാരിയെ ഭയപ്പെടുന്നത് വലിയ നാണക്കേടാണെന്ന് ഇതിന് പിന്നാലെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി പറഞ്ഞു. നെഹ്‌റു കുടുംബം സര്‍ദാര്‍ പട്ടേലിനെ എത്രത്തോളം വെറുക്കുന്നുണ്ടെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാണ്. ബിജെപിയെ പേടിച്ച് ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം സര്‍ദാര്‍ പട്ടേലിന്റെ ചിത്രവും വെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസെന്നും രവി പറഞ്ഞു. എന്നാല്‍ സിദ്ധരാമയ്യയോ ശിവകുമാറോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ മുതിര്‍ നേതാക്കള്‍ നൂറ് കോടിയോളം രൂപ വരെ കൈക്കൂലി വാങ്ങാറുണ്ടെന്ന് പറയുന്നത് ഇതേ പോലെ ചോര്‍ന്നിരുന്നു. അത് വലിയ വിവാദമായിരുന്നു.

അതേസമയം വിവാദ വീഡിയോയില്‍ വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തി. കോണ്‍ഗ്രസോ നേതാക്കളോ ബിജെപിയെ ഒരിക്കലും ഭയപ്പെടുന്നില്ല. ശിവകുമാറിനോട് സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമാണെന്നും അദ്ദേഹത്തിന്റെ ഫോട്ടോ ചടങ്ങിനൊപ്പം വെക്കാനുമായിരുന്നു നിര്‍ദേശിച്ചത്. പിന്നാലെ തന്നെ അദ്ദേഹം അത് ചെയ്തുവെന്നും സിദ്ധരാമയ്യ പറഞ്ഞു. മറ്റൊന്നും ആ വീഡിയോക്ക് പിന്നില്‍ ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ അടക്കം നേട്ടമുണ്ടാക്കി തിരിച്ചുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിവാദം വന്നിരിക്കുന്നത്. ശിവകുമാറും ഇക്കാര്യത്തില്‍ വിശദീകരിക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+