സ്റ്റൈല്‍ മന്നനെയും ഉലകനായകനെയും ഒരു വേദിയില്‍ കൊണ്ടുവന്ന് ഡിഎംകെ..പിആര്‍ തന്ത്രം!!!

Subscribe to Oneindia Malayalam

ചെന്നൈ: തമിഴ് ജനതക്ക് സിനിമാ താരങ്ങള്‍ ദൈവങ്ങളാണ്. രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലെത്തിയാലും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയാലും ആരാധനക്ക് ഒട്ടും മങ്ങലേല്‍ക്കില്ല. രാഷട്രീയവും സിനിമയും തമ്മിലുള്ള ബാന്ധവം അത്രത്തോളമാണ് തമിഴ് നാട്ടില്‍. എംജിആറും ജയലളിതയുമുള്‍പ്പെടെ തമിഴ് ജനത നെഞ്ചെറ്റിയ താരങ്ങളേറെ. അവരുടെ കൂട്ടത്തിലേക്ക് കണ്ണിചേരാന്‍ ഉലകനായകന്‍ കമലഹാസനും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ സമീപകാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. രജനീകാന്ത് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും കമലഹാസന്‍ പരോക്ഷ സൂചന മാത്രമേ നല്‍കിയിട്ടുള്ളൂ.

ഇപ്പോള്‍ രണ്ടു താരങ്ങളെയും ഒരു വേദിയില്‍ കൊണ്ടുവരികയാണ് തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷമായ ഡിഎംകെ. ഡിഎംകെയുടെ ഔദ്യോഗിക പത്രമായ മുരസോളിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായാണ് സ്റ്റൈല്‍ മന്നനും ഉലകനായകനും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നത്. ഡിഎംകെയുടെ സമര്‍ത്ഥമായ പിആര്‍ തന്ത്രമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വ്യാഴാഴ്ച രാത്രിയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

rajinikanth-kamal

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഡിഎംകെക്ക് എതിരെ അഴിമതി ആരോപണവുമായി കമലഹാസന്‍ രംഗത്തെത്തിയിരുന്നു. ഡിഎംകെയുയുമായി ചേര്‍ന്ന് കമലഹാസന്‍ തങ്ങളെ താറടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എഐഡിഎംകെ ആരോപിച്ചത്.

അനുയോജ്യമായ സമയം വരുമ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് രജനി പരസ്യമായി പ്രഖ്യാപിച്ചെങ്കിലും ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

English summary
DMK to make appearance of Rajinikanth, Kamal Haasan Together Tonight
Please Wait while comments are loading...