കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിന്റെ വാക്കിന് പുല്ലുവില; മുഖം കൊടുക്കാതെ വിമതര്‍... ഡിഎംകെയില്‍ അടി തുടങ്ങി

Google Oneindia Malayalam News

ചെന്നൈ: അണ്ണാഡിഎംകെയുടെ പത്ത് വര്‍ഷം നീണ്ട ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ ഡിഎംകെ ഒന്നിന് പിറകെ ഒന്നായി വിജയം ആവര്‍ത്തിക്കുന്നതിനിടെ കലഹം മൂര്‍ഛിക്കുന്നു. സഖ്യകക്ഷികളുമായുള്ള ബന്ധം ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ഡിഎംകെയില്‍ തലപൊക്കി. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംഡികെ, മുസ്ലിം ലീഗ് തുടങ്ങി നിരവധി പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ഡിഎംകെയാണ്.

പാര്‍ട്ടിയുടെ തേരിലേറി സഖ്യകക്ഷികളെല്ലാം ഒട്ടേറെ സീറ്റില്‍ ജയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഡിഎംകെ തരംഗമായിരുന്നു തമിഴകത്ത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു...

ലോകം അടിമുടി മാറുന്നു; സ്വര്‍ണം 40000ത്തിലേക്ക്, രൂപ തകര്‍ന്നടിഞ്ഞു!! എണ്ണവില റെക്കോഡില്‍...ലോകം അടിമുടി മാറുന്നു; സ്വര്‍ണം 40000ത്തിലേക്ക്, രൂപ തകര്‍ന്നടിഞ്ഞു!! എണ്ണവില റെക്കോഡില്‍...

1

തദ്ദേശ തിരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നീക്കിവച്ചിരുന്നു ഡിഎംകെ. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനത്തില്‍ പ്രാദേശിക നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യകക്ഷികള്‍ക്ക് നീക്കിവച്ച സീറ്റുകളില്‍ ചിലതില്‍ ഡിഎംകെ പ്രാദേശിക നേതാക്കള്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു.

2

ഇതിലുള്ള എതിര്‍പ്പ് സഖ്യകക്ഷി നേതാക്കള്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെയും ഡിഎംകെ ജില്ലാ നേതൃത്വത്തെയും അറിയിച്ചു. അവര്‍ വിമതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സഖ്യ കക്ഷികള്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി ചര്‍ച്ച നടത്തി. നടപടിയുണ്ടാകുമെന്ന് സ്റ്റാലിന്‍ പറയുകയും ചെയ്തു.

3

സഖ്യകക്ഷികള്‍ക്ക് നീക്കിവച്ച സീറ്റില്‍ മല്‍സരിച്ച ഡിഎംകെ പ്രാദേശിക നേതാക്കള്‍ ജയിക്കുക മാത്രമല്ല, ചിലര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ എത്തുകയും ചെയ്തു. ഈ പദവികള്‍ ഒഴിഞ്ഞ് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കണമെന്ന് സ്റ്റാലിന്‍ വിമതരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമതര്‍ രാജിവയ്ക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ ഡിഎംകെയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായി.

4

മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും മല്‍സര രംഗത്ത് നിന്ന് പിന്മാറാതിരുന്നത് ഡിഎംകെയില്‍ സ്റ്റാലിന്റെ അപ്രമാദിത്വം ചോദ്യം ചെയ്തിരിക്കുകയാണ്. അച്ചടക്ക ലംഘനം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സ്റ്റാലിന്‍ ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ഇപ്പോള്‍ വിമതര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നുണ്ട്.

'ദിലീപ് പ്രതിയായതിനാല്‍ മാത്രമാണ് കേസ് 5 വര്‍ഷം നീണ്ടത്; മറ്റു പ്രതികള്‍ അനുഭവിക്കാന്‍ തയ്യാറായി''ദിലീപ് പ്രതിയായതിനാല്‍ മാത്രമാണ് കേസ് 5 വര്‍ഷം നീണ്ടത്; മറ്റു പ്രതികള്‍ അനുഭവിക്കാന്‍ തയ്യാറായി'

5

ഇവരോട് രാജിവയ്ക്കാന്‍ ഡിഎംകെ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ രാജിവയ്ക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തിലെ പ്രധാന പാര്‍ട്ടിയാണ് എംഡിഎംകെ. പാര്‍ട്ടി അധ്യക്ഷന്‍ വൈക്കോയുടെ നാടായ തിരുവെങ്കിടത്ത് ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി എംഡിഎംകെയ്ക്ക് നീക്കിവച്ചിരുന്നു. എന്നാല്‍ വിമതനായി മല്‍സരിച്ച ഡിഎംകെ നേതാവ് സി സെര്‍മാതുരൈ ആണ് ഇപ്പോള്‍ പ്രസിഡന്റ്.

6

തെങ്കാശി ജില്ലയിലെ ഡിഎംകെ നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് എംഡിഎംകെ തെങ്കാശി ജില്ലാ സെക്രട്ടറി ടിഎം രാജേന്ദ്രന്‍ പറഞ്ഞു. സെര്‍മാതുരൈ രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഡിഎംകെ ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ സെര്‍മാതുരൈ ഇതുവരെ രാജിവച്ചില്ല. തീരുമാനം എടുത്തിട്ടില്ലെന്നും രാജിവയ്ക്കുന്നുണ്ടെങ്കില്‍ അറിയിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പുത്തന്‍ ലുക്ക്; ഇങ്ങനെ ജാന്‍വിയെ കണ്ടത് അപൂര്‍വം... വൈറല്‍ ചിത്രങ്ങള്‍

7

പുലിയങ്കുടി മുന്‍സിപ്പാലിറ്റിയിലും ഡിഎംകെ വിമതരുടെ നീക്കം വെല്ലുവിളിയായിട്ടുണ്ട്. സിപിഐക്ക് നീക്കിവച്ച സീറ്റില്‍ ഡിഎംകെ പ്രാദേശിക നേതാവാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിഷയം മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സിപിഐ നേതൃത്വം ഡിഎംകെ ജില്ലാ നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല. കോണ്‍ഗ്രസും വിസികെയും സമാനമായ ആക്ഷേപം ഡിഎംകെ നേതൃത്വത്തെ അറിയിച്ചിരുന്നു.

Recommended Video

cmsvideo
MK stalin says thanks to Rahul Gandhi for his words about Tamilnadu in Parliament

English summary
DMK Rebels Ignored Chief Minister MK Stalin Direction Over Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X