നഴ്സുമാരുടെ ശുചിമുറിയിൽ പെൻക്യാമറ; ഡോക്ടർ പിടിയിലായി, സംഭവം ഇങ്ങനെ
പൊള്ളാച്ചി: പൊള്ളാച്ചി ജനറൽ ആശുപത്രിയിലെ വനിതാ നഴ്‌സുമാരുടെ ടോയ്‌ലറ്റിൽ രഹസ്യമായി പെൻ ക്യാമറ വെച്ച ഡോക്ടർ പിടിയിൽ. 33 കാരനായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെയാണ് പൊള്ളാച്ചി പോലീസ് പിടികൂടിയത്. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആൻ്റ് ഹോസ്പിറ്റലിൽ (സിഎംസിഎച്ച്) മൂന്നാം വർഷ എം എസ് ഓർത്തോ പഠനത്തിൻ്റെ ഭാഗമായി മൂന്നു മാസത്തെ പരിശീലനത്തിനാണ് കൃഷ്ണഗിരിയിലെ ഊത്തങ്കരൈക്കടുത്തുള്ള പനമരത്തുപട്ടി സ്വദേശി വെങ്കിടേഷ് പൊള്ളാച്ചിയിൽ എത്തിയത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഒരു നഴ്‌സാണ് ഒളിക്യാമറ കണ്ടെത്തിയത്. റബ്ബർ ബാൻഡിൽ പൊതിഞ്ഞ് ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ബ്രഷിനുള്ളിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ക്യാമറ. സംഭവം ഉടൻ തന്നെ നഴ്സ് മെഡിക്കൽ സൂപ്രണ്ട് എ. രാജയെ അറിയിച്ചു, വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവം പരിശോധിക്കാൻ വെങ്കിടേഷിനും ആശുപത്രിയിലെ റസിഡൻ്റ് മെഡിക്കൽ ഓഫീസർ (ആർ എം ഒ) മാരിമുത്തുവിനും രാജ നിർദ്ദേശം നൽകി.

ടോയ്‌ലറ്റിൽ പ്രവേശിച്ച വെങ്കിടേഷ് പെട്ടെന്ന് ക്യാമറ എടുത്ത് മെമ്മറി കാർഡ് എക്‌സ്‌ട്രാക്‌റ്റ് ചെയ്‌തു, ഈ നീക്കം ആശുപത്രി ജീവനക്കാരിൽ സംശയമുണ്ടാക്കി. ഇവർ പൊള്ളാച്ചി ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കാൻ സൂപ്രണ്ട് രാജയോട് ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണം നടത്താൻ ആശുപത്രിയിലെത്തിയ അധികൃതർക്ക് വെങ്കിഷേടിനെ സംശയം തോന്നി.
പോലീസ് അന്വേഷണത്തിൽ, പത്ത് ദിവസം മുമ്പ് പെൻ ക്യാമറ ഓൺലൈനിൽ വാങ്ങിയതായി വെങ്കിടേഷ് സമ്മതിച്ചു. കൂടുതൽ പരിശോധനയ്ക്കായി ഇയാളുടെ മൊബൈൽ ഫോണും മെമ്മറി കാർഡും പോലീസ് പിടിച്ചെടുത്തു. രണ്ട് ദിവസത്തെ സമഗ്രമായ അന്വേഷണത്തിന് ശേഷം, വെങ്കിടേഷിനെതിരെ പോലീസ് നിർണായക നടപടി സ്വീകരിച്ചു, ഐ ടി നിയമത്തിലെ സെക്ഷൻ 77 ബി എൻഎസ്, 67 എന്നിവ പ്രകാരം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ക്യാമറയും മെമ്മറി കാർഡും ഉടനടി എടുത്തുമാറ്റുകയും വെങ്കിടേഷിൻ്റെ പക്കൽ സൂക്ഷിക്കും ചെയ്തതിൽ തങ്ങൾക്ക് സംശയം തോന്നിയെന്നും ഉടൻ തന്നെ സംഭവം അന്വേഷിച്ചുവെന്നും പത്തു ദിവസം മുൻപാണ് താൻ പെൻ ക്യാമറ ഓൺലൈനിൽ വാങ്ങിയതെന്ന് വെങ്കിടേഷ് വെളിപ്പെടുത്തിയെന്നും ഇയാളിൽ നിന്ന് മൊബൈൽ ഫോണും മെമ്മറി കാർഡും പിടിച്ചെടുത്തുവെന്നും സംഭവത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.












Click it and Unblock the Notifications