മകനെ ഡോക്ടറാക്കാന്‍ 47 ലക്ഷം മുടക്കിയ ഡോക്ടര്‍ക്ക് പറ്റിയത്....
ഗുഡ്ഗാവ്: ഡോക്ടറുടെ മകന്‍ ഡോക്ടറാകണം എന്നൊക്കെ നാട്ടുകാര്‍ പറയും. അത് കേട്ട് മകനെ ഡോക്ടറാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാലോ. ഗുഡ്ഗാവിലെ ഒരു ഡോക്ടര്‍ക്ക് പറ്റിയ അമളി കേള്‍ക്കണോ. ഒന്നും രണ്ടുമല്ല 47 ലക്ഷം രൂപയാണ് ഡോ. രാജ്‌വീര്‍ സിംഗിന് മകനെ ഡോക്ടറാക്കാന്‍ പോയ വകയില്‍ നഷ്ടപ്പെട്ടത്. മുംബൈയിലെ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസിന് സീറ്റ് ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് ഒരാള്‍ ഡോ. സിംഗില്‍ നിന്നും 47 ലക്ഷം രൂപ തട്ടിയത്.
വിപുല്‍ ഗോയല്‍ എന്നാണ് തന്നെ പറ്റിച്ച ആളുടെ പേര് എന്ന് ഡോ. സിംഗ് പറയുന്നു. ഗുഡ്ഗാവിലെ സിവില്‍ ലൈന്‍സ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ് ഇപ്പോള്‍. പണം നല്‍കി എം ബി ബി എസ് സീറ്റ് തരപ്പെടുത്താന്‍ ശ്രമിച്ചതിന് ഡോ. സിംഗിനെതിരെയും കേസെടുക്കേണ്ടി വരും എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സദര്‍ ബസാറില്‍ സൂരജ് അള്‍ട്രാസൗണ്ട് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്റര്‍ നടത്തുകയാണ് ഡോ. സിംഗ്. 2013 ലാണ് ഇയാള്‍ ഏജന്റായ വിപുല്‍ ഗോയലുമായി പരിചയപ്പെടുന്നത്. ഇന്റര്‍നെറ്റിലൂടെയാണ് തനിക്ക് വിപുല്‍ ഗോയലിന്റെ വിവരങ്ങള്‍ കിട്ടിയതെന്ന് ഡോ. സിംഗ് പോലീസിനോട് പറഞ്ഞു. മകന് മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍ പറ്റിയില്ലെന്നും മാനേജ്‌മെന്റ് ക്വാട്ടയില്‍ ഒരു സീറ്റ് വേണം എന്നും പറഞ്ഞാണ് ഡോ. സിംഗ് വിപുല്‍ ഗോയലിനെ ബന്ധപ്പെട്ടത്.
രണ്ട് തവണയായി 46.70 ലക്ഷം രൂപ താന്‍ ഏജന്റിന് കൊടുത്തു എന്നാണ് ഡോ. സിംഗ് പറയുന്നത്. എന്നാല്‍ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും സീറ്റ് ശരിയാക്കിക്കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം പോലീസിനെ സമീപിച്ചത്. ഡോ. സിംഗിന്റെ പരാതിയില്‍ ഐ പി സി 406, 420 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ബി എസ് ഹൂഡ പറഞ്ഞു.












Click it and Unblock the Notifications