കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയെ വ്യക്തിപരമായി കടന്നാക്രമിക്കരുത്';ഗുജറാത്ത് പിടിക്കാൻ തന്ത്രങ്ങൾ പയറ്റി കോൺഗ്രസ്

Google Oneindia Malayalam News

അഹമ്മദാബാദ്; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രചരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ കോൺഗ്രസിന്റെ ടാസ്ക് ഫോഴ്സ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. കോണ്‍ഗ്രസും മോദിയും നേര്‍ക്കുനേര്‍ എന്ന് തോന്നിപ്പിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് പ്രചരണമെന്ന നിർദ്ദേശമാണ് യോഗത്തിൽ ഉയർന്നത്.

'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ

നിർണായകമായ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ്. മോദിയുടെ തട്ടകമായ ഗുജറാത്തിൽ ബി ജെ പിക്ക് തിരിച്ചടി നൽകാൻ സാധിച്ചാൽ അത് ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഊർജം നൽകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ മെനയുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സും നേതൃത്വം രൂപീകരിച്ചിരുന്നു.
തിങ്കളാഴ്ചയാണ് ടാസ്ക് ഫോഴ്സ് യോഗം ചേർന്നത്. പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, പി ചിദംബരം, രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, ജയ്‌റാം രമേശ്, മുകുള്‍ വാസ്‌നിക്, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലു എന്നീ മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.ഗുജറാത്തിൽ നിന്നുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.ഏകദേശം നാല് മണിക്കൂറോളം യോഗം നീണ്ടു നിന്നു.

പ്രധാനമന്ത്രിക്കെതിരെ നേരിട്ടുള്ള ആക്രമണം വേണ്ട

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ പാടില്ലെന്ന കർശന നിർദ്ദേശമാണ് യോഗത്തിൽ ഉയർന്നത്. കോൺഗ്രസ്-മോദി യുദ്ധം എന്ന നിലയിലാകരുത് പ്രചരണം മറിച്ച് കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് പ്രചരണം നടത്തേണ്ടതെന്നാണ് യോഗത്തിൽ നിർദ്ദേശം ഉണ്ടായത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡിയെ 'ചായക്കടക്കാരന്‍' എന്നും 2017 തെരഞ്ഞെടുപ്പില്‍ 'നീചനായ മനുഷ്യന്‍' എന്നും മണി ശങ്കര്‍ അയ്യര്‍ വിളിച്ചതും 'മരണത്തിന്റെ വ്യാപാരി' എന്ന് സോണിയാ ഗാന്ധി വിശേഷിപ്പിച്ചതും കോണ്‍ഗ്രസിന് തിരിച്ചടി ആയെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം വ്യക്തിപരമായ വിമർശനങ്ങൾ ബിജെപി വലിയ ആയുധമാക്കിയെന്നും യോഗം വിലയിരുത്തി.

സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ

ഗുജറാത്ത് സർക്കാരിന്റെ പരാജയങ്ങൾ, ദലിത് വിഭാഗങ്ങളുടേയും കർഷകരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങൾ എന്നീ വിഷയഘങ്ങളിൽ ഊന്നിയാണ് പ്രചാരണം നയിക്കേണ്ടതെന്നും യോഗം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. ഗുജറാത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമം നടത്തുന്ന ആം ആദ്മി പാർട്ടിയെ ബി ജെ പിയുടെ ബി ടീമായി ഉയർത്തിക്കാട്ടണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. ദില്ലിയിലെ അരവിന്ദജ് കെജരിവാൾ സർക്കാരിന്റെ ഭരണ പരാജയങ്ങൾ ഉയർത്തിക്കാട്ടണമെന്നും യോഗം നിർദ്ദേശിച്ചു.നിർദ്ദേശങ്ങൾ ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും.

കാവ്യയെ മാഡമാക്കിയതും അപകീർത്തിപ്പെടുത്തിയതും ആരാണെന്ന് എല്ലാവർക്കുമറിയാം;രാഹുൽ ഈശ്വർകാവ്യയെ മാഡമാക്കിയതും അപകീർത്തിപ്പെടുത്തിയതും ആരാണെന്ന് എല്ലാവർക്കുമറിയാം;രാഹുൽ ഈശ്വർ

കനത്ത തിരിച്ചടി

അടുത്ത വർഷമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു.എന്നാൽ പിന്നീട് നിരവധി എംഎൽഎമാർ ബി ജെ പിയിലേക്ക് മറുകണ്ടം ചാടി. ശക്തരായ നേതാക്കളുടെ അഭാവത്തിലാണ് കോൺഗ്രസ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് വിജയത്തിൽ നിർണായകമായിരുന്ന സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള യുവ നേതാവ് ഹാർദിക് പട്ടേൽ ഇത്തവണ കോൺഗ്രസിനൊപ്പം ഇല്ല. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ഹാർദിക് ബി ജെ പിക്കൊപ്പം ചേർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ പോലും മികച്ച നേതാക്കൾ ഇല്ലെന്നത് കോൺഗ്രസിന് തിരിച്ചടിയാണ്.

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

English summary
'Don't aim Modi personally'; Congress' new strategy to win gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X