ആദ്യം പ്രവർത്തകരുടെ മനസിലെ മാലിന്യം നീക്കൂ, ശേഷം താജ്മഹൽ, യോഗിയെ പരിഹസിച്ച് ഉവൈസി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് അസദുദ്ദീൻ ഉവൈസി. താജ്മഹൽ പരിസരം വൃത്തിയാക്കുന്നതിനു മുൻപ് യോഗി തന്റെ പാർട്ടി പ്രവർത്തരുടെ മനസിലുള്ള മാലിന്യമാണ് നീക്കം ചെയ്യേണ്ടതെന്ന് ഉവൈസി പറഞ്ഞു. താജ്മഹൽ സന്ദർശനത്തിനിടെ യോഗി പരിസരത്ത്​ ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് ഉവൈസിയുടെ പ്രസ്താവന.

താജ്മഹൽ സന്ദർശനത്തിനെത്തിയ യോഗി 500 ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം താജ് മഹലിന്റെ പടിഞ്ഞാറന്‍ ഗേറ്റ് വൃത്തിയാക്കുകയും ചെയ്തു. ആഗ്രയെ ടൂറിസം നഗരമാക്കി വികസിപ്പിക്കുന്നതിന് യോഗി പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. ഇതിൻരെ ഭാഗമായി 370 കോടിയുടെ പദ്ധതി യോഗി പ്രഖ്യാപിച്ചിട്ടുണ്ട്. താജ്മഹല്‍ ഇന്ത്യയുടെ അഭിമാനമെന്ന് പറഞ്ഞ യോഗി ലോകപ്രശസ്ത സ്മാരകമാണ് ഇതെന്നും അഭിപ്രായപ്പെട്ടു. 2016ല്‍ താജ്മഹല്‍ ഇന്ത്യയുടെ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് യോഗി അഭിപ്രായപ്പെട്ടിരുന്നു.

owsi

ബക്കറ്റില്‍ തൊട്ടു, പൂർണ ഗര്‍ഭിണിയായ ദളിത് സ്ത്രീയെ തല്ലിക്കൊന്നു...

താജ്മഹലിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ കത്തികയറുന്നതിനിടെയാണ് യോഗിയുടെ താജ്മഹൽ സന്ദർനം. ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹത്തിന്റെ പല കോണിൽ നിന്ന് ഉയർന്നത്. ഇത് തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗിയുടെ തജ്മഹൽ സന്ദർശനം. കൂടാതെ താജ്മഹൽ സന്ദർശിക്കുന്ന ആദ്യ യുപി ബിജെപി മുഖ്യമന്ത്രിയാണ് യോഗി.

English summary
AIMIM's Asaduddin Owaisi on Thursday said that "instead of sweeping the Taj Mahal," Uttar Pradesh chief minister Yogi Adityanath should "clean the minds of the members of his party and cabinet," ANI reported.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്