കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തലവേദന! സഖ്യം വേണ്ടെന്ന് വെച്ചതിന് പിന്നില്‍! എസ്പി നേതാവ് വെളിപ്പെടുത്തുന്നു

  • By Aami Madhu
Google Oneindia Malayalam News

നിയമസഭാ തിര‌‍ഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. വിശാല ഐക്യം സാധ്യമാകുന്നതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പടിക്ക് പുറത്ത് നിര്‍ത്താമെന്നായിരുന്നു കോണ്‍ഗ്രസ് ധാരണ.എന്നാല്‍ കോണ്‍ഗ്രസ് സ്വപ്നങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തിരുമാനമാണ് സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും സ്വീകരിച്ചത്.

നേരത്തേ തന്നെ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ഉടക്കി നിന്ന സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും യുപിയില്‍ കോണ്‍ഗ്രസിനെ പുറത്തി നിര്‍ത്തിയുള്ള സഖ്യത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപി നിര്‍ണായകമാണെന്നിരിക്കെ പുതിയ സഖ്യം ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കുക കോണ്‍ഗ്രസിന് തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.എന്തുകൊണ്ട് യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വ്യക്തമാക്കുകയാണ് എസ്പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കിരണ്‍മോയ് നന്ദ.

 നിര്‍ണായകമായി യുപി

നിര്‍ണായകമായി യുപി

80 സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ 73 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ഒതുങ്ങി. നിര്‍ണായക ശക്തിയായ എസ്പിക്ക് ലഭിച്ചത് വെറും രണ്ട് സീറ്റായിരുന്നു.

 എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം വിജയം കൊയ്തതോടെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങള്‍ ​​എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. അതേസമയം യുപിയില്‍ ഈ വിജയം ആവര്‍ത്തിക്കണമെങ്കില്‍ എസ്പിയും ബിഎസ്പിയും ചേര്‍ന്നുള്ള സഖ്യത്തിലൂടെ മാത്രമേ ഇത് സാധിക്കൂവെന്ന് കോണ്‍ഗ്രസ് കണക്കാക്കിയിരുന്നു.

 കോണ്‍ഗ്രസ് പുറത്ത്

കോണ്‍ഗ്രസ് പുറത്ത്

എന്നാല്‍ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും സീറ്റ് വിഭജനവും ഇരുപാര്‍ട്ടികളിലും നിന്നും കോണ്‍ഗ്രസിനെ അകറ്റി. അതിനാല്‍ തങ്ങള്‍ക്ക് വ്യക്തമായ ആധിപത്യമുള്ള യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടതില്ലെന്ന് ഇരുപാര്‍ട്ടികളും നിലപാടെടുത്ത് കഴിഞ്ഞു.

 വിട്ട് വീഴ്ചയ്ക്കില്ല

വിട്ട് വീഴ്ചയ്ക്കില്ല

കോണ്‍ഗ്രസ് ഒരു നിര്‍ണായക ശക്തി പോലും അല്ലാത്ത യുപിയില്‍ എന്തിനാണ് കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതെന്ന് എസ്പി സംസ്ഥാന ഉപാധ്യക്ഷന്‍ കിരണ്‍മോയ് നന്ദ ചോദിക്കുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമുണ്ട്. അതിനാല്‍ അവര്‍ സീറ്റ് വിഭജനത്തില്‍ വിട്ട് വീഴ്ച ചെയ്യാന്‍ തയ്യാറായിരുന്നില്ല.

 സഖ്യമര്യാദ അറിയില്ല

സഖ്യമര്യാദ അറിയില്ല

ഇപ്പോഴും കോണ്‍ഗ്രസിന് സഖ്യ മര്യാദ എന്തെന്ന് അറിയില്ല. വല്യേട്ടന്‍ മനോഭാവമാണ് കോണ്‍ഗ്രസ് കാത്ത് സൂക്ഷിക്കുന്നതെന്നും ഇത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്ന നടപടിയല്ലെന്നും നന്ദ പറയുന്നു.

 കോണ്‍ഗ്രസിന് വാശി

കോണ്‍ഗ്രസിന് വാശി

യുപിയില്‍ കോണ്‍ഗ്രസിന് വ്യക്തമായ സ്വാധീനം ഇല്ല. അതിനാല്‍ തന്നെ അവര്‍ക്ക് രണ്ട് സീറ്റുകളില്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കില്ലെന്ന് തന്നെയാണ് നിലപാട്. അതേസമയം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന വാശിയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നതെന്നും നന്ദ വ്യക്തമാക്കി.

 ബിജെപിക്ക് ഗുണം?

ബിജെപിക്ക് ഗുണം?

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലേയെന്ന മാധ്യമങ്ങളുടേ ചോദ്യത്തിന് നന്ദയുടെ മറുപടി ഇങ്ങനെ' എസ്പി-ബിഎസ്പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മുന്‍പും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ അതൊന്നും സഖ്യത്തിന് ഒരു തടസമേ ആയിരുന്നില്ല.

 ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ് നടന്ന ഗൊരഖ്പൂരിലും ഫുല്‍പൂറിലും എസ്പി-ബിഎസ്പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ നിലംതൊടാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല' നന്ദ പറയുന്നു.

 സ്ഥാനാര്‍ത്ഥികള്‍ ഇല്ല

സ്ഥാനാര്‍ത്ഥികള്‍ ഇല്ല

മധ്യപ്രദേശിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചിരുന്നെങ്കില്‍ ബിജെപി കനത്ത പരാജയം നുണഞ്ഞേനേയെന്നും നന്ദ പറഞ്ഞു.
എല്ലാവരില്‍ നിന്നും കോണ്‍ഗ്രസിന് മാത്രം ഗുണം വേണം എന്ന് ചിന്തിക്കുന്നവരാണ് പാര്‍ട്ടിയിലെ നേതാക്കള്‍ എന്നും നന്ദ കുറ്റപ്പെടുത്തി.

 ശിവപാല്‍ യാദവിന്‍റെ പാര്‍ട്ടി

ശിവപാല്‍ യാദവിന്‍റെ പാര്‍ട്ടി

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ എസ്പി നിര്‍ണായക ശക്തിയായി മാറും. ബിജെപിക്ക് നിലം തൊടാന്‍ പോലും സാധിക്കില്ല. അതേസമയം എസ്പിയില്‍ നിന്ന് സഖ്യം വിട്ട ശിവപാല്‍ യാദവിന്‍റെ പാര്‍ട്ടി വോട്ട് ഭിന്നിപ്പിക്കുമെന്നും നന്ദ പറഞ്ഞു.

 സ്ഥാനാര്‍ത്ഥികള്‍ ഇല്ല

സ്ഥാനാര്‍ത്ഥികള്‍ ഇല്ല

എസ്പി-ബിഎസ്പി സഖ്യം ഗെയിം ചെയ്ഞ്ചര്‍ ആകും.
ആകെയുള്ള സീറ്റുകളില്‍ 35 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് ഇരുപാര്‍ട്ടികളുടേയും തിരുമാനം. അതേസമം അമേഠിയിലും റായ്ബറേലിയും തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും നന്ദ വ്യക്തമാക്കി.

English summary
Don't Need 'Insignificant' Congress, Says Samajwadi Party After Akhilesh, Maya Join Hands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X