കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങളുടെ കാര്യത്തില്‍ മോദി ഇടപെടേണ്ടെന്ന് മദ്രാസ് ഐഐടിയിലെ കുട്ടികള്‍

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്തം. തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്.

ഐഐടിയിലെ 16 വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ അംബേദ്കര്‍ പെരിയോര്‍ സ്റ്റുഡന്റ് സര്‍ക്കിളിനെ കാമ്പസില്‍ വിലക്കിയ നടപടിക്കെതിരെയാണ് പ്രതിഷേധം.

Madras IIT

സംഘടനയ്ക്കുള്ള വിലക്ക് ഉടന്‍ പിന്‍വലിയ്ക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്യത്തിന്റെ കാര്യമായതിനാല്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ആരും ഇടപെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, തമിഴ്‌നാട് എജ്യുക്കേഷന്‍ ഫോറം, ഫെഡറേഷന്‍ ഓഫ് തമിഴ് യൂത്ത് തുടങ്ങിയ സംഘടനകളുടെ നേതൃത്തിലായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധങ്ങളില്‍ എസ്എഫ്‌ഐ പങ്കെടുത്തിട്ടില്ലെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കാമ്പസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മോദിവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. പോലീസുമായി വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായി.

നരേന്ദ്ര മോദിയെ വിമര്‍ശിച്ചു, ബീഫ് നിരോധനത്തിനെതിരേയും ഭൂമിയേറ്റെടുക്കല്‍ ബില്ലിനേയും എതിര്‍ത്തു എന്നൊക്കെയാണ് വിലക്ക് നേരിടുന്ന സംഘടനയ്‌ക്കെതിരെയുള്ള ആരോപണം. കേന്ദ്ര മാനവ വിഭവശേഷ മന്ത്രാലയത്തിന് ലഭിച്ച അജ്ഞാത പരാതിയെത്തുടര്‍ന്നായിരുന്നു നടപടി.

English summary
A group of 16 student groups came together on Saturday to condemn the ban on the Ambedkar Periyar Student Circle (APSC) at IIT Madras. They demanded that IIT Madras withdraw the ban on the APSC immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X