കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി; ബീഹാറില്‍ 17 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരും ഭയപ്പടേണ്ടതില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അണുബാധകള്‍ ചെറുതായതിനാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

രാജ്യത്ത് കാല്‍ലക്ഷം കടന്ന് കോവിഡ്; ഡല്‍ഹിയില്‍ 2,716, മഹാരാഷ്ട്രയില്‍ 460 പേര്‍ക്ക് ഒമൈക്രോണ്‍രാജ്യത്ത് കാല്‍ലക്ഷം കടന്ന് കോവിഡ്; ഡല്‍ഹിയില്‍ 2,716, മഹാരാഷ്ട്രയില്‍ 460 പേര്‍ക്ക് ഒമൈക്രോണ്‍

ഡല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് അണുബാധകള്‍ ഓരോ ദിവസം കഴിയുന്തോറും കുതിച്ചുയരുകയാണെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സജീവമായ കേസുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

1

നിലവില്‍ ഡല്‍ഹി നഗരത്തിലെ സജീവ കേസുകളുടെ എണ്ണം 6360 ആണെന്നും മൂന്ന് ദിവസം മുമ്പ് 2291 സജീവ കേസുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സജീവ കേസുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് മടങ്ങാണ് വര്‍ദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡിസംബര്‍ 29 ന് 923 കേസുകളും ഡിസംബര്‍ 30 ന് 1313 കേസുകളും ഡിസംബര്‍ 31 ന് 1796 കേസുകളും ജനുവരി 1 ന് 2796 കേസുകളുമാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് 3100 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബീഹാറിലെ പാട്‌നയില്‍ നളന്ത മെഡിക്കല്‍ കോളജിലെ 17 ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടുകൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടു

2

ഡിസംബര്‍ 28ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക യോഗഹത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്. 17 ഡോക്ടര്‍മാരുടെയും ആന്റാജന്‍ ടെസ്റ്റുകളില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് വന്നിട്ടില്ല. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നിരവധി പേര്‍ക്കാണ് പട്‌നയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറില്‍ ഉയര്‍ന്ന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 31ന് പട്നയില്‍ 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിുന്നത്.

3

ഗയയില്‍ 70 കേസുകളും മുന്‍ഗറില്‍ 10 കേസുകളുമാണ് സ്ഥിരീകരിച്ചത്. ഡിസംബര്‍ 25 ന്, പട്നയില്‍ നാല് അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മൊത്തം രോഗികളുടെ എണ്ണം 55 ആയിരുന്നു. ജനുവരി 1 ന് മൊത്തം 136 പുതിയ അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രോഗികളുടെ എണ്ണം 405 ആയി ഉയര്‍ന്നു.നിലവില്‍, ബിഹാറില്‍ രോഗബാധിതരുടെ എണ്ണം 749 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം ഭേദമായവരുടെ നിരക്ക് 98.23 ശതമാനമാണ്.

ഹൈക്കോടതിയില്‍ ഹർജികള്‍ ഇനി ഓണ്‍ലൈനായും നല്‍കാം: നടപടികള്‍ പൂര്‍ണമായും ഇ-ഫയലിങിലേക്ക്ഹൈക്കോടതിയില്‍ ഹർജികള്‍ ഇനി ഓണ്‍ലൈനായും നല്‍കാം: നടപടികള്‍ പൂര്‍ണമായും ഇ-ഫയലിങിലേക്ക്

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam
4

വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും പുതിയ ഒമിക്റോണിന്റെ ഭീഷണിയും കണക്കിലെടുത്ത് ജനുവരി 3 മുതല്‍ എല്ലാ ഹിയറിംഗുകളും വെര്‍ച്വല്‍ മോഡില്‍ തുടരാന്‍ കല്‍ക്കട്ട ഹൈക്കോടതി തീരുമാനിച്ചു. ശനിയാഴ്ച ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ ഉത്തരവിന് കീഴിലാണ് ഇക്കാര്യം അറിയിച്ച് പ്രസ്താവന ഇറക്കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് കേസ് ഡയറികളുമായി ശാരീരികമായി ഹാജരാകാന്‍ അനുവദിക്കുന്ന ജാമ്യ വിഷയങ്ങളില്‍ മാത്രമേ ഹൈബ്രിഡ് ഹിയറിംഗ് മോഡ് അനുവദിക്കൂവെന്ന് ഉത്തരവില്‍ പറയുന്നു. സാക്ഷി വിസ്താരം വഴിയുള്ള കേസുകളുടെ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.തുടര്‍ച്ചയായ നാലാം ദിവസവും പുതിയ കേസുകളില്‍ ബംഗാളില്‍ വലിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്ത ദിവസത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. ശനിയാഴ്ച, പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനുള്ളില്‍ 4,512 പുതിയ കേസുകളും കൊല്‍ക്കത്തയില്‍ മാത്രം 2,398 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

English summary
dont panic for increasing covid in dellhi says cheif minister aravindh kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X