കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൂരദര്‍ശന്‍ വീണ്ടും; മൃഗശാലയ്ക്കു പകരം നല്‍കിയത് മോദിയുടെ മന്ത്രിസഭാചിത്രം

  • By Gokul
Google Oneindia Malayalam News

ദില്ലി: സ്വകാര്യ ചാനലുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന ദൂരദര്‍ശനില്‍ അബദ്ധങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഏറ്റവുമൊടുവില്‍ ഒരു മൃഗശാലയുമായി ബന്ധപ്പെട്ട ചിത്രത്തിനു പകരം മറ്റൊരു ചിത്രം നല്‍കിയാണ് ദൂരദര്‍ശന്‍ തമാശ കാണിച്ചത്. ചൈനയിലെ ഒരു മൃഗശാലയുമായി ബന്ധപ്പെട്ടായിരുന്നു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാര്‍ത്ത. ചിത്രം കാണിച്ചതാവട്ടെ നരേന്ദ്ര മോദിയുടെ മന്ത്രിസഭാ യോഗത്തിലെ ചിത്രവും.

സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ എതിര്‍പാര്‍ട്ടിക്കാര്‍ സംഭവത്തെ കളിയാക്കാനായി ഉപയോഗിച്ചു. യഥാര്‍ത്ഥ ചിത്രം തന്നെയാണ് ദൂരദര്‍ശന്‍ കാട്ടിയതെന്നായിരുന്നു ചിലരുടെ പ്രതികരണം. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട മീഡിയ ഇത്തരത്തില്‍ ഭീമാബദ്ധം കാട്ടിയത് വ്യാപകമായ പ്രതിഷേധവും ഉയര്‍ത്തി. ഇതോടെ സംഭവത്തില്‍ ഖേദപ്രകടനം നടത്തി ദൂരദര്‍ശന്‍ ചിത്രം പിന്‍വലിക്കുകയും ചെയ്തു.

doordarshan

ഇതാദ്യമായല്ല ദൂരദര്‍ശന് അബദ്ധം പറ്റുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ പേര് ഇലവന്‍ ജിന്‍പിംഗ് എന്ന് തെറ്റായി ഉച്ചരിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. വാര്‍ത്ത അവതാരകയെ പിന്നീട് മാറ്റുകയും ചെയ്തു. ഇതിനുപിന്നാലെ നരേന്ദ്രമോദിയുടെ ചിത്രത്തിന് പകരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ചിത്രം കാട്ടിയും ദൂരദര്‍ശന്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു.

ഇക്കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലചിത്രമേളയില്‍ ദൂരദര്‍ശനുവേണ്ടി റിപ്പോര്‍ട്ടെടുക്കാനെത്തിയ അവതാരയുടെ അബദ്ധങ്ങളും മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ദൂരദര്‍ശനെ മറ്റു മാധ്യമങ്ങള്‍ക്കൊപ്പമെത്തിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കെയാണ് അബദ്ധങ്ങള്‍ തുടര്‍ക്കഥയാകുന്നത്. നിലവാരമില്ലാത്തവര്‍ സ്വാധീനം ഉപയോഗിച്ച് ദൂരദര്‍ശനില്‍ കയറിപ്പറ്റുന്നതാണ് അബദ്ധങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് ആരോപണം.

English summary
Doordarshan Tweets Modi's cabinet meet picture saying 'Santa feeds monkeys'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X