സഹോദരന്മാര്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാള്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നോര്‍ത്ത് ദില്ലിയിലെ മോറി ഗേറ്റില്‍ സഹോദരന്മാരായ രണ്ടുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ദേവേന്ദര്‍(60), രാജ്കുമാര്‍ മാന്‍ചന്ദ(53) എന്നിവരാണ് കൊലപ്പെട്ടത്. ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ രാം ബസാറിനടുത്തുള്ള കെട്ടടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇവര്‍ ബിസിനസ് ആവശ്യത്തിനായി ഉപയോഗിച്ചുവരികയായിരുന്ന കെട്ടിടമാണിത്. ബന്ധുക്കള്‍ ഇവടെ എത്തുമ്പോള്‍ കെട്ടിടം പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്താണ് പിന്നീട് ഉള്ളില്‍ കയറിയത്. കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

arresst

സംഭവത്തിന് പിന്നാലെ ഇവരുടെ നാല് വേലക്കാരെ കാണാതായിരുന്നു. ഇവരില്‍ ഒരാളെ പോലീസ് പിടികൂടി. കവര്‍ച്ചയാണ് കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന. മൃതദേഹത്തില്‍ ഗുരുതരമായ പരിക്കേല്‍പ്പിച്ചുണ്ട്. രണ്ടാംനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.

അറസ്റ്റിലായയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ട മറ്റുള്ളവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.


English summary
Double murder in Delhi's Mori Gate, one arrested
Please Wait while comments are loading...