68 വര്‍ഷമായി രോഗികള്‍ക്കു നല്‍കുന്നത് സൗജന്യ ചികിത്സ!!ഇത് രോഗികളുടെ അമ്മ!!

Subscribe to Oneindia Malayalam

ആതുര ശുശ്രൂഷാ രംഗം കച്ചവടമായി മാറുന്ന ആധുനിക സാഹചര്യത്തിലാണ് ഡോക്ടര്‍ ഭക്തി യാദവിന്റെ മഹത്വം വാക്കുകള്‍ കൊണ്ട് ഒതുക്കേണ്ടതല്ലെന്നറിയുന്നത്. 68 വര്‍ഷമായി തന്റെ അടുക്കല്‍ വരുന്ന രോഗികളെ സൗജന്യമായാണ് ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ഭക്തി ദേവി ചികിത്സിക്കുന്നത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയാണ് ഡോക്ടര്‍ ഭക്തി ദേവി.

91 കാരിയായ ഡോക്ടര്‍ ഭക്തി ദേവി എംബിഎസ് ഡിഗ്രി ലഭിക്കുന്ന ഇന്‍ഡോറിലെ ആദ്യ വനിതയാണ്. 1000 ത്തോളം കുട്ടികളുടെ പ്രസവ ശുശ്രൂഷക്ക് നേതൃത്വം നല്‍കിയ വനിതയാണവര്‍. അതും സൗജന്യമായി. തന്റെ വിദ്യാഭ്യാസ യോഗ്യതകളോ അറിവോ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി ഭക്തി ദേവി കണ്ടില്ല. മക്കളായ ഡോക്ടര്‍ ചേതനും ഡോക്ടര്‍ രമണ്‍ യാദവും സ്വന്തമായി ഒരു നേഴ്‌സിങ്ങ് ഹോമും നടത്തുന്നുണ്ട്.

bhakti-yadav

സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി നിരസിച്ച് ഇന്‍ഡോറിലെ നന്ദ്‌ലാല്‍ ഭണ്ഡാരി മെറ്റേണിറ്റി ഹോമിലാണ് കരിയര്‍ ആരംഭിച്ചത്. തുണിമില്ലില്‍ ജോലി ചെയ്യുന്ന, പാവപ്പെട്ട വീടുകളിലെ സ്ത്രീകളായിരുന്നു ഇവിടെ ചികിത്സക്കെത്തിയിരുന്നത്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വാത്സല്യ എന്ന പേരില്‍ സ്വന്തം നേഴ്‌സിങ്ങ് ഹോം ആരംഭിച്ചു. ഭക്തി ദേവിയുടെ സേവനങ്ങളെ മാനിച്ച് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചു.

English summary
Dr Bhakti Yadav, treating patients for free since 1948
Please Wait while comments are loading...