• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  രാഹുൽ ഗാന്ധിക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; പ്രധാനമന്ത്രി മോഹം അസ്ഥാനത്ത്, കാരണം ഇതാണ്

  • By Desk
  cmsvideo
   രാഹുലിനെതിരെ കുറ്റം ചുമത്താൻ കോടതി | OneIndia Malayalam

   ദില്ലി: 2019ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനാകില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അങ്ങിനെയെങ്കിൽ രാഹുൽ ഗാന്ധിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. റിപബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

   ആര്‍എസ്എസുകാരാണ് ഗാന്ധിയെ കൊന്നതെന്ന രാഹുല്‍ ഗാന്ധിയുടെ 2014ലെ പ്രസ്താവനയ്‌ക്കെതിരെ ആർഎസ്എസ് കോടതിയെ സമീപിച്ചിരുന്നു. പരാതിയെ തുടർന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയിരിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേയാണ് രാഹുലിന്റെ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിച്ചത്. 2014 മാര്‍ച്ച് ആറിന് താനൈയിലെ ഭിവണ്ടി ടൗണ്‍ഷിപ്പിലാണ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് രാഹുല്‍ ആരോപിച്ചത്. ഇത് ആര്‍എസ്എസിന്റെ പേര് കളങ്കപ്പെടുത്തിയെന്നാണ് രാജേഷിന്റെ പരാതി.

   രാഹുൽഗാന്ധി ജയിലിൽ പോകണം

   രാഹുൽഗാന്ധി ജയിലിൽ പോകണം


   പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്താൻ കോടതി നിർദേശിച്ചതിന് പിന്നാലെയായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ എഫ്.ഐ.ആറിലോ, കോടതി വിധികളിലോ ആര്‍എസ്എസിനെതിരെ ഒരു പരാമര്‍ശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ അദ്ദേഹം ജയിലില്‍ പോകണം. ഒരാള്‍ അല്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അംഗങ്ങളായുള്ള ഒരു സംഘടനയ്‌ക്കെതിരെ അവര്‍ക്ക് ഒരു പങ്കുമില്ലാത്ത കൊലപാതക ആരോപണം ഉയര്‍ത്തിയത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

   അറസ്റ്റ് ചെയ്യും

   അറസ്റ്റ് ചെയ്യും

   ഇന്ത്യന്‍ പീനല്‍ കോഡിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു റാലിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി 2014ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ അപകീര്‍ത്തിരകരമായ പരാമര്‍ശത്തിന് കേസ് കൊടുത്തത്. ഈ കുറ്റങ്ങളുടെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. അദ്ദേഹത്തിനെ ശിക്ഷിക്കണോ വേണ്ടയോയെന്ന് കോടതിയാണ് തീരുമാനിക്കുകയെന്നും സുബ്രഹ്മണ്യൻ സ്വാമി പറ‍ഞ്ഞു.

   രക്ഷയില്ല...

   രക്ഷയില്ല...

   എന്നാൽ രാഹുൽ ഗാന്ധി അപ്പീലിനു പോകുകയാണെങ്കിലും രക്ഷയില്ലെന്നാണ് സുബ്രഹ്മണ്യൻ സ്വാമി പറയുന്നത്. രണ്ടുവര്‍ഷത്തെ തടവ് എന്നതിനര്‍ത്ഥം ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ കേസ് റദ്ദ് ചെയ്യുന്നതിന് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിരുന്നു. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാത്ത പക്ഷം വിചാരണ നേരിടാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

   ഖേദം പ്രകടിപ്പിച്ചില്ല

   ഖേദം പ്രകടിപ്പിച്ചില്ല

   പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് രാഹുല്‍ വിസമ്മതിച്ചു. ഇതോടെയാണ് വിചാരണ നടപടികള്‍ക്ക് കീഴ്‌കോടതിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. മുംബൈയിലെ ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വ്യക്തിയാണ് രാഹുൽ ഗാന്ധി. കോടതിയിൽ രാഹുലിനു പ്രത്യേക പരിഗണനയാണു നൽകിയതെന്ന ആരോപണവുമായി ഹർജിക്കാരൻ രംഗത്തെത്തിയിരുന്നു. ‘ഞാനാണു പരാതിക്കാരൻ. പക്ഷേ, എന്നെ കോടതി മുറിയിൽ കയറ്റിയില്ല. പൊലീസ് പക്ഷപാതപരമായാണു പെരുമാറിയത്' എന്നാണ് രാജേഷ് പറഞ്ഞത്.

   English summary
   After charges were framed against Rahul Gandhi under sections 499 and 500 of the IPC in the criminal defamation case filed by an RSS member, BJP MP Dr Subramanian Swamy has spoken exclusively with Republic TV about what this could mean for the Congress president.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more