Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനിലും ബംഗ്ലാദേശിലും മുസ്ലിംങ്ങൾ മത ന്യൂനപക്ഷമാണോ? ബിജെപിയുടെ ചോദ്യത്തിന് ഉത്തരവുമായി മന്ത്രി

പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമുളള മുസ്ലീംകൾ ഒഴികെയുളള മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുളള നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തുകയാണ്. ഈ മൂന്ന് രാഷ്ട്രങ്ങളും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ്. ഇവിടങ്ങളിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ജൈനമതക്കാരും അടക്കമുളളവർ പീഡനം നേരിടുന്നുവെന്നും മുസ്ലീംകൾക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് സർക്കാരും ബിജെപിയും വാദിക്കുന്നത്.

അപ്പോൾ പാകിസ്താനിലെ മുസ്ലീം മത വിഭാഗമായ അഹമ്മദീയരും ഷിയകളും മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീംകളും എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു എന്ന ചോദ്യം ഉയരുന്നുണ്ട്. പാകിസ്താനിലും ബംഗ്ലാദേശിലും മുസ്ലിങ്ങൾ മത ന്യൂനപക്ഷമാണോ എന്നാണ് ബിജെപി നേതാക്കളും അണികളും ചോദിക്കുന്നത്. അതിന് ഉത്തരമുണ്ട്. ധനമന്ത്രി തോമസ് ഐസകാണ് ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് വന്നിരിക്കുന്നത്.

ആവർത്തിച്ചു ചോദിക്കുന്ന ചോദ്യം

ആവർത്തിച്ചു ചോദിക്കുന്ന ചോദ്യം

മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' പാകിസ്താനിലും ബംഗ്ലാദേശിലും മുസ്ലിങ്ങൾ മത ന്യൂനപക്ഷമാണോ? പൌരത്വഭേദഗതി നിയമത്തിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതിന്റെ ന്യായമായി ബിജെപി നേതാക്കൾ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യമാണ്. അവരോട് പറയട്ടെ. പാകിസ്താനിലും ബംഗ്ലാദേശിലും മതന്യൂനപക്ഷമായി ജീവിക്കുന്ന മുസ്ലിങ്ങളുണ്ടല്ലോ. അതിന്റെ ഭാഗമായി മതപീഡനം നേരിടുന്നവർ. അവരോട് എന്താണ് നിങ്ങളുടെ സമീപനം?

ആരാണ് അഹമ്മദീയർ?

ആരാണ് അഹമ്മദീയർ?

പാകിസ്താൻ ജനസംഖ്യയുടെ രണ്ടര ശതമാനത്തോളം അഹമ്മദീയ വിശ്വാസികളാണ്. അവർ അമുസ്ലിങ്ങളാണെന്ന് (non muslims) നിയമം പാസാക്കിയ രാജ്യമാണ് പാകിസ്താൻ. അഹമ്മദീയർ മുസ്ലിം വിശ്വാസവും ആചാരവും പിന്തുടരുന്നതോ മുസ്ലിങ്ങളാണെന്ന് അവകാശപ്പെടുന്നതോ അവിടെ കുറ്റകരമാണ്. അഹമ്മദിയർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. പള്ളികൾ ആക്രമിക്കപ്പെടുന്നുണ്ട്. 2010ലെ ലാഹോർ കൂട്ടക്കൊലയിൽ 94 പേരാണ് വധിക്കപ്പെട്ടത്. രണ്ടു പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് ഒരേസമയം ബോംബാക്രമണം നടത്തിയാണ് കൂട്ടക്കൊല ചെയ്തത്.

ഉത്ഭവകേന്ദ്രം തന്നെ ഇന്ത്യ

ഉത്ഭവകേന്ദ്രം തന്നെ ഇന്ത്യ

ഇത്തരത്തിലുള്ള മതപീഡനം നേരിടുന്ന അഹമ്മദിയ വിശ്വാസികൾ ഇന്ത്യയിൽ അഭയാർത്ഥികളായി ജീവിക്കുന്നുണ്ട്. അഹമ്മദിയ വിശ്വാസത്തിന്റെ ഉത്ഭവകേന്ദ്രം തന്നെ ഇന്ത്യയാണ്. 1889ൽ പഞ്ചാബിലെ ഖ്വാദിയാനിൽ ജീവിച്ചിരുന്ന മിർസ ഗുലാം അഹമ്മദാണ് ഈ വിശ്വാസധാരയുടെ സ്ഥാപകൻ. അവരുടെ വിശ്വാസം ശരിയോ തെറ്റോ എന്ന് തർക്കിക്കുന്നതിൽ കാര്യമൊന്നുമില്ല. തങ്ങൾ മുസ്ലിങ്ങളാണെന്ന് അഹമ്മദിയർ വിശ്വസിക്കുന്നു. ആ വിശ്വാസം പുലർത്തി ഭൂമിയിൽ ജീവിക്കാൻ അവർക്ക് അവകാശമുണ്ട്. നിലവിൽ പാകിസ്താനിൽ അങ്ങനെ ജീവിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.

ഇത് മനുഷ്യാവകാശ ലംഘനം

ഇത് മനുഷ്യാവകാശ ലംഘനം

അവരിൽ ഇന്ത്യയെ തങ്ങളുടെ രക്ഷാകേന്ദ്രമായി കരുതുന്നവരുണ്ട്. പാകിസ്താനിൽ മതപീഡനം നേരിടുന്ന മുസ്ലിങ്ങളല്ലാത്ത മനുഷ്യരെപ്പോലെ തന്നെയാണ് അഹമ്മദീയരും. നിലവിലെ പൌരത്വഭേദഗതി നിയമം അഹമ്മദീയർക്ക് ഇന്ത്യൻ പൌരത്വം വിലക്കുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്നാണ് ഞങ്ങളുടെ വാദം. സമാനമാണ് ബംഗ്ലാദേശിലെ അഹമ്മദീയ വിശ്വാസികളും നേരിടുന്ന മതപീഡനം. ഒന്നു ഗൂഗിൾ ചെയ്തു നോക്കിയാൽ മനസിലാക്കാവുന്നതേയുള്ളൂ, അതിന്റെ രൂക്ഷത. 2004ൽ അഹമ്മദീയരുടെ എല്ലാ പ്രസിദ്ധീകരണങ്ങളും ബംഗ്ലാദേശ് സർക്കാർ നിരോധിച്ചു. അവിടെയും അവരുടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്.

ഏതാണ്ട് ഒന്നര ലക്ഷത്തോളം

ഏതാണ്ട് ഒന്നര ലക്ഷത്തോളം

പുരോഹിതരും വിശ്വാസികളും കൊല്ലപ്പെടുന്നുണ്ട്. ഇരകളോട് സർക്കാരിന് അനുഭാവമോ പരിഗണനയോ ഇല്ല. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേയ്ക്ക് അഭയാർത്ഥികളായെത്തിയ അഹമ്മദീയ വിശ്വാസികളുടെ എണ്ണം ഏതാണ്ട് ഒന്നര ലക്ഷത്തോളം വരുമെന്നാണ് കണക്ക്. അഹമ്മദീയ അഭയാർത്ഥികൾക്ക് ഇന്ത്യയിൽ എത്രത്തോളം സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നു എന്ന് 2018 ഒക്ടോബറിൽ ദി ഹിന്ദുവിന്റെ ഒരു റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. 1946ൽ ഇന്നത്തെ ബംഗ്ലാദേശീൽ നിന്ന് കുടിയേറിയ തയ്യാബ് അലിയെന്ന 92 വയസുകാരന്റെ അനുഭവവിവരണത്തിലൂടെയാണ് ആ റിപ്പോർട്ട് ആരംഭിക്കുന്നത്.

മതരാഷ്ട്രങ്ങളും നമ്മളും തമ്മിൽ എന്തു വ്യത്യാസം?

മതരാഷ്ട്രങ്ങളും നമ്മളും തമ്മിൽ എന്തു വ്യത്യാസം?

ജന്മനാട്ടിൽ മൃഗങ്ങൾക്ക് തുല്യമായാണ് തങ്ങളെ കണക്കാക്കിയതെന്ന് തുറന്നു പറയുന്നു, ആ റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന പാകിസ്താൻ സ്വദേശിനികളായ മുസ്ലിം യുവതികൾ. അവർക്ക് സ്വന്തം വിശ്വാസപ്രമാണങ്ങൾക്ക് അനുസരിച്ച് ഇന്ത്യയിൽ ശാന്തിയോടും സമാധാനത്തോടും കൂടി ജീവിക്കാൻ കഴിയുന്നുവെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ, ഈ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ പാരമ്പര്യത്തിൽ അഭിമാനിക്കുകയല്ലേ നാം ചെയ്യേണ്ടത്. ഈ പാരമ്പര്യമല്ലേ പിന്തുടരേണ്ടത്? അതിനു പകരം, മതരാഷ്ട്രീയങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്നവരെ വീണ്ടും മതം പരിഗണിച്ചേ ഇന്ത്യയിൽ പ്രവേശിപ്പിക്കൂ എന്ന് ഇന്ത്യയിലെ സർക്കാർ നിയമം പാസാക്കുമ്പോൾ, ഈ മതരാഷ്ട്രങ്ങളും നമ്മളും തമ്മിൽ എന്തു വ്യത്യാസം?

ഷിയകളും റോഹിങ്ക്യകളും

ഷിയകളും റോഹിങ്ക്യകളും

സമാനമായ മതപീഡനം പാകിസ്താനിൽ ഷിയ മുസ്ലിങ്ങൾ അനുഭവിക്കുന്നുണ്ട്. ബർമ്മയിലെ ഹിന്ദുക്കളും റോഹിങ്ക്യൻ മുസ്ലിങ്ങളും അനുഭവിക്കുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും അനുഭവിക്കുന്നുണ്ട്. മതാടിസ്ഥാനത്തിൽ രൂപപ്പെട്ട രാജ്യങ്ങളിൽ മതപീഡനം നേരിടുന്ന ഇതരമതവിഭാഗത്തിൽപ്പെട്ടവരോടുള്ള സത്യസന്ധമായ സഹാനുഭൂതിയും ആത്മാർത്ഥമായ ഐക്യദാർഢ്യവുമാണെങ്കിൽ, ഇപ്പറഞ്ഞവരെയെല്ലാം ഉൾക്കൊള്ളുന്ന പൌരത്വ ഭേദഗതി നിയമമാണ് വരേണ്ടിയിരുന്നത്. എന്നാൽ അതല്ലല്ലോ സംഭവിച്ചത്? അതുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്.

സംഘപരിവാറിന്റെ പ്രഖ്യാപിത മുസ്ലിം വിരോധം

സംഘപരിവാറിന്റെ പ്രഖ്യാപിത മുസ്ലിം വിരോധം

യഥാർത്ഥത്തിൽ ഗോവധ നിരോധന നിയമം പോലെ സംഘപരിവാറുകാർക്ക് തെരുവിൽ അഴിഞ്ഞാടാനും നിയമം കൈയിലെടുക്കാനും ലൈസൻസ് നൽകുകയാണ് ഈ നിയമത്തിന്റെയും ആത്യന്തിക ലക്ഷ്യം. ഗോവധ നിരോധന നിയമത്തിന്റെ പേരിൽ തെരുവിൽ അഴിഞ്ഞാടുന്നത് സംഘപരിവാറുകാരല്ലേ. ഗോവധവുമായി ബന്ധപ്പെട്ട പരിശോധനയും വിചാരണയും ശിക്ഷ നടപ്പാക്കലുമൊക്കെ സംഘപരിവാർ ഗുണ്ടകളുടെ ചുമതലയാണല്ലോ ഇന്ത്യയിൽ. അഖ്ലാഖിന്റെ അടുക്കള പരിശോധിച്ച് വധശിക്ഷ നടപ്പാക്കിയ അതേ ക്രിമിനൽ സംഘത്തിന് സംഘപരിവാറിന്റെ പ്രഖ്യാപിത മുസ്ലിം വിരോധം ആഞ്ഞുവീശി ഹിംസാത്മകമായി വിഹരിക്കാൻ സ്ഥായിയായ മേച്ചിൽപ്പുറം സൃഷ്ടിക്കുകയാണ് പൌരത്വ ഭേദഗതി നിയമത്തിന്റെ ഉന്നം.

സംഘർഷത്തിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിക്കും

സംഘർഷത്തിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിക്കും

സർക്കാരിന്റെ പൌരത്വ പരിശോധന മാത്രമല്ല നടക്കുക. ഏതു മുസ്ലിമിനെയും പൌരത്വത്തിന്റെ പേരിൽ ചോദ്യം ചെയ്യാൻ സംഘപരിവാർ ഗുണ്ടകൾ തെരുവിലിറങ്ങും. ആൾക്കൂട്ട വിചാരണയ്ക്കിറങ്ങും. കളിയാക്കിയും അവഹേളിച്ചും അധിക്ഷേപിച്ചും എതിർക്കാൻ ശ്രമിക്കുന്നവരെ സംഘം ചേർന്ന് ആക്രമിച്ചും അവർ ഇന്ത്യയിലൊരു മതവിഭാഗത്തെ ആസൂത്രിതമായി അന്യവത്കരിക്കും. രാജ്യമെമ്പാടും സംഘർഷത്തിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിക്കും. അഭയാർത്ഥി പ്രശ്നമോ കുടിയേറ്റ പ്രശ്നമോ ഇല്ലാത്ത സംസ്ഥാനങ്ങളിൽപ്പോലും പൌരത്വപ്പട്ടികയുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്നല്ല.

പാകിസ്താനിലേയ്ക്ക് പൊയ്ക്കൂടേ

പാകിസ്താനിലേയ്ക്ക് പൊയ്ക്കൂടേ

കേന്ദ്രസർക്കാരിനെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്യുന്നവരോടെല്ലാം പാകിസ്താനിലേയ്ക്ക് പൊയ്ക്കൂടേ എന്നാണല്ലോ സംഘപരിവാറുകാരുടെ സ്ഥിരം ചോദ്യം. നേതാവെന്നോ അണിയെന്നോ ഒരു വ്യത്യാസവുമില്ലാതെ പ്രകടിപ്പിക്കുന്ന സംസ്ക്കാരമാണത്. എതിർപ്പും വിമർശനവുമുന്നയിക്കുന്നത് മുസ്ലിം നാമധാരിയാണെങ്കിൽ ഉറപ്പായും അവരാ ചോദ്യം ചോദിച്ചിരിക്കും. പഴയ ഹിന്ദുരാഷ്ട്രവാദമാണ് ആ ചോദ്യത്തിൽ പുളിച്ചു തികട്ടുന്നത്. പൌരത്വഭേദഗതിയിൽ മൂന്ന് അയൽരാജ്യങ്ങളുടെ പേരു മാത്രം പരാമർശിക്കപ്പെട്ടതും അവിടെ നിന്നുള്ള അഭയാർത്ഥികളിൽ മുസ്ലിംങ്ങൾ മാത്രം ഒഴിച്ചു നിർത്തപ്പെട്ടതും ഹിന്ദുരാഷ്ട്ര വാദത്തിന്റെ പശ്ചാത്തലത്തിൽത്തന്നെയാണ് കാണേണ്ടത്.

കൃത്യമായ ലക്ഷ്യത്തോടെയുള്ള കരുനീക്കം

കൃത്യമായ ലക്ഷ്യത്തോടെയുള്ള കരുനീക്കം

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ മുസ്ലിം മതരാഷ്ട്രങ്ങളിലെ മുസ്ലിങ്ങളല്ലാത്ത അഭയാർത്ഥികൾക്ക് തെരഞ്ഞു പിടിച്ചു നൽകുന്ന പൌരത്വ വാഗ്ദാനം, കൃത്യമായ ലക്ഷ്യത്തോടെയുള്ള കരുനീക്കമാണ്. ഇന്ത്യയിലെ മുസ്ലിം മതന്യൂനപക്ഷം യഥാർത്ഥത്തിൽ പൌരത്വമെടുക്കേണ്ടത് മതാടിസ്ഥാനത്തിൽ രൂപപ്പെട്ട ഈ അയൽരാജ്യങ്ങളിലാണ് എന്ന യഥാർത്ഥവാദം പിറകെ വരും. അതിനുള്ള നിലമൊരുക്കലാണ് പൌരത്വഭേദഗതി നിയമവും എല്ലാ സംസ്ഥാനങ്ങളിലും തയ്യാറാക്കാൻ പോകുന്ന ദേശീയ പൌരത്വ രജിസ്റ്ററും.

ഹിന്ദു മുസ്ലിം ധ്രുവീകരണം

ഹിന്ദു മുസ്ലിം ധ്രുവീകരണം

സംഘപരിവാറിന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഇന്ത്യ ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുന്ന പ്രതിഷേധം. കേന്ദ്രസർക്കാർ ആഗ്രഹിച്ചതുപോലെ ഒരു ഹിന്ദു മുസ്ലിം ധ്രുവീകരണം ഇക്കാര്യത്തിൽ നടന്നില്ല. നാനാജാതി മതസ്ഥരും രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ സംഘടിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയാണ് പ്രതിഷേധക്കാരെല്ലാം ഉയർത്തിപ്പിടിക്കുന്നത്.

ഒരുമയുടെ കൊടിപിടിച്ച് ഇന്ത്യ

ഒരുമയുടെ കൊടിപിടിച്ച് ഇന്ത്യ

ഇത് കേവലം മുസ്ലിം വിവേചനത്തിന്റെ വിഷയമല്ലെന്നും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും ഭരണഘടനയുടെ പതിനാലാം അനുച്ഛേദം ഉറപ്പു നൽകുന്ന തുല്യതയ്ക്കും എതിരെയുളള നടപടിയാണെന്നും ഇന്ത്യ തിരിച്ചറിയുന്നു. വിശാലമായ യോജിപ്പാണ് ഇന്ത്യയിലാകെ ദൃശ്യമാകുന്നത്. സമൂഹത്തിന്റെ ഏതാണ്ടെല്ലാത്തുറകളിലുമുള്ളവർ സമരരംഗത്തിറങ്ങുകയാണ്. വിദ്വേഷരാഷ്ട്രീയം പയറ്റുന്നവർക്കുള്ള ഒരുമയുടെ കൊടിപിടിച്ച് മറുപടി പറയുകയാണ് ഇന്ത്യ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+