കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ ഓട്ടത്തിനിടെ ലോക്കോ പൈലറ്റിനു ബോധക്ഷയം... പക്ഷെ അയാള്‍ കാത്തു, വന്‍ ദുരന്തമൊഴിവായി...

ഓട്ടോമാറ്റിക് സ്വിച്ച് ലോക്കോ പൈലറ്റ് അമര്‍ത്തിയത് ദുരന്തമൊഴിവാക്കി

  • By Sooraj
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍ ട്രെയിന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ലോക്കോ പൈലറ്റ് ബോധം കെട്ട് താഴെ വീഴുകയായിരുന്നു. പശ്ചിമ ബംഗാളിലെ ദയിന്‍ഹാട്ടിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

ഹൗറയില്‍ നിന്നും കാത്വയിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോധം കെട്ട് വീണത്.
തലയ്ക്ക് സാരമായി പരിക്കേറ്റ ലോക്കോപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ലോക്കോപൈലറ്റ് എത്തിയതോടെയാണ് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നത്.

ദൃക്‌സാക്ഷികള്‍ പറയുന്നത്

ദൃക്‌സാക്ഷികള്‍ പറയുന്നത്

കൊല്‍ക്കത്തയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ദയിന്‍ഹാട്ട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രാക്ക് മാറാന്‍ ട്രെയിനിന്റെ വേഗത കുറച്ചപ്പോഴാണ് ലോക്കോ പൈലറ്റായ ഹല്‍ദാര്‍ ബോധം കെട്ടു വീണത്.

പരിക്കേറ്റു

പരിക്കേറ്റു

ബോധം കെട്ട് താഴെ വീണ ലോക്കോ പൈലറ്റിന്റെ തലയ്ക്കു സാരമായി പരിക്കു പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്

ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്

കുഴഞ്ഞു വീഴുന്നതിന് തൊട്ടുമുമ്പ് ഹല്‍ദാര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതാണ് വന്‍ ദുരന്തമൊഴിവാക്കിയത്. നിയന്ത്രിക്കാന്‍ ആളില്ലാത്തപ്പോള്‍ ട്രെയിന്‍ തനിയെ നിര്‍ത്താനാണ് ഈ സ്വിച്ച് ഉപയോഗിക്കുന്നത്. ഹല്‍ദാര്‍ സ്വിച്ച് അമര്‍ത്തിയതോടെ ട്രെയിന്‍ നില്‍ക്കുകയും ചെയ്തു.

ലോക്കോ പൈലറ്റ് പറയുന്നത്

ലോക്കോ പൈലറ്റ് പറയുന്നത്

തനിക്കു പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടര്‍ന്നു കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഹല്‍ദാര്‍ പറഞ്ഞു.

 സമാനമായ സംഭവം നേരത്തേയും

സമാനമായ സംഭവം നേരത്തേയും

ജൂലൈയിലും ഇതുപോലൊരു സംഭവം നടന്നിരുന്നു. അതും കൊല്‍ക്കത്തയില്‍ തന്നെയായിരുന്നു. അന്നു പ്ലാറ്റ്‌ഫോം ഗാര്‍ഡ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീഴുതയായിരുന്നു.

English summary
Driver Faints, Falls Out Of Moving Train In West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X