ഡ്രൈവര്‍ രഹിത കാറുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് ഗഡ്കരി: തൊഴിവസരങ്ങള്‍ ഇല്ലാതാക്കും!!
ഡ്രൈവര്‍ രഹിത കാറുകള്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന കാരണമുന്നയിച്ചാണ് നീക്കം
ദില്ലി: രാജ്യത്ത് ഡ്രൈവര്‍മാരില്ലാത്ത കാറുകള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇവയെ പിന്തുണയ്ക്കുന്നത് രാജ്യത്ത് തൊഴിലില്ലായ്മയക്ക് ഇടയാക്കുമെന്നാണ് ഗഡ്കരി ഉന്നയിക്കുന്ന വാദം. ലോകത്ത് ഡ്രൈവര്‍ലെസ് കാറുകള്‍ പുറത്തിറക്കുന്ന മെഴ്സിഡസ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയാവുന്നതാണ് ഇന്ത്യയുടെ നിലപാട്.
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യ വേണ്ടെന്നും തൊഴിലില്ലായ്മ നില്‍നില്‍ക്കുന്നുണ്ടെങ്കില്‍ സാങ്കേതിക വിദ്യകള്‍ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയാണ് അനിവാര്യമാണെന്നും നിതിന്‍ ഗഡ്കകരി പറയുന്നു. നിലവില്‍ രാജ്യത്ത് 22 ലക്ഷത്തോളം ഡ്രൈവര്‍മാരുണ്ടെന്ന് വ്യക്തമാക്കിയ ഗഡ്കരി രാജ്യത്ത് 100 ഡ്രൈവര്‍ ട്രെയിനിംഗ് സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് കേന്ദ്ര നീക്കം.













Click it and Unblock the Notifications