ജമ്മു കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും ഭീതി സൃഷ്ടിച്ച് ഡ്രോൺ സാനിധ്യം
സുഞ്ച്വാന്‍ സൈനികത്താവളത്തിന് സമീപം പുലര്‍ച്ചെ രണ്ടരയോടെ ഇന്ന് ഡ്രോണ്‍ കണ്ടെത്തിയത്
ന്യൂഡൽഹി: ജമ്മു കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും ഭീതി സൃഷ്ടിച്ച് ഡ്രോൺ സാനിധ്യം. ഞായറാഴ്ച നാവിക സേനാ ആസ്ഥാനത്തുണ്ടായ ആക്രമണം ഡ്രോണ്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെയും ഇന്നും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. സുഞ്ച്വാന്‍ സൈനികത്താവളത്തിന് സമീപം പുലര്‍ച്ചെ രണ്ടരയോടെ ഇന്ന് ഡ്രോണ്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച കശ്മീരിലെ സാംബ ജില്ലയിലെ സൈനിക സ്‌റ്റേഷനടുത്താണ് രണ്ട് ആളില്ല ചെറുവിമാനങ്ങൾ ഡ്രോണിന്റെ സാനിധ്യം കണ്ടെത്തിയത്. കലു ചക് സൈനിക സ്‌റ്റേഷനടുത്താണ് ഇവ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടത്. സൈനികര്‍ ഡ്രോണുകള്‍ക്ക് നേരെ വെടിവച്ചു. ജമ്മു-പത്താന്‍കോട്ട് ഹൈവേയിലാണ് ഈ സൈനിക സ്‌റ്റേഷന്‍. 25 റൗണ്ട് സൈനികര്‍ വെടിവച്ചു. എന്നാല്‍ ഡ്രോണുകള്‍ പിടികൂടാന്‍ സാധിച്ചില്ലെന്നാണ് പ്രാഥമിക വിവരം.
ജമ്മുവിൽ നിന്ന് കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീർ അശാന്തമാണ്. തിങ്കളാഴ്ച പഠാൻകോട്ടിലുണ്ടായ ഭീകരാക്രമണത്തിൽ ജമ്മു പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. അക്രമണങ്ങളും നാശനഷ്ടവും ചെറുതാണെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർക്കിടയിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Recommended Video
അതേസമയം, ജമ്മു കശ്മീർ പൊലീസ് ഇന്നലെ പിടികൂടിയ ലഷ്കർ കമാൻഡർ നദീം അബ്റാർ കൊല്ലപ്പെട്ടു. ശ്രീനഗറിൽ ഭീകരരുടെ ഒളിത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ അബ്റാർ കൊല്ലപ്പെട്ടു എന്നാണ് പൊലീസിൻ്റെ വിശദീകരണം. ഭീകരരുടെ ഒളിത്താവളത്തെ കുറിച്ച് അബ്റാറിൽ നിന്നാണ് വിവരം ലഭിച്ചത്. ഒളിത്താവളത്തിൽ അക്ബറിനെയും എത്തിച്ച് തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു പാക് ഭീകരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സേന അറിയിച്ചു.












Click it and Unblock the Notifications