കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ഇന്ന്, ചടങ്ങുകള്‍ ഇങ്ങനെ; ദല്‍ഹിയില്‍ കനത്ത സുരക്ഷ

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ സാന്നിധ്യത്തില്‍ ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്യും.

ഇന്ന് രാവിലെ 08.15 ന് തന്റെ താല്‍ക്കാലിക വസതിയായ ഉമാ ശങ്കര്‍ ദീക്ഷിത് ലെയ്നില്‍ നിന്ന് ദ്രൗപതി മുര്‍മു രാജ്ഘട്ടിലേക്ക് പോകും. ഏകദേശം 08.30 ന് അവര്‍ രാജ്ഘട്ടില്‍ എത്തും. തുടര്‍ന്ന് ദ്രൗപതി മുര്‍മു രാവിലെ 09:22 ന് രാഷ്ട്രപതി ഭവനിലെത്തും.

ഐസിയുവില്‍ മുഷ്ടി ചുരുട്ടി, ചുണ്ടുകള്‍ പതുക്കെ അനക്കി പറഞ്ഞു..'ലാല്‍സലാം സഖാവേ'; ജോ ജോസഫിന്റെ വൈറല്‍ കുറിപ്പ്ഐസിയുവില്‍ മുഷ്ടി ചുരുട്ടി, ചുണ്ടുകള്‍ പതുക്കെ അനക്കി പറഞ്ഞു..'ലാല്‍സലാം സഖാവേ'; ജോ ജോസഫിന്റെ വൈറല്‍ കുറിപ്പ്

1

ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കും. ദ്രൗപതി മുര്‍മു അവിടെ എത്തുന്നതോടെ സെന്‍ട്രല്‍ ഹാളില്‍ ദേശീയഗാനം മുഴങ്ങും.

2

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

3

രാവിലെ 10.15ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം അവള്‍ സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ ഒപ്പിടും. തുടര്‍ന്ന്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറും. രാവിലെ 10:23 ന് രാഷ്ട്രപതി സെന്‍ട്രല്‍ ഹാളില്‍ ആദ്യ പ്രസംഗം നടത്തും.

4

രാവിലെ 10:57 ന് ആചാരപരമായ ഘോഷയാത്രയില്‍ രാഷ്ട്രപതി ഭവനിലേക്ക് മടങ്ങും. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ 21 ആചാരവെടികള്‍ മുഴങ്ങും. ചടങ്ങിന് ശേഷം രാഷ്ട്രപതി ഭവനിലെത്തുന്ന പുതിയ രാഷ്ട്രപതിക്ക് മൂന്നുസേനകളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും.അതേസമയം മഴ പെയ്താല്‍, രാഷ്ട്രപതി ഭവന്റെ ഫോര്‍കോര്‍ട്ടില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ചടങ്ങുകള്‍ നടത്തില്ല.

'കരുണാകരനോട് അന്ന് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു... ഒന്നും വേണ്ടായിരുന്നു'; തുറന്ന് പറഞ്ഞ് ചെന്നിത്തല'കരുണാകരനോട് അന്ന് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു... ഒന്നും വേണ്ടായിരുന്നു'; തുറന്ന് പറഞ്ഞ് ചെന്നിത്തല

5

ജൂലൈ 21 നാണ് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്ത് എത്തുന്ന രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ നേതാവാണ് 64-കാരിയായ ദ്രൗപതി മുര്‍മു. സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ പ്രസിഡന്റും ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാണ് ദ്രൗപതി മുര്‍മു. ഇന്ത്യയുടെ പ്രഥമ പൗരനാകുന്ന രണ്ടാമത്തെ വനിതയുമാണ് അവര്‍.

6

അറുപത്തിനാല് ശതമാനം വോട്ട് നേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് ദ്രൗപതി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തും. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുങ്ങിയ പാര്‍ലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്.

7

പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ അവധി നല്‍കിയിട്ടുണ്ട് രാവിലെ ആറ് മണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച താത്കാലികമായി നിര്‍ത്തിവെക്കും.

8

അതേസമയം പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ട് ദിവസം നീളുന്ന ആഘോഷങ്ങളാണ് ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
ജാർഖണ്ഡിൽ നിന്നും ഇന്ത്യയുടെ പ്രഥമ വനിതയിലേക്ക് | Draupadi Murmu

കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി

English summary
Droupadi Murmu take oath as India's 15th president today, here are the oath process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X