കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിമിക്രി ആര്‍ട്ടിസ്റ്റിന്റെ മരണം; ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് തെളിവെടുത്തു

  • By Desk
Google Oneindia Malayalam News

ഇടുക്കി: ശരീരഭാരം കുറയാന്‍ മരുന്നുകഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അന്വേഷണം തുടങ്ങി. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ മനു .എസ്. നായരാണ് മരിച്ചത്. ആയുര്‍വേദ സീനിയര്‍ ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കട്ടപ്പനയിലെത്തി തെളിവെടുപ്പ് നടത്തിയത്.

മനു ഉപയോഗിച്ച മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഫുഡ് സപല്‍മെന്റിന്റെ ബോട്ടിലും രണ്ട് ആയുര്‍വേദ മരുന്നുകളും സംഘം പരിശോധിച്ചു. ആയുര്‍വേദ വകുപ്പ് സീനിയര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. സ്മാര്‍ട്ട് പി. ജോണ്‍ (തിരുവനന്തപുരം), എറണാകുളം റീജണല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. അജിതന്‍ പിള്ള എന്നിവരാണ് തെളിവെടുപ്പ് നടത്തുന്നത്.

Drug Inspector enquiry

കട്ടപ്പന ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫും സംഘത്തോടൊപ്പമുണ്ട്. സംഘം മനുവിന്റെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. മരിക്കുന്നതിനു തലേദിവസം ചികിത്സക്കായി എത്തിച്ച ആശുപത്രിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

മനു കഴിച്ചിരുന്ന മരുന്നുകള്‍ ബന്ധുക്കള്‍ കട്ടപ്പന പോലീസിന് കൈമാറിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും ഈ മരുന്നുകളുടെ വിവരങ്ങളും സാമ്പിളുകളും ശേഖരിക്കുകയും ചെയ്തു. മനു കഴിച്ചിരുന്ന മരുന്നുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് ഇവരുടെ തീരുമാനം. മരുന്നുകള്‍ എത്തിച്ചു നല്‍കിയവരെ സംബന്ധിച്ച് വിവരം ലഭിച്ചതായി സംഘാംഗങ്ങള്‍ പറഞ്ഞു.

English summary
Mimicry artist dies after taking slimming medicines,DCB starts enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X