മയക്കുമരുന്ന് ഉപയോഗം; ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന് മന്ത്രിയുടെ പിന്തുണ
കൊളംബോ: മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേരയ്ക്ക് പിന്തുണയുമായി ശ്രീലങ്കന്‍ കായികമന്ത്രി ദയാസിരി ജയശേഖര രംഗത്തെത്തി. കുശാല്‍ പെരേരയ്‌ക്കെതിരെയുള്ളത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പാര്‍ലിമെന്റില്‍ അഭിപ്രായപ്പെട്ടു.
കുശാല്‍ പെരേരയുടെ ബി സാമ്പിള്‍ പരിശോധിക്കാന്‍ അയച്ചുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസിലന്‍ഡില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നാണ് കുശാല്‍ പെരേരയെ മാറ്റി നിര്‍ത്തിയത്. പരിശോധനയില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡ് കുശാല്‍ പെരേര ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്.

എന്നാല്‍, ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും കുശാല്‍ പെരേരയെ മാറ്റിനിര്‍ത്താനായാണ് ഇത്തരമൊരു നീക്കമെന്ന് സംശയിക്കുന്നു. ഇതിനെ ശക്തമായി ചെറുക്കുമെന്നും കുശാല്‍ പെരേരയ്ക്ക് രാജ്യം പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
നിലവിലെ ടി20 ചാമ്പ്യന്മാരാണ് ശ്രീലങ്ക. ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താനൊരുങ്ങുമ്പോഴാണ് മികച്ച ബാറ്റ്‌സ്മാന്‍ ആയ കുശാല്‍ പെരേരയ്ക്ക് തിരച്ചടിയുണ്ടായിരിക്കുന്നത്. ബി സാമ്പിള്‍ ടെസ്റ്റില്‍ കൂടി കുശാല്‍ പെരേര പരാജയപ്പെടുകയാണെങ്കില്‍ ലോകകപ്പില്‍ നിന്നും മാറ്റപ്പെടുമെന്നുറപ്പാണ്. മുതിര്‍ന്ന താരങ്ങള്‍ വിരമിച്ച ശ്രീലങ്കയ്ക്ക് അത് കനത്ത തിരിച്ചടിയാകും.












Click it and Unblock the Notifications