എയർഹോസ്റ്റസിനെ ശല്യം ചെയ്തു, ഒടുവിൽ പണി കിട്ടി, പിന്നെ ഒന്നു നോക്കിയില്ല സാഷ്ടാഗം വീണു

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: മദ്യലഹരിയിൽ യുവാക്കൾ വിമാന ജീവനക്കാരിയോട് അപമര്യാദമായി പൊരുമാറുകയും തുടർന്ന് യുവതിയുടെ കാല് പിടിച്ചു മാപ്പു ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹൈദരാബാദ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

എട്ടരമാസം ഗർഭിണിയായ നടിയെ കൊന്നുതള്ളി! ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് 6 പേരെ.. അന്തരിച്ച ക്രൂരനായ കൊലയാളി ചാൾസിന്റെ ക്രൂരകൃത്യങ്ങൾ!!

സംഭവം ഇങ്ങനെ: ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് ഇൻഡിഗോ എയർലെൻസ് ജീവനക്കാരിയോട് മദ്യലഹരിയിലെത്തിയ യുവാക്കൾ മോശമായി പെരുമാറുകയായിരുന്നു. എന്നാൽ യുവാക്കളെ വളരെ ധീരമായി തന്നെ യുവതി കൈകാര്യം ചെയ്തിരുന്നു. ഒടുവിൽ യുവതിയ്ക്കു മുന്നിൽ യുവാക്കൾ മുട്ടുമടക്കി. യുവാക്കൾ കാണിച്ച മോശമായ പ്രവർത്തിക്ക് കാലു പിടിച്ചു മാപ്പു പറയണമെന്നു യുവതി ആവശ്യപ്പെട്ടു.

airhostes

സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് മാപ്പപേക്ഷയുമായി യുവാക്കൾ യുവതിക്കു മുന്നിൽ എത്തിയത്. യുവാക്കൾ മദ്യപിച്ചു ബോധം നശിച്ച അവസ്ഥയിലായിരുന്നെന്നു പോലീസ് പറയുന്നു. വിര്‍ത്ഥികളായ ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചാല്‍ മതിയെന്ന് യുവതി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ അഭിപ്രായം മാനിച്ച് ഇരുവരേയും പോലീസ് വെറുതെ വിട്ടിട്ടുണ്ട്.

English summary
Men resort to unacceptable behaviour and often put the blame on alcohol. Men, in inebriated state, misbehaving is so common that in many places, this is even normalised.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്