ബസില്‍ മധ്യവയസ്‌കന്റെ അശ്ലീലത; വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തി, ആരും ഇടപെട്ടില്ല, വീഡിയോ

  • Posted By:
Subscribe to Oneindia Malayalam

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. രാജ്യത്തിന്റെ ഏത് ഭാഗത്തും സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ അക്രമം കാണുമ്പോള്‍ ഇടപെടാതിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷവും ഇപ്പോഴുണ്ടാകുന്നുണ്ട്. ദില്ലി നഗരത്തില്‍ ഓടുന്ന ബസില്‍ കഴിഞ്ഞദിവസം നടന്നത് അത്തരമൊരു സംഭവമാണ്. ഒരു മധ്യവയസ്‌കന്‍ ദില്ലി സര്‍വകലാശാല വിദ്യാര്‍ഥിനിയെ നിരന്തരം ശല്യപ്പെടുത്തി. പെണ്‍കുട്ടി ഒച്ചവച്ചിട്ടൊന്നും കാര്യമുണ്ടായില്ല. പതിവ് സംഭവം എന്ന മട്ടില്‍ ഇരിക്കുകയായിരുന്നു യാത്രക്കാര്‍. ഒടുവില്‍ വിദ്യാര്‍ഥിനി തന്നെ വിഷയം കൈകാര്യം ചെയ്യുകയായിരുന്നു...

അബുദാബി ശൈഖ് ജയ് സിയറാം വിളിച്ചു? വ്യാജ പ്രചാരണം പൊളിഞ്ഞു!! വാര്‍ത്തയുടെ സത്യം ഇതാണ്

ഐഐടി ഗേറ്റിലേക്ക്

ഐഐടി ഗേറ്റിലേക്ക്

വസന്ത് വില്ലേജില്‍ നിന്ന് ഐഐടി ഗേറ്റിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥിനി. ഈ സമയം ബസില്‍ വച്ചാണ് ഒരു മധ്യവയസ്‌കന്‍ ശല്യം ചെയ്തത്. ആദ്യം ചെറിയ തോതില്‍ ശല്യപ്പെടുത്തിയ ഇയാള്‍ ആരും ഇടപെടുന്നില്ലെന്ന് കണ്ടതോടെ കൂടുതല്‍ അശ്ലീലത പ്രകടിപ്പിക്കുകയായിരുന്നു.

മധ്യവയസ്‌കന്റെ കളികള്‍

മധ്യവയസ്‌കന്റെ കളികള്‍

ബസില്‍ പുസ്തകം വായിച്ചിരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. സീറ്റ് അസാധാരണമായ രീതിയില്‍ ഇളകുന്നതായി അനുഭവപ്പെട്ടു. വായന നിര്‍ത്തി നോക്കിയപ്പോഴാണ് മധ്യവയസ്‌കന്റെ കളികള്‍ ശ്രദ്ധയില്‍പ്പെട്ടത്.

സ്പര്‍ശിക്കാന്‍ തുടങ്ങി

സ്പര്‍ശിക്കാന്‍ തുടങ്ങി

ഭയന്ന പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ആരും ശ്രദ്ധിച്ചതേയില്ല. പിന്നീട് മധ്യവയസ്‌കന്‍ അവളെ സ്പര്‍ശിക്കാന്‍ തുടങ്ങി. ഇതോടെ വിദ്യാര്‍ഥിനി ഉറക്കെ ഒച്ചവയ്ക്കുകയായിരുന്നു.

30ഓളം യാത്രക്കാര്‍

30ഓളം യാത്രക്കാര്‍

പത്ത് മിനുറ്റോളം ഇയാള്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നു. 30ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ആരും ഇയാളെ തടഞ്ഞില്ല. തുടര്‍ന്നാണ് പെണ്‍കുട്ടി രംഗം വീഡിയോയില്‍ പകര്‍ത്തിയത്.

കൂസലില്ലാതെ പെരുമാറി

കൂസലില്ലാതെ പെരുമാറി

മധ്യവയസ്‌കന്‍ മദ്യപിച്ചിരുന്നു. പെണ്‍കുട്ടി എതിര്‍ത്തിട്ടും അയാള്‍ കൂസലില്ലാതെ പെരുമാറുകയായിരുന്നു. ഐഐടിക്ക് സമീപമുള്ള സ്റ്റോപ്പില്‍ ഇയാള്‍ ബസിറങ്ങി യാതൊരു പ്രശ്‌നവും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ നടന്നുപോയി.

വീട്ടുകാരുടെ പ്രതികരണം

വീട്ടുകാരുടെ പ്രതികരണം

ആ സമയവും ബസില്‍ ആരും പ്രതിഷേധിക്കുകയോ ഇടപെടുകയോ ചെയ്തില്ല. ഇതാണ് തന്നെ വേദനിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി പറയുന്നു. വീട്ടിലെത്തി കാര്യം പറഞ്ഞെങ്കിലും പോലീസില്‍ പരാതിപ്പെടുന്നതിനെ അവരും അനുകൂലിച്ചില്ല.

വീഡിയോ പരസ്യമാക്കി

വീഡിയോ പരസ്യമാക്കി

തുടര്‍ന്നാണ് മൊബൈലിലെടുത്ത വീഡിയോ പരസ്യമാക്കാന്‍ വിദ്യാര്‍ഥിനി തീരുമാനിച്ചത്. ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ദില്ലി പോലീസ് എന്നിവരെ ടാഗ് ചെയ്തു.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. വീട്ടുകാര്‍ പോലും പിന്തുണയ്ക്കാതെ വന്നപ്പോഴാണ് വീഡിയോ പരസ്യമാക്കാന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് അവള്‍ ദില്ലി സര്‍വകലാശാല പോലീസില്‍ നേരിട്ട് പരാതി സമര്‍പ്പിക്കുകയും ചെയ്തു.

പകല്‍പോലും

പകല്‍പോലും

ട്വിറ്ററില്‍ വീഡിയോ വൈറലായതോടെ സംഭവം വിവാദമായി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക് പകല്‍പോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

നിര്‍ഭയയെ മറന്നോ

നിര്‍ഭയയെ മറന്നോ

കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ പീഡനം നടന്നതും ദില്ലിയില്‍ ഓടുന്ന ബസിലായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതോടെ വന്‍വിവാദമായി. തുടര്‍ന്ന് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു.

സ്ത്രീകളെ സഹായിക്കില്ല

സ്ത്രീകളെ സഹായിക്കില്ല

പക്ഷേ ഇത്തരം നടപടികളൊന്നും നഗരമധ്യത്തില്‍ പോലും സ്ത്രീകളെ സഹായിക്കില്ലെന്നതാണ് വിദ്യാര്‍ഥിനിയുടെ അനുഭവം. അവളുടെ സുരക്ഷയ്ക്ക് അവള്‍ തന്നെ ഇറങ്ങേണ്ട അവസ്ഥ. പോലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാര്‍ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

കമ്മീഷന്‍ ഇടപെട്ടു

കമ്മീഷന്‍ ഇടപെട്ടു

ട്വിറ്ററില്‍ വീഡിയോ കണ്ടതോടെ പ്രമുഖര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദില്ലി വനിതാ കമ്മീഷന്‍ അറിയിച്ചു. സര്‍വകലാശാല പോലീസ് സ്‌റ്റേഷന്‍ ഓഫീസറോട് വിഷയം സംസാരിച്ചിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ട്വിറ്ററില്‍ അറിയിച്ചു.

English summary
DU Student Slaps FIR on Man Who Misbehave at Her in Delhi Bus, Video Upload in Social Media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്