• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുഷ്യന്തിന് നേരെ കര്‍ഷക രോഷം, ഹിസാര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പ്രതിഷേധം

ഹിസാര്‍: ഹരിയാനയില്‍ ജെജെപിക്കെതിരെ കര്‍ഷക രോഷം കനക്കുന്നു. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താലയ്‌ക്കെതിരെ രണ്ട് ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്. ഹിസാര്‍ വിമാനത്താവളത്തിന് പുറത്താണ് പ്രതിഷേധം. ഹിസാര്‍ വിമാനത്താവളത്തില്‍ വികസന പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ് ദുഷ്യന്ത് വിമാനത്താവളത്തില്‍ എത്തിയത്. 39 കോടിയുടെ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. എന്നാല്‍ ദുഷ്യന്തിനെ വരവിനെ തുടര്‍ന്ന് കര്‍ഷകര്‍ ശക്തമായ പ്രതിഷേധവുമായി വിമാനത്താവളത്തിനടുത്ത് എത്തുകയായിരുന്നു.

ബിജെപിയെ എല്ലാ പരിപാടികളില്‍ നിന്നും പ്രതിരോധിക്കാനും കര്‍ഷകര്‍ ലക്ഷ്യമിടുന്നുണ്ട്. കര്‍ഷക നിയമത്തിനെതിരെ മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ കാര്യമായി ഗൗനിച്ചിട്ടില്ല ദുഷ്യന്ത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ കുറിച്ച് അറിഞ്ഞ ഉടനെ വിമാനത്താവളത്തിന് പുറത്തേക്ക് എത്തുകയായിരുന്നു കര്‍ഷകര്‍. കറുത്ത കൊടിയും മുദ്രാവാക്യം വിളികളുമായിട്ടാണ് കര്‍ഷകരെത്തിയത്. കേന്ദ്രം നടപ്പാക്കിയ കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ബിജെപിയുടെയും ജെജെപിയുടെയും നേതാക്കള്‍ക്ക് വീട്ടില്‍ പോകാന് പോലും സാധിക്കാത്ത തരത്തിലാണ് പ്രതിഷേധം നടക്കുന്നത്.

അര്‍ബന്‍ എസ്റ്റേറ്റിലുള്ള വീട്ടിലേക്ക് പോകാന്‍ ഇതുവരെ ദുഷ്യന്തിന് സാധിച്ചിട്ടില്ല. അത്രയും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കാര്‍ഷികോല്‍പ്പന്ന വിപണിയിലേക്ക് സന്ദര്‍ശനം നടത്താനും ദുഷ്യന്തിന് സാധിച്ചിട്ടില്ല. അരിയും ധാന്യങ്ങളും ശേഖരിക്കുന്ന നീക്കങ്ങള്‍ എവിടെ വരെയെത്തിയെന്ന് പരിശോധിക്കാന്‍ ഇതുവരെ ദുഷ്യന്തിന് പറ്റിയിട്ടില്ല. ദുഷ്യന്തിന്റെ പൊതുപരിപാടികള്‍ എന്തൊക്കെയാണെന്ന ഷെഡ്യൂള്‍ പോലും ജില്ലാ ഭരണകൂടം പുറത്തുവിടുന്നില്ല. കര്‍ഷക രോഷം ഭയന്നാണ് ഈ നീക്കം. നിയമത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് നേരത്തെ രക്ഷപ്പെടാനൊക്കെ ദുഷ്യന്ത് ശ്രമിച്ചെങ്കിലും കര്‍ഷകര്‍ വഴങ്ങിയിട്ടില്ല.

cmsvideo
  Election 2021 : വമ്പൻ ട്വിസ്റ്റ് നടക്കാൻ പോകുന്ന മണ്ഡലങ്ങൾ | Oneindia Malayalam

  കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വീടിന്റെ ചുവരില്‍ വരച്ച് വൈപ്പിനിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങൾ കാണാം

  ഉച്ചയ്ക്ക് 12.30നാണ് ദുഷ്യന്ത് വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ കര്‍ഷകര്‍ ഓടിയെത്തി. വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഫയര്‍ ബ്രിഗേഡ് വരെ ഇവിടെയുണ്ടായിരുന്നു. ഹെലികോപ്ടറില്‍ എത്തിയ ഉടനെ ദുഷ്യന്തിനെ കര്‍ഷകര്‍ കറുത്ത കൊടി കാണിച്ചു. മിനി സെക്രട്ടേറിയേറ്റിലേക്ക് റോഡ് മാര്‍ഗം പോകേണ്ടെന്ന് പിന്നീട് ദുഷ്യന്ത് തീരുമാനിച്ചു. ഹരിയാന കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലേക്ക് ഹെലികോപ്ടറിലൂടെ അദ്ദേഹമെത്തിയത്. അവിടെ നിന്നാണ് മിനി സെക്രട്ടേറിയേറ്റിലേക്ക് പോയത്. അവിടെ വെച്ച് വിര്‍ച്വലായിട്ടാണ് അദ്ദേഹം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്. അതേസമയം കര്‍ഷകര്‍ അദ്ദേഹത്തിന്റെ അര്‍ബന്‍ എസ്റ്റേറ്റിലെ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു.

  സാരിയില്‍ മോഡേണ്‍ ലുക്കുമായി രേഷ്മ പസുപുലെതി, സോഷ്യല്‍ മീഡിയ തിരഞ്ഞ ചിത്രങ്ങള്‍ കാണാം

  നരേന്ദ്ര മോദി
  Know all about
  നരേന്ദ്ര മോദി

  English summary
  dushyant chauthala facing farmers protest in hisar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X