ചിന്നമ്മയുടെ കളി ഏറ്റു; പളനിസാമി മുഖ്യമന്ത്രി, രണ്ടാഴ്ചയ്ക്കം ഭൂരിപക്ഷം തെളിയിക്കണം

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യാഴാഴ്ച രാവിലെയാണ് ശശികലയുടെ വിശ്വസ്തന്‍ പളനസാമിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ക്ഷണിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

31 മന്ത്രിമാരാണ് പുതിയ സര്‍ക്കാരിലുണ്ടാവുക. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സെങ്കോട്ടയ്യനായിരിക്കും വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകള്‍. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കെ പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യന്‍ തമിഴ്‌നാട് നിയമസഭയിലെത്തുന്നത്. ആഭ്യന്തരം, പൊതുഭരണം, ഉള്‍പ്പെടെ മുന്‍മഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളായിരിക്കും പളനിസാമിയ്ക്ക് ലഭിയ്ക്കുക. സഭയിലെ 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് വ്യാഴാഴ്ച തന്നെ അധികാരമേല്‍ക്കും.

edappadi-palanisamy

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബുധനാഴ്ച വിധി പറഞ്ഞ സുപ്രീം കോടതി ശശികലയ്ക്ക് ശിക്ഷ വിധിയ്ക്കുകയും ബെംഗളൂരൂവില്‍ വിചാരണ കോടതിയിലെത്തി കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എഐഎടിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ക്ഷണിയ്ക്കുന്നത്.

English summary
Edapaddi Palaniswami becomes Tamil Nadu chief minister.
Please Wait while comments are loading...