കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ ഭൂചലനം, പ്രകമ്പനത്തില്‍ വിറച്ച് ദില്ലി, ഭൂകമ്പമുണ്ടാക്കുന്നത് ഈ മാസം മൂന്നാം തവണ

നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുള്ള പ്രകമ്പനങ്ങളാണ് ദില്ലിയിലും സമീപപ്രദേശങ്ങളിലുമുണ്ടായത്. സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങളിലും വീടുകളിലുള്ള സാധനങ്ങള്‍ അടക്കം കുലുങ്ങുന്നത് കാണാം

Google Oneindia Malayalam News
1

ദില്ലി: ഇടവേളയ്ക്ക് ശേഷം ദില്ലിയില്‍ വീണ്ടും ഭൂചലനം. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് ദില്ലിയില്‍ ശക്തമായ ഭൂചലനമുണ്ടായത്. ദില്ലിയില്‍ മാത്രമല്ല സമീപം പ്രദേശങ്ങളിലും ശക്തമായ ചലനങ്ങളുണ്ടായി.

ദില്ലി-എന്‍സിആര്‍ ഒന്നാകെ ശക്തമായ പ്രകമ്പനങ്ങളുണ്ടായിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂകമ്പം ഉണ്ടായത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്ന് സീലിംഗ് ഫാനുകളും, വീട്ടിലെ സാധനങ്ങള്‍ കുലുങ്ങുന്നതുമെല്ലാം വീഡിയോയില്‍ കാണാം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്.

ഉത്തരാഖണ്ഡിലെ പിത്തോറാഗഡിലെ 148 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള നേപ്പാളിന്റെ മേഖലയിലാണ് ഭൂചലനമുണ്ടായത്.

ഒരു മിനുട്ടോളം ഈ പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

English summary
earth quake hit nepal and strong tremors in delhi and ncr, videos shows household objects shaking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X