Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കേ ഇന്ത്യയില്‍ വന്‍ ഭൂചലനം, കൊച്ചിയിലും നേരിയ ഭൂചലനം, ആശങ്കയോടെ ജനങ്ങള്‍

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊച്ചിയിലും കടവന്ത്രയിലും നേരിയ ചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. രണ്ട് തവണയാണ് ഉത്തരേന്ത്യയില്‍ ഭൂചലനം ഉണ്ടായത്. 20 സെക്കന്റാണ് ആദ്യചലനം നീണ്ട് നിന്നത്. കേരളം ആശങ്കപ്പെടേണ്ടെന്ന് വിദഗ്ദര്‍

നേപ്പാളില്‍ നിന്ന് ഏറെ അകലെയാണ് കേരളം എന്നുള്ളതിനാണ് ആശങ്ക വേണ്ടെന്ന് അറിയിച്ചത്. ചെന്നൈയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദില്ലിയ്ക്ക് പുറമെ ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

Earthquake

റിക്ടര്‍ സ്‌കെയിലില്‍ അഞ്ചിന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ചലനങ്ങള്‍ കെട്ടിടങ്ങളേയും ജനങ്ങളേയും ബാധിയ്ക്കും. 20 സെക്കന്റ് നീണ്ട ആദ്യ ചലനത്തില്‍ നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജോലിസ്ഥലത്ത് നിന്നും പുറത്തേയ്ക്ക് ഓടിയ ആളുകള്‍ തിരികെ മടങ്ങാന്‍ തയ്യാറാകുന്നില്ല. ഭൂചനത്തെത്തുടര്‍ന്ന് നിര്‍ത്തി വച്ച ദില്ലി മെട്രോ സര്‍വീസ് പുനരാരംഭിച്ചു.

രാവിലെ 11.40 ഓടെയാണ് ഭൂചലനം ഉണ്ടായത്. 12.18 ഓടെ രണ്ടാമതും ഭൂചലനം ഉണ്ടായി. കാഠ്മണ്ഡുവിലാണ് പ്രഭവകേന്ദ്രം. റാഞ്ചി, ഗുവാഹത്തി, പട്‌ന, കൊല്‍ക്കത്ത ഉള്‍പ്പടെ പല ഇന്ത്യന്‍ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+