മേഘാലയയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

ഷില്ലോംഗ്: മേഘാലയയില്‍ ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളാപയമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാവിലെ 9.35നാണ് ഈസ്റ്റ് ഗാരോ ഹില്‍സ് ജില്ലയില്‍ ഭൂചലനമുണ്ടായത്.

Earthquake

രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാണ്ട്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവ ലോകത്ത് ഏറ്റവുമധികം ഭൂചലന സാധ്യതയുള്ള ആറ് പ്രധാന സ്ഥലങ്ങളിലൊന്നായാണ് ഭൂകമ്പ ശാസ്ത്രജ്ഞര്‍ പരിഗണിക്കുന്നത്.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ഭൂചലനം; ചലനമുണ്ടായത് അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍!!!

1897ലാണ് ഈ പ്രദേശത്തെ ഏറ്റവും വലിയ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ 1,600ലധികം ആളുകള്‍ മരിച്ചിരുന്നു.

ശനിയാഴ്ച രാത്രി ഉത്തരഖണ്ഡിലുണ്ടില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

English summary
The tremor was felt at 9.35 a.m with its epicentre located in the state's East Garo Hills district. There were no reports of any casualties or damage.
Please Wait while comments are loading...