ഉത്തരാഖണ്ഡില്‍ ശക്തമായ ഭൂചലനം

  • By: Rohini
Subscribe to Oneindia Malayalam

ദില്ലി: വടക്കെ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് രാത്രി 10. 35 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ സാമാന്യം ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

ഉത്തരാഖണ്ഡിലെ ദാര്‍ചുലയായിരുന്നു ഭൂചലനത്തിന്റെ പ്രവകേന്ദ്രം. ദില്ലി, ചമ്പാവാത്ത്, ശ്രീനഗര്‍, ഗാര്‍വാല്‍, അല്‍മോര, എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

earhquake-uttarakhand-

ആദ്യ ഭൂചലനത്തിന് പിന്നാലെ 18 മിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ചെറു ചലനമായിരുന്നു അത്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മണിക്കൂറുകള്‍ക്ക് മുന്‍പ് പെറുവിലെ ലേക്ക് ടൈറ്റികാക്കയില്‍ റിക്ടെര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും ആളപായങ്ങളും നാശനഷ്ടവും സംഭവിച്ചിട്ടില്ല.

English summary
Parts of northern India felt tremors around 10:35 pm. The tremors were seemingly caused by a medium-intensity earthquake in the India-Nepal border region.
Please Wait while comments are loading...