ചുഴലിക്കാറ്റ് ഭീതിയില്‍ കിഴക്കന്‍ തീരം; ഒഡിഷയില്‍ ജാഗ്രത മുന്നറിയിപ്പ്, എന്തും നേരിടാന്‍ സജ്ജം
ഭുവനേശ്വര്‍: തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും അടുത്ത ആഴ്ച ആദ്യം ആന്ധ്രാപ്രദേശ്-ഒഡീഷ തീരങ്ങളിലേക്കു കടക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മേലെയുള്ള കാലാവസ്ഥാ വൃതിനായം ശനിയാഴ്ചയോടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ന്യൂനമര്‍ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത ചൊവ്വാഴ്ചയ്ക്കും വെള്ളിയ്ക്കുമിടയില്‍ പശ്ചിമ ബംഗാളിലെ ജില്ലകളില്‍ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പ്രവചനത്തെത്തുടര്‍ന്ന് ദുരന്തനിവാരണസേനയും അഗ്‌നിശമനസേനാ സംഘങ്ങളും സജ്ജരാണെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. 2021ല്‍ 'യാസ്', 2020-ല്‍ 'അംഫാന്‍', 2019-ല്‍ 'ഫാനി' എന്നിങ്ങനെ മൂന്ന് വേനല്‍ക്കാല് ചുഴലിക്കാറ്റുകള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദം വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദമായും കിഴക്ക്-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മേയ് പത്തോടെ ഇത് തീരം തൊടുമെന്നാണ് സൂചന. എന്നാല്‍ ഇത് ഏത് തീരമാണ് തൊടുകയെന്ന് സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. കരകയറുന്ന സമയത്ത് സാധ്യമായ കാറ്റിന്റെ വേഗതയെക്കുറിച്ച് ഞങ്ങള്‍ സൂചന ലഭിച്ചിട്ടില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

എന്‍ ഡി ആര്‍ എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) യുടെ 17 ടീമുകള്‍, ഒഡിഎആര്‍എഫ് ന്റെ 20 ടീമുകള്‍ (ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) കൂടാതെ 175 അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവരെയും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒഡീഷ സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ (എസ് ആര്‍ സി) പി കെ ജെന പറഞ്ഞു. കടലില്‍ മത്സ്യത്തൊഴിലാളികളുടെ നീക്കം നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 7 ന് ന്യൂനമര്‍ദം രൂപപ്പെട്ടതിന് ശേഷം മാത്രമേ ചുഴലിക്കാറ്റ്, കാറ്റിന്റെ വേഗത, കരയിലേക്ക് വീഴുന്ന സ്ഥലം എന്നിവയുടെ വിശദാംശങ്ങള്‍ ഐഎംഡിക്ക് നല്‍കാന്‍ കഴിയൂ. മെയ് 9 മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ചുഴലിക്കാറ്റിന്റെ കാറ്റിന്റെ വേഗത കടലില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ തുടരുമെന്ന് കണക്കാക്കിയിട്ടുണ്ട്.
അഗ്‌നിശമന സേനാംഗങ്ങളുടെ എല്ലാ അവധികളും റദ്ദാക്കിയതായി ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ എസ് കെ ഉപാധ്യ പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ ഒഡീഷ തയ്യാറാണെന്ന് 18 ജില്ലകളിലെ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ ശേഷം ജെന പറഞ്ഞു.

മെയ് 10, 11 തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്
കേരളത്തില്‍ മെയ് 10, 11 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് ഒമ്പത് വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
'റോബിനെ പോലൊരാളെ വിവാഹം കഴിച്ചാൽ ദിൽഷയുടെ ഡാൻസ് ഒക്കെ സ്വപ്നം മാത്രമാകും';കുറിപ്പ്