Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷന്‍ ശക്തി: പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Recommended Video

cmsvideo
    മോദിയുടെ പ്രസംഗം ചട്ടലംഘനമല്ല | Oneindia Malayalam

    ദില്ലി: ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മിസൈല്‍ പരീക്ഷണ വിജയം പ്രധാനമന്ത്രി സര്‍ക്കാറിന്‍റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍. അതേസമയം ദൂരദര്‍ശന്‍ സൗകര്യം ഉപയോഗിച്ചോയെന്ന് പരിശോധിച്ച് വരികയാണെന്നും കമ്മിഷന്‍ അറിയിച്ചു.

    മിഷന്‍ ശക്തിയെന്ന് പേരിട്ട പദ്ധതി വിജയകരമായി പരീക്ഷിച്ചുവെന്ന് രാജ്യത്തെ അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് മമതാ ബാനര്‍ജിയും സീതാറാം യെച്ചൂരിയും ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

    രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ സുനിൽ അറോറയ്ക്ക് പരാതി നൽകുകയും ചെയ്തു.

    bjp

    പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ചട്ട ലംഘനമാണോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു. ആ സമിതിയാണ് ഇപ്പോള്‍ നരേന്ദ്ര മോദി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+