ചിപ്‌കോ പ്രസ്ഥാനത്തിന് തുടക്കമിട്ട സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു
ദില്ലി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്താനത്തിന്റെ ആചാര്യനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച സുന്ദര്‍ലാല്‍ ബഹുഗുണ ഋഷികേഷിലെ എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് എയിംസിലേക്ക് മാറ്റിയത്.

വന നശീകരണത്തിനെതിരായ ചിപ്‌കോ പ്രസ്ഥാനത്തിന് തുടക്കമിട്ട നേതാവാണ് സുന്ദര്‍ലാല്‍ ബഹുഗുണ. വനങ്ങളുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം, ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ആയിരുന്നു ഈ മുന്നേറ്റത്തിന് തുടക്കമിട്ടത്. 2009ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി അദരിച്ചിരുന്നു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
1927ജനുവരി ഒമ്പതിന് ഉത്തരാഖണ്ഡിലെ തെഹ്രിക്കടുത്ത മറോദ ഗ്രാമത്തിലാണ് സുന്ദര്‍ലാല്‍ ബഹുഗുണ ജനിച്ചത്. സ്ത്രീകളെ സംഘടിപ്പിച്ച് മദ്യ വിരുദ്ധ സമരങ്ങള്‍ വരെ ഉദ്ദേഹം സംഘടിപ്പിച്ചിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ ആളായിരുന്നു ബഹുഗുണ. 1974 മാര്‍ച്ച് 26നാണ് ചിപ്‌കോ പ്രസ്സ്ഥാനം ആരംഭിച്ചത്. മരങ്ങള്‍ മുറിക്കുമ്പോള്‍ ആളുകള്‍ മരങ്ങള്‍ കെട്ടിപ്പിടിച്ച് പ്രതിഷേധിക്കുന്ന സമര രീതിയായിരുന്നു ചിപ്‌കോ പ്രസ്ഥാനത്തില്‍ അവലംബിച്ചിരിക്കുന്നത്.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications