കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം: മാറ്റിയെടുത്തത് 25 കോടി; കണ്ണടച്ചു തുറന്നപ്പോഴേയ്ക്കും പിടി വീണു

പരസ് എം ലോധയാണ് അറസ്റ്റിലായത്

Google Oneindia Malayalam News

കൊല്‍ക്കത്ത: 25 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുത്ത വ്യാപാരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയില്‍. നോട്ട് നിരോധനത്തിന് ശേഷം പണം തട്ടിപ്പ് കണ്ടെത്തുന്നതിനായി ആദായ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിവരുന്ന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. പരസ് എം ലോധയാണ് അറസ്റ്റിലായത്.
എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് അറസ്റ്റിലായ വ്യാപാരിയും ശേഖര്‍ റെഡ്ഡി, രോഹിത് ഠണ്ടന്‍ കേസുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്നും വിവരമുണ്ട്.

ശേഖര്‍ റെഡ്ഡിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. റെഡ്ഡിയുടെ വീട് ഉള്‍പ്പെടെ 13 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണിത്.

ലുക്കൗട്ട് നോട്ടീസ്

ലുക്കൗട്ട് നോട്ടീസ്

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു ലോധ അറസ്റ്റിലാവുന്നത്.

റെഡ്ഡി ചതിച്ചു

റെഡ്ഡി ചതിച്ചു

ശേഖര്‍ റെഡ്ഡി, രോഹിത് ഠണ്ഡന്‍ കേസില്‍ 25 കോടി പഴയ നോട്ടുകള്‍ മാറിയെടുത്ത കേസിലാണ് അറസ്‌റ്റെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

 റെഡ്ഡി അറസ്റ്റില്‍

റെഡ്ഡി അറസ്റ്റില്‍

ബുധനാഴ്ചയാണ് സിബിഐ ശേഖര്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. നോട്ട് നിരോധനത്തിന് ശേഷം പ്രമുഖരുള്‍പ്പെട്ട കേസ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെയാണ് വിവിധ അറസ്റ്റുകള്‍.

റെയ്ഡില്‍ കുടുങ്ങി

റെയ്ഡില്‍ കുടുങ്ങി

ഡിസംബര്‍ 11ന് ഠണ്ടന്റെ ടി ആന്‍ഡി കമ്പനിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 13 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതില്‍ 2.6 കോടി രൂപ പുതിയ നോട്ടുകളായിരുന്നു.

ആഢംബര വിവാഹം

ആഢംബര വിവാഹം

രാജ്യത്ത് നോട്ട് നിരോധനം മൂലമുള്ള പ്രതിസന്ധിക്കിടെ ഉന്നത രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ പങ്കെടുത്ത ലോധയുടെ മകളുടെ ആഢംബര വിവാഹം ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

English summary
ED arrests Kolkata businessman Parasmal Lodha for converting Rs 25 cr old notes to new.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X