• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 15 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റാണ കപൂറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകരാം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് അറസ്റ്റ്. കൂടുതൽ ചോദ്യം ചെയ്യലിനായി കപൂറിനെ കസ്റ്റഡി ലഭിക്കാൻ അപേക്ഷ നൽകുമെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്‍ വിജയന്‍ പിള്ള എംഎല്‍എ അന്തരിച്ചു; ചവറയുടെ ആദ്യ ആര്‍എസ്പി ഇതര പ്രതിനിധി

വെള്ളിയാഴ്ച രാത്രി മുതല്‍ റാണ കപൂറിന്‍റേയും മൂന്ന് മക്കളുടേയും വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയിഡ് നടത്തി. മക്കളായ രാഖി കപൂര്‍ ടണ്ടന്‍, രോഷ്നി കപൂര്‍, രാധ കപൂര്‍ എന്നിവരുടെ വീടുകളില്‍ ശനിയാഴ്ചയാണ് പരിശോധന നടന്നത്. ഡിഎച്ച്എഫ്എലുമായി നടത്തിയ ഇടപാടിന്‍റെ നേട്ടം മക്കള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അവരുടെ വീടുകളിലും പരിശോധന നടത്തിയത്. ഡിഎച്ച്എഫ്എലുമായി ക്രമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിലായിരുന്നു റാണ കപൂറിനെതിരെ ഇ‍ഡി അന്വേഷണം ആരംഭിച്ചത്.

രാജ്യം വിടുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെ റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നേത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതിന് പിന്നാലെ റാണ കപൂറിന്‍റേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നാണ് ആരോപണം. ഇത് ശരിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിലെ കണ്ടെത്തല്‍.

മിഷന്‍ രാജ്യസഭ തുടങ്ങി ബിജെപി.... ഒഡിഷയില്‍ അപ്രതീക്ഷിത നീക്കം, നാല് സീറ്റില്‍ ട്വിസ്റ്റ്!!

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാണ കപൂറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിനേയും റിസര്‍വ് ബാങ്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്ബിഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ആയിരുന്ന പ്രശാന്ത് കുമാറിനാണ് നിലവല്‍ ബാങ്കിന്‍റെ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്.

580 ഏക്കര്‍ ഭൂമിയുള്ള തനിക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റില്ല, പിന്നെ ദളിതരും ദരിദ്രരും എന്ത് ചെയ്യും

English summary
ED arrests Yes Bank founder Rana Kapoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X