ചിദംബരം കുടുങ്ങി, എയര്‍സെല്‍,മാക്‌സിസ് ഇടപാടിലെ രഹസ്യരേഖകള്‍ പിടിച്ചെടുത്തെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ്

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന് കുരുക്കൊരുക്കി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ സിബിഐയുടെ രഹസ്യ രേഖകള്‍ ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എയര്‍സെല്‍ ഇടപാടിലെ രഹസ്യ റിപ്പോര്‍ട്ടാണ് പിടിച്ചെടുത്തത്. കഴിഞ്ഞ മാസം നടത്തിയ റെയ്ഡിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

1

ഇടപാടുമായി ബന്ധപ്പെട്ട് മുദ്രവെച്ച് സുപ്രീംകോടതിക്ക് സമര്‍പ്പിച്ച രേഖകളാണ് ഇവയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവ ഒപ്പ് രേഖപ്പെടുത്താത്ത പകര്‍പ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതാകാമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം. ഇക്കാര്യം സിബിഐയെ അറിയിച്ചിട്ടുണ്ട്. രേഖയുടെ ഉള്ളടക്കവും കോടതിയില്‍ സമര്‍പ്പിച്ച രേഖയും തമ്മില്‍ മാറ്റമുണ്ടോ എന്ന കാര്യത്തില്‍ സിബിഐ പരിശോധന നടത്തി വരികയാണ്.

2

നേരത്തെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വസതിയാണെന്ന് കരുതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. 2006ല്‍ ധനമന്ത്രി ആയിരുന്നപ്പോള്‍ വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന് അനുമതി നല്‍കാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. അതേസമയം എയര്‍സെല്‍, മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് 2013ലാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് എങ്ങനെ ചിദംബരത്തിന് ലഭിച്ചു എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ചിദംബരത്തിനെ ഇക്കാര്യവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

English summary
ed found confidential report form chidambarams house

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്