മണല്‍ മുതലാളിയുടെ 8.56 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം കണ്ടുകെട്ടി

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. തമിഴ്‌നാട്ടിലെ പ്രമുഖ മണല്‍ മുതലാളി ശേഖര്‍ റെഡ്ഡിയുടെ 8.56 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ടുകെട്ടിയത്. മാര്‍ച്ചില്‍ റെഡ്ഡിയെയും രണ്ട് സഹ ബിസിനസുകാരെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണത്തില്‍ സ്വര്‍ണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ടുകെട്ടല്‍ നടപടിയെടുത്തത്. സ്വര്‍ണം കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസും പുറത്തിറക്കി. ഇതേ കേസില്‍ നേരത്തെ 34 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു. സിബിഐ, ഐടി തുടങ്ങിയ ഏജന്‍സികളും റെഡ്ഡിക്കെതിരെ നടപടികളുമായി മുന്നോട്ടു പോവുകയാണ്.

goldprice

142 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണ് കേസില്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. 34 കോടി രൂപയുടെ പുതിയ നോട്ടുകളും റെഡ്ഡിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തു. 97 കോടി രൂപയുടെ പഴയനോട്ടുകളും 177 കിലോ സ്വര്‍ണവും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. രാജ്യത്തുതന്നെ നടന്ന ഏറ്റവും വലിയ റെയ്ഡുകളിലൊന്നായിരുന്നു റെഡ്ഡിയുടെയും സഹ ബിസിനസുകാരുടെയും അടുക്കല്‍ നടന്നത്. കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം തുടരുകയാണ്.

English summary
ED seizes 30kg gold bars worth Rs 8.5 crore of sand baron Sekhar Reddy, aides
Please Wait while comments are loading...