Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഷേകിനോട് ഹാജരാവാന്‍ നിര്‍ദേശിച്ച് ഇഡി, ബംഗാളില്‍ പോര്, ബിജെപിയുമായി ഏറ്റുമുട്ടി തൃണമൂല്‍

കൊല്‍ക്കത്ത: അഭിഷേക് ബാനര്‍ജിക്ക് ഇഡിയുടെ നോട്ടീസ് കിട്ടിയതിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രീയ വിവാദം. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിലേക്കാണ് ഈ സംഭവം നയിച്ചിരിക്കുന്നത്. അഭിഷേക് ബാനര്‍ജിയെ ബിജെപി ടാര്‍ഗറ്റ് ചെയ്യുകയാണെന്നും, അദ്ദേഹത്തെ ദ്രോഹിക്കാനായി മനപ്പൂര്‍വം ചെയ്യുന്ന കാര്യങ്ങളാണ് ഇതെന്നും തൃണമൂല്‍ ആരോപിച്ചു. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അതിരൂക്ഷമായിട്ടാണ് ബിജെപിയെ വിമര്‍ശിച്ചത്. കല്‍ക്കരി അഴിമതി കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഷേക് ബാനര്‍ജിയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മമത കേന്ദ്ര ഏജന്‍സികളെ കുറിച്ച് സംസാരിച്ചിരുന്നു. സുവേന്ദു അധികാരിയെ നിയമസഭയില്‍ മമത ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു നോട്ടീസ് അഭിഷേകിന് ഇഡി അയച്ചിരിക്കുന്നത്. ഇത് തീര്‍ത്തും രാഷ്ട്രീയ തീരുമാനമാണ്. അതിലുപരി അദ്ദേഹത്തെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണ്. തുടര്‍ച്ചയായി അദ്ദേഹത്തെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനോട് മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്നും ബ്രത്യ ബസു പറഞ്ഞു.

കല്‍ക്കരിയുടെയും പശുക്കളുടെയും കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അഭിഷേകിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിച്ചത്. കല്‍ക്കരി കേന്ദ്ര ഏജന്‍സികള്‍ കാവല്‍ നില്‍ക്കുന്നതാണ്. അവരുടെ അധികാര പരിധിയില്‍ വരുന്നതാണത്. അഭിഷേകിന് അതില്‍ എന്ത് കാര്യം. പശുക്കളെ യുപിയില്‍ നിന്ന് ബംഗാളിലേക്ക് കടത്തി കൊണ്ടുവരുന്നത്. തുടര്‍ന്ന് ഇവിടെ നിന്ന് ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നു. ആ കാര്യം നോക്കുകയാണെങ്കില്‍ ഈ കള്ളക്കടത്ത് തടയാന്‍ യുപി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. അതിര്‍ത്തി കാക്കുന്നത് ബിഎസ്എഫ് ആണല്ലോ അവരാണല്ലോ ഇതെല്ലാം നോക്കേണ്ടതെന്നും ബസു ചോദിച്ചു.

അതേസമയം അഭിഷേകിനെ വിളിച്ച് വരുത്തിയത് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ കാണാതിരുന്നത് കൊണ്ടാണെന്നും ബിജെപി നേതാവ് മനോജ് ടിഗ്ഗ പറഞ്ഞു. പാപം ഒരാളുടെ പിതാവിനെ പോലും വെറുതെ വിടില്ല. എന്തുകൊണ്ടാണ് അഭിഷേക് ഇഡി ഒരിക്കല്‍ പോലും കാണാത്തത്. എന്തിനാണ് അവരെ അവഗണിക്കുന്നത്. ഈ പ്രശ്‌നം അവരെ കണ്ടാല്‍ തീരുമെന്നും ടിഗ്ഗ പറഞ്ഞു. ഇന്നാണ് അഭിഷേകിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. അഭിഷേകിന്റെ ഭാര്യ രുചിരയോടും ഹാജാരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തയാഴ്ച്ച രണ്ട് വ്യത്യസ്ത തിയതികളില്‍ രണ്ട് പേരും ഹാജരാവുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+