പളനിസ്വാമിക്ക് തിടുക്കം; സത്യപ്രതിജ്ഞ വേണം, ഗവര്‍ണര്‍ മിണ്ടിയില്ല, പിന്നാലെ ഒപിഎസും

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല അഴിമതിക്കേസില്‍ ജയിലിലേക്ക് പോകവെ, പകരം തിരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ ധരിപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 5.40നാണ് പളനിസ്വാമിയും സംഘവും രാജ്ഭവനിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്നെ ക്ഷണിക്കണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു.

 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട്

ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഉടന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമൊരുക്കണമെന്നുമായിരുന്നു പളനിസ്വാമിയുടെ ആവശ്യം. നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ കാത്തുനില്‍ക്കാതെ അതിനും മുമ്പേ സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു പളനിസ്വാമി ആവശ്യപ്പെട്ടത്.

നിവേദനം കൈമാറി

തന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പളനിസ്വാമി ഗവര്‍ണര്‍ക്ക് കൈമാറി. എന്നാല്‍ ഗവര്‍ണര്‍ അത് സ്വീകരിക്കുകയല്ലാതെ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. വളരെ കണക്കുകൂട്ടിയാണ് ഗവര്‍ണറുടെ പ്രതികരണം.

പളനിസ്വാമി ഗവര്‍ണറോട് പറഞ്ഞത്

ആദ്യം സത്യപ്രതിജ്ഞ ചെയ്യാം. പിന്നീട് നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാം. 127 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട്- 11 മന്ത്രിമാര്‍ക്കൊപ്പമെത്തിയ പളനിസ്വാമി ഗവര്‍ണറോട് ബോധിപ്പിച്ചു.

പത്ത് മിനുറ്റ് ചര്‍ച്ച

പത്ത് മിനുറ്റ് മാത്രമാണ് കൂടിക്കാഴ്ച നടന്നത്. എംഎല്‍എമാര്‍ പിന്തുണ അറിയിച്ച് ഒപ്പിട്ട കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. നിലവില്‍ അണ്ണാഡിഎംകെയിലെ പൊതുമരാമത്ത് മന്ത്രിയാണ് പളനിസ്വാമി.

എത്തിയത് പ്രമുഖര്‍ക്കൊപ്പം

പാര്‍ട്ടി പ്രിസിഡിയം ചെയര്‍മാന്‍ കെഎ സെങ്കോട്ടയ്യന്‍, മന്ത്രിമാരായ ഡി ജയകുമാര്‍, എസ്പി വേലുമണി തുടങ്ങിയവരും പളനിസ്വാമിക്കൊപ്പമുണ്ടായിരുന്നു. സേലത്തെ പാര്‍ട്ടിയുടെ മുഖമാണ് ഗതാഗത വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി പളനിസ്വാമി. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ പ്രധാന ഗൗണ്ടര്‍ നേതാവ് കൂടിയാണ് അദ്ദേഹം.

പളനിസ്വാമിയുടെ വഴി

ശശികലക്കെതിരായ നാല് വര്‍ഷം തടവ് ശിക്ഷ സുപ്രിംകോടതി ശരിവച്ചതോടെയാണ് പളനിസ്വാമിക്ക് മുഖ്യമന്ത്രി പദത്തിലേക്ക് വഴിതെളിഞ്ഞത്. കുവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന ശശികലയും എംഎല്‍എമാരും ചേര്‍ന്ന് പളനിസ്വാമിയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

പനീര്‍ശെല്‍വവും എത്തുന്നു

അതേസമയം, നിലവിലെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തന്നെ ക്ഷണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടും. 11 എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന് പരസ്യപിന്തുണ അറിയിച്ചിട്ടുണ്ട്. മറ്റൊരു 11 പേര്‍ കൂടി പിന്തുണയ്ക്കുമെന്ന് പനീര്‍ശെല്‍വം ക്യാംപ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ആയതിനാല്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന വിശ്വാസത്തിലാണ് അനുയായികള്‍.

English summary
Tamil Nadu PWD and highways minister Edappadi K Palaniswami, who was elected as AIADMK legislature party leader by MLAs staying at a resort in Koovathur, met Governor C Vidyasagar Rao on Tuesday evening and staked claim to form the government. The senior leader was accompanied by 11 leaders, including AIADMK presidium chairman K A Sengottaiyan and ministers D Jayakumar, P Thangamani, S P Velumani.
Please Wait while comments are loading...