രചനയെ പ്രതിയാക്കുകയല്ല പകരം അവാർഡ് കൊടുക്കണം, മാധ്യമ പ്രവർത്തകയെ പിന്തുണച്ച് സ്നോഡൻ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദ് ട്രിബ്രൂണൽ മാധ്യമ പ്രവർത്തക രചന ഖൈരയെ അഭിനന്ദിച്ച് സൈബർ ആക്ടിവിസ്റ്റ് എഡ്വേർഡ് സ്നോഡൻ. ആധാറിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വാർത്ത നൽകിയ മാധ്യമ പ്രവർത്തകയ്ക്ക് അവാർഡ് നൽകണമെന്നും സ്നോഡൻ പറഞ്ഞു. 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്ത പുറം ലോകത്തെ അറിയിച്ച ദ് ട്രിബ്രൂണൽ മാധ്യമ പ്രവർത്തക രചന ഖൈറയ്ക്ക് നേരെ കേസെടുത്ത പശ്ചാത്തലത്തിലാണ്. രചനയെ അഭിനന്ദിച്ച് സ്നോഡൻ രംഗത്തെത്തിയത്.

യോഗി ആദിത്യനാഥ് യഥാർഥ ഹിന്ദുവാണോ! യുപി മുഖ്യന്റെ വായടപ്പിച്ച് സിദ്ധരാമയ്യ...

ഈ വാര്‍ത്തയുടെ പേരില്‍ അന്വേഷണം നടത്തുന്നതിന് പകരം  വിവരം പുറത്തുകൊണ്ടു വന്ന ജേര്‍ണലിസ്റ്റിന് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്ന് സ്നോഡൻ പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.

ഇതെന്താ വെള്ളരിക്കാ ​പട്ടണമോ..? രചനയെ പിന്തുണച്ച് ബിജെപി എംപി, കേസിൽ സുപ്രീംകോടതി ഇടപെടണം

വിവരങ്ങൾ ചോർത്തം

വിവരങ്ങൾ ചോർത്തം

നേരത്തെ ആധാർ വിവരം ചോർത്താൻ കഴിയുമെന്ന് ആരോപിച്ച് സ്നോഡൻ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ആധാർ വിവരങ്ങൾ ചോർത്താമെന്ന് മാധ്യമ പ്രവർത്തകയുടെ റിപ്പോർട്ടിനു പിന്നാലെയാണ് സമാന അവകാശവാദവുമായി സ്നോഡനും രംഗത്തെത്തിയത്. കൂടാതെ ആധാർ വിവരങ്ങൾ അമേരിക്കൻ ചാര സംഘയനയായ സിഐഎ ചോർത്തിയിരിക്കാം എന്നു തരത്തിലുള്ള വാർത്ത കഴിഞ്ഞ വർഷം വിക്കിലിക്സും വെളിപ്പെടുത്തിയിരുന്നു.

 യുഐഡിഎഐ തള്ളി

യുഐഡിഎഐ തള്ളി

മാധ്യമ പ്രവർത്തയുടെ ആരോപണത്തെ തള്ളി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ആധാർ വിവരങ്ങൾ ഒരു രീതിയിലും ചോർത്താൻ കഴിയില്ലെന്നാണ് ഇവരുടെ അവകാശവാദം. സ്ഥാപിത താത്പര്യക്കാരായ ചിലരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ മാധ്യമ പ്രവർത്തകർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം 419, 420, 471, 468, എന്നീ വകുപ്പുകളും ഐടി നിയമ പ്രകാരമുളള ആള്‍മാറാട്ടം, വഞ്ചന, കള്ള ഒപ്പിടുക, കൃത്രിമ രേഖയുണ്ടാക്കൽ , തെറ്റായ വിവരം പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളും ചുമർത്തിയിട്ടുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന് വെല്ലുവിളി

മാധ്യമ സ്വാതന്ത്ര്യത്തിന് വെല്ലുവിളി

മാധ്യമ പ്രവർത്തയ്ക്ക് നേരെ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പോലീസിന്റെ നടപടി അഭിപ്രായ സ്വാതാന്ത്രത്തിനു മേലുള്ള കടന്നു കയറ്റമാണെന്നു എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ പ്രതികരിച്ചു. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി എംപി ശത്രുഘനൻ സിൻഹ രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിനു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കുന്നവർ പോലും ഇരകളാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും സിൻഹ പറഞ്ഞു.

കേന്ദ്രത്തിൻരെ വിശദീകരണം

കേന്ദ്രത്തിൻരെ വിശദീകരണം

മാധ്യമ പ്രവർത്തകയ്ക്ക് നേരെ എഫ് ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിശദീകരണനുമായി നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു. മാധ്യമ സ്വാതന്ത്ര്യം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും അതിനോടൊപ്പം തന്നെ രാജ്യത്തിന്റെ വികസനവും സുരക്ഷിതത്വവും സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആധാർ വിവരം ചേർത്തി സംഭവത്തിൽ യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ദ് ട്രിബ്യൂണും അതിലെ മാധ്യമ പ്രവർത്തകരും പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Edward Snowden says reporter who exposed Aadhaar ‘breach’ deserves an award

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്