കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 ദിവസത്തിനകം അത് സംഭവിക്കും!! വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഐഎസ്ആർഒ

Google Oneindia Malayalam News

ദില്ലി: ചന്ദ്രയാൻ 2വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതായി ഐഎസ്ആർഒ. ഈ ശ്രമം 14 ദിവസം തുടരുമെന്നും ഇന്ത്യൻ ബഹിരാകാശ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവനാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ദൂരദർശനിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിക്രം ലാൻഡറുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പാകെ എത്തുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് ലാൻഡറിൽ നിന്നുള്ള ബന്ധം വിഛേദിക്കപ്പെട്ട വാർത്ത പുറത്തുവരുന്നത്. 2.16 ആയതോടെ ഉദ്വേഗജനകമായ കാഴ്ചയായി ഇസ്രാറ്റ് മാറുകയായിരുന്നു.

ചന്ദ്രയാനില്‍ നില്‍ക്കില്ല.... വരാനുള്ളത് അഞ്ച് ബഹിരാകാശ മിഷനുകള്‍, തുടക്കം ഗഗന്‍യാനില്‍ചന്ദ്രയാനില്‍ നില്‍ക്കില്ല.... വരാനുള്ളത് അഞ്ച് ബഹിരാകാശ മിഷനുകള്‍, തുടക്കം ഗഗന്‍യാനില്‍

 ബന്ധം നഷ്ടമായത്...

ബന്ധം നഷ്ടമായത്...


ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ മുകളിൽവെച്ചാണ് ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1.55നായിരുന്നു ആശയവിനിമയം നഷ്ടമായത്. നേരത്തെ പദ്ധതിയിട്ടതുപോലെ നീങ്ങിയ വിക്രം ലാൻഡർ ഓർബിറ്റിൽ നിന്ന് വിട്ട് 35 കിലോമീറ്റർ ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. എന്നാൽ വിക്രമുമായുള്ള ബന്ധം വിഛേദിക്കപ്പെടുന്നതുവരെ കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് മുന്നോട്ടുപോയത്. ലാൻഡറിലെ പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയാണ് ഇതിന് സഹായിച്ചത്.

ഓർബിറ്ററിലുള്ളതെന്ത്?

ഓർബിറ്ററിലുള്ളതെന്ത്?

ഓർബിറ്ററിലുള്ള ഡ്വുവൽ ബാൻഡ് സിന്തറ്റിക് അപ്രർച്ചർ റഡാറിന് പോളാർ പ്രദേശത്തിന്റെ ഉപപ്രതലത്തിൽ 10 കിലോമീറ്റർ കാണാനാവുമെന്നും ഇത് ജലവും ഐസും കണ്ടെത്താൻ സഹായിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി. ഇതിലെ ഉയർന്ന റെസല്യൂഷനുള്ള ക്യാമറ 30 സെമി വരെ സൂം ചെയ്യാൻ കഴിവുള്ളവയാണ്. ഇത് ലോകത്തിൽ ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർബിറ്ററിലെ ഐആർ സ്പെക്ട്രോമീറ്ററിന് 5 മൈക്രോൺ വരെ പ്രവർത്തിക്കാനും സാധിക്കും. നേരത്തെ ഇത് 3 മൈക്രോൺ മാത്രമായിരുന്നു. ഈ പാരലോയ്ഡുകൾക്ക് നിരവധി വിവരങ്ങൾ നൽകാനും സാധിക്കും. സോഫ്റ്റ് ലാൻഡിംഗ് നടന്നില്ലെങ്കിലും ചാന്ദ്രദൌത്യത്തിൽ കൂടുതൽ മികച്ച ദൌത്യങ്ങളുമായി തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മൂന്ന് ദിവസത്തിൽ വിവരം ലഭിക്കുമെന്ന്?

മൂന്ന് ദിവസത്തിൽ വിവരം ലഭിക്കുമെന്ന്?


മൂന്ന് ദിവസത്തിനുള്ളിൽ വിക്രം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയും ഐഎസ്ആർഒ ചെയർമാൻ പങ്കുവെക്കുന്നു. ഓർബിറ്റർ അതേ ബിന്ദുവിലെടുക്കാൻ എടുക്കുന്ന സമയം മൂന്ന് ദിവസമാണ്. ലാൻഡ് ചെയ്യേണ്ട സ്ഥലം നമുക്കറിയാം. എന്നാൽ ലാൻഡ് ചെയ്യുന്നതിന് പാതയിൽ നിന്ന് തെന്നിമാറുകയായിരുന്നു. എസ്എആർ പാരലോയ്ഡിൽ നിന്ന് 10X10 കിലോമീറ്റർ പ്രദേശത്താണ് തിരച്ചിൽ നടത്തേണ്ടത്. വിക്രമിൽ നിന്നുള്ള ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങളും ലഭിക്കേണ്ടതാണ്.

 ക്രാഷ് ലാൻഡ് സംഭവിച്ചാൽ

ക്രാഷ് ലാൻഡ് സംഭവിച്ചാൽ

വിക്രം ലാൻഡറിന് സംഭവിച്ചത് ക്രാഷ് ലാൻഡിംഗ് ആണെങ്കിൽ വിക്രം കഷ്ണങ്ങളായി മാറിയിട്ടുണ്ടാവും. അല്ലെങ്കിൽ അവ ശുന്യമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. വിക്രമിന്റെ ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിൽ അവ ചിത്രങ്ങൾ പകർത്തി അയയ്ക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നു. എട്ട് പേലോഡുകളോടുകൂടിയ ഓർബിറ്റർ ചന്ദ്രനെ മുഴുവനായി പകർത്താൻ കഴിവുള്ളതാണ്. ഡ്വുവൽ ബാൻഡ് സിന്തറ്റിക് അപ്രർച്ചർ റഡാറും ചാന്ദ്രദൌത്യത്തിന് നിർണായകമാണ്.

പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന്...

പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന്...

ആശയവിനിമയം നഷ്ടമായ വിക്രം ലാൻഡറിനെ ഓർബിറ്ററിൽ മൂന്ന് ദിവസത്തിനകം കണ്ടെത്താനുള്ള സാധ്യതയാണ് മുതിർന്ന ശാസ്ത്രജ്ഞൻ മുന്നോട്ടുവെക്കുന്നത്. ലാൻഡറിനും റോവറിനും ഇല്ലാത്ത നിരവധി കാര്യങ്ങൾ ഓർബിറ്ററിനുണ്ട്. റോവറിന്റെ റിസർച്ച് ഏരിയ 500 മീറ്ററായിരിക്കെ 100 കിലോമീറ്റർ ആൾട്ടിറ്റ്യൂഡിൽ ചന്ദ്രനെ മുഴുവനായി ഭ്രമണം ചെയ്യാൻ ഓർബിറ്ററിന് കഴിയുമെന്നാണ് ചന്ദ്രയാൻ 1 ദൌത്യത്തിന്റെ പ്രൊജക്ട് ഡയറക്ടർ അണ്ണാദുരൈ ചൂണ്ടിക്കാണിക്കുന്നു.

English summary
Efforts To Contact Chandrayaan 2 Lander To Go On For 14 Days: ISRO Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X