കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം; നേതാവിന്റെ മകനും പോലീസുകാരനും!! 50,000 രൂപ, തീര്‍ന്നു

രണ്ടു പെണ്‍കുട്ടികള്‍ക്കുമായി 50000 രൂപ നല്‍കാനായിരുന്നു നാട്ടുകൂട്ടത്തിന്റെ വിധി. പെണ്‍കുട്ടികള്‍ പണം വാങ്ങാന്‍ തയ്യാറായില്ല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

അമരാവതി: ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളോട് വീണ്ടും നാട്ടുകാരുടെ ക്രൂരത. നേതാവിന്റെ മകനും പോലീസുകാരനും ഉള്‍പ്പെടുന്ന എട്ട് പേരാണ് രണ്ട് ആദിവാസി പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. തക്കതായ ശിക്ഷ കൊടുക്കുന്നതിന് പകരം ചെറിയ സംഖ്യ കൊടുത്ത് ഒതുക്കാനാണ് നാട്ടുകൂട്ടം വിധിച്ചത്.

ആന്ധ്രയിലെ വിശാഖപട്ടണത്താണ് സംഭവം. ശനിയാഴ്ചയാണ് പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ബ്ലോക്ക് അംഗത്തിന്റെ മകനും സംഭവത്തില്‍ പ്രതിയായിരുന്നു. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്.

മാനത്തിന് വില 50000 രൂപ

ഒളിവിലുള്ള പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിച്ച് വരികെയാണ് കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നത്. പ്രതികള്‍ 50000 രൂപ ഇരകളായ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാന്‍ നാട്ടുകൂട്ടം വിധിക്കുകയായിരുന്നു.

ഉല്‍സവത്തിന് പോയ പെണ്‍കുട്ടികള്‍

പ്രാദേശിക ഉല്‍സവത്തിന് പോയതായിരുന്നു പെണ്‍കുട്ടികള്‍. കുറച്ച് ആണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ സമയം കനത്ത മഴ പെയ്യാന്‍ തുടങ്ങി.

ഭീഷണിപ്പെടുത്തി ഓടിച്ചു

അടഞ്ഞുകിടക്കുന്ന കടയുടെ അരികില്‍ പെണ്‍കുട്ടികള്‍ കയറി നിന്നു. കൂടെ രണ്ട് ആണ്‍കുട്ടികളും. ഈ സമയമാണ് പ്രതികള്‍ അവിടെ എത്തുന്നത്. ഭീഷണിപ്പെടുത്തിയതോടെ ആണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.

ആദ്യം പോലീസില്‍ പരാതി നല്‍കിയില്ല

പെണ്‍കുട്ടികളെ എട്ട് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ അറിയിച്ചു. പോലീസില്‍ പരാതി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.

നാട്ടിലെ മുതിര്‍ന്ന വ്യക്തികളെ സമീപിച്ചു

അവര്‍ സമീപിച്ചത് നാട്ടിലെ മുതിര്‍ന്ന വ്യക്തികളെ ആയിരുന്നു. ഗോത്ര സമൂഹങ്ങളുടെ പതിവ് അനുസരിച്ചാണ് ഇങ്ങനെ മുതിര്‍ന്നവരെ സമീപിച്ചത്. എന്നാല്‍ കാരണവന്‍മാര്‍ എടുത്ത തീരുമാനമാണ് അതിലും വേദനാജനകമായത്.

പെണ്‍കുട്ടികള്‍ പണം വാങ്ങിയില്ല

രണ്ടു പെണ്‍കുട്ടികള്‍ക്കുമായി 50000 രൂപ നല്‍കാനായിരുന്നു നാട്ടുകൂട്ടത്തിന്റെ വിധി. പെണ്‍കുട്ടികള്‍ പണം വാങ്ങാന്‍ തയ്യാറായില്ല. പണം വേണ്ടെന്നും പോലീസില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ഈ സമയം മാതാപിതാക്കള്‍ മൗനികളായിരുന്നു.

പോലീസ് കേസെടുത്തു

തിങ്കളാഴ്ചയാണ് ചിന്തപള്ളി മണ്ഡല്‍ പോലീസ് സ്‌റ്റേഷനില്‍ കുടുംബം പരാതി നല്‍കിയത്. പെണ്‍ക്കുട്ടികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

പ്രത്യേക സംഘത്തെ നിയോഗിച്ചു

ആദിവാസികള്‍ക്കെതിരായ അതിക്രമം, ബലാല്‍സംഗം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

English summary
In another horrific incident of rape, two tribal girls in Andhra Pradesh were gang raped by eight men on Saturday. The incident took place in the Visakhapatnam district. The elderly from the village tried to hush up the crime by directing the culprits to pay Rs 50,000 as compensation to the victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X