കര്‍ണാടകത്തില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു, ഒരാള്‍ അറസ്റ്റില്‍
Recommended Video
ബെംഗളൂരു: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും ദാരുണ സംഭവം. കര്‍ണാടകത്തിലെ കലബുര്‍ഗിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ കൂട്ടിക്കൊണ്ട് പോയതെന്നാണ് പോലീസ് പറയുന്നത്.

കലബുര്‍ഗി ജില്ലയിലെ ചിന്‍ചോലി താലൂക്കിനടുത്തുള്ള കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കേസില്‍ വിദഗ്ധാന്വേഷണം നടത്തുകയാണെന്ന് എസ്പി ലാഡാ മാര്‍ട്ടിന്‍ മര്‍ബാനിയാങ്ക് പറഞ്ഞു. തിങ്കളാഴ്ച്ച കുട്ടി സ്‌കൂളില്‍ വന്നിരുന്നില്ല. പ്രതിക്കൊപ്പം കുട്ടിയെ ഉച്ചയ്ക്ക് കണ്ടവരുണ്ട്. വൈകീട്ട് കുട്ടി തിരിച്ചുവരാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അയല്‍വാസികളും രക്ഷിതാക്കളും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രതിക്കെതിരെ പരാതി നല്‍കുകയും, അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുല്ലമാരി ജലസേചന പദ്ധതിക്കടുത്തുള്ള കനാലിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ചോക്ലേറ്റുകള്‍ നല്‍കാമെന്ന് ഇയാള്‍ കുട്ടിയെ കനാലിന് സമീപത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും തനിക്ക് അറിയില്ലെന്നാണ് മറുപടി നല്‍കിയത്. അതേസമയം ബെംഗളൂരു പോലീസ് കമ്മീഷണറുടെ മറുപടിയും ഇതിനിടെ വൈറലായിരിക്കുകയാണ്.
ബെംഗളൂരുവില്‍ സന്ദര്‍ശനത്തിന് വരുന്ന ആര്‍ക്കും സുരക്ഷയൊരുക്കുമെന്നും, വെറും ഏഴ് സെക്കന്‍ഡില്‍ തന്നെ മറുപടി ലഭിക്കുമെന്നും കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോലും സുരക്ഷയൊരുക്കാന്‍ പറ്റാത്തതാണ് പോലീസ് സംവിധാനമെന്നാണ് വിമര്‍ശനം. തെലങ്കാന ഡോക്ടറുടെ കൊലപാതകത്തിലെ പ്രതികരണമായിരുന്നു കമ്മീഷണര്‍ നടത്തിയത്. അതേസമയം ഒഡീഷയിലെ പുരിയില്‍ യുവതിയെ മുന്‍ പോലീസ് കോണ്‍സ്റ്റബിളും മറ്റ് മൂന്ന് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഇതില്‍ പോലീസുകാരന്‍ അറസ്റ്റാലിയിട്ടുണ്ട്.












Click it and Unblock the Notifications