ഷിന്‍ഡെ പക്ഷം യഥാര്‍ത്ഥ ശിവസേന, പ്രഖ്യാപിച്ച് സ്പീക്കര്‍; ഉദ്ധവിന് വന്‍ തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന തര്‍ക്കത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് വിജയം. യഥാര്‍ഥ ശിവസേന ഷിന്‍ഡെ വിഭാഗമാണെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പ്രഖ്യാപിച്ചു. അതേസമയം ഷിന്‍ഡെ ക്യാമ്പിലെ എംഎല്‍എമാരെ അയോഗ്യരാക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെയെ പുറത്താക്കാനുള്ള അധികാരം ഉദ്ധവ് താക്കറെയ്ക്കില്ല.
അദ്ദേഹം തന്നെ പാര്‍ട്ടി ഭരണഘടനയുടെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമല്ലെന്നും നര്‍വേക്കര്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മുതല്‍ അയോഗ്യരാക്കാനുള്ള ഹര്‍ജികള്‍ സ്പീക്കര്‍ മുന്നിലുണ്ട്. ശിവസേന പിളര്‍ന്നപ്പോഴാണ് ഈ ഹര്‍ജികള്‍ സ്പീക്കര്‍ക്ക് മുന്നിലെത്തിയത്. ഏക്‌നാഥ് ഷിന്‍ഡെ ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള ഭരണഘടന അനുസൃതമായിട്ടാണ് സ്പീക്കര്‍ വിധി പ്രഖ്യാപിച്ചത്. ശിവസേനയില്‍ നിന്ന് വിമത പക്ഷമായി പ്രഖ്യാപിച്ചവരായിരിക്കും ഇനി മുതല്‍ യഥാര്‍ത്ഥ ശിവസേനയെന്നും നര്‍വേക്കര്‍ പറഞ്ഞു. 2018ല്‍ ഉദ്ധവ് സമര്‍പ്പിച്ച ഭരണഘടനയല്ല യഥാര്‍ത്ഥമായത്, മറിച്ച് 1999 മുതല്‍ നിലവിലുള്ളതാണ് യഥാര്‍ത്ഥമെന്ന് നര്‍വേക്കര്‍ പറയുന്നു.
അത് പ്രകാരം ശിവസേന പാര്‍ട്ടിയായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടേതിനെ പ്രഖ്യാപിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം വന്‍ തിരിച്ചടിയാണ് ഉദ്ധവ് പക്ഷത്തിന് ഇതോടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിനെ പിന്തുണച്ച എംഎല്‍എമാര്‍ അടക്കം ഇതോടെ അയോഗ്യത ഭീഷണി നേരിടുന്നുണ്ട്.
അതേസമയം തന്റെ വിഭാഗത്തിനാണ് മഹാരാഷ്ട്ര നിയമസഭയില്‍ 67 ശതമാനം എംഎല്‍എമാരുള്ളതെന്നും, ലോക്‌സഭയില്‍ 75 ശതമാനം എംപിമാരുള്ളതെന്ന് സ്പീക്കറുടെ തീരുമാനത്തിന് മുമ്പായി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. ചില ആളുകള്‍ സ്പീക്കറും ശിവസേനയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ല.
മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പീക്കര്‍ തീരുമാനമെടുക്കുകയെന്നും ഷിന്‍ഡെ പറഞ്ഞു. അടുത്തിടെ ഷിന്‍ഡെയും സ്പീക്കര്‍ നര്‍വേക്കറും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദമായിരുന്നു. ഉദ്ധവ് പക്ഷം സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. ഇത് നിയമയുദ്ധങ്ങള്‍ക്കും വഴിയൊരുക്കും.












Click it and Unblock the Notifications