കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ക്ലിനിക്കിൽ സൗന്ദര്യ ചികിത്സകൾ.. ശ്രീദേവിയുടെ മരണത്തിലെ പ്രചാരണങ്ങൾക്ക് ചുട്ടമറുപടി

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീദേവിയുടെ മരണകാരണം വ്യക്തമാക്കി നിർമാതാവ് എക്ത കപൂർ | Oneindia Malayalam

മുംബൈ: ബോളിവുഡിലെ സ്വപ്‌നസുന്ദരി ശ്രീദേവിയുടെ മരണം ആരാധകര്‍ക്കും സിനിമാ ലോകത്തിനും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും എന്നും പ്രസരിപ്പുള്ള സാന്നിധ്യമായിരുന്ന ശ്രീദേവി പൊടുന്നനെ അങ്ങ് ഇല്ലാതായോ എന്ന അമ്പരപ്പാണ് എവിടെയും.

സെലിബ്രിറ്റികളുമായി ബന്ധപ്പെട്ടതെന്തും, അത് മരണമായാല്‍ പോലും മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ആഘോഷമാണ്. ശ്രീദേവിയുടെ മരണത്തെക്കുറിച്ചും ഇതിനകം തന്നെ പലവിധ കഥകള്‍ പരന്ന് കഴിഞ്ഞു. സൗന്ദര്യം നിലനിര്‍ത്താന്‍ തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ക്ക് വിധേയയായതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പരന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് ബോളിവുഡില്‍ നിന്ന് തന്നെ മറുപടിയും വന്നിരിക്കുന്നു.

ഉലയാത്ത സൗന്ദര്യം

ഉലയാത്ത സൗന്ദര്യം

54കാരിയായ ശ്രീദേവി ഈ പ്രായത്തിലും തന്റെ സൗന്ദര്യ സംരക്ഷണത്തില്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തിയിരുന്ന ആളായിരുന്നു. അക്കാര്യത്തില്‍ ബോളിവുഡ് നടിമാര്‍ക്ക് മാതൃക കൂടിയായിരുന്നു നടി. സിനിമയില്‍ നിനിന്നും വിവാഹ ശേഷം നീണ്ട ഇടവേളയെടുത്തപ്പോഴും ശ്രീദേവി ശരീരസൗന്ദര്യം ഉലയാതെ കാത്ത് സൂക്ഷിച്ചിരുന്നു.

പല വിധ ചികിത്സകൾ

പല വിധ ചികിത്സകൾ

ശരീരസൗന്ദര്യം നിലനിര്‍ത്തുന്നതിന് ശ്രീദേവി പല വിധ ശസ്ത്രക്രിയകള്‍ക്ക് വിധേയയാരുന്നു. അവയാകട്ടെ ഇന്നോ ഇന്നലെയോ തുടങ്ങിയവയല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ നായികയായി കാലുറപ്പിച്ചത് മുതല്‍ സൗന്ദര്യം കൂട്ടുന്നതിന് പലവിധ ചികിത്സകളിലൂടെ നടി കടന്ന് പോയതായി വാര്‍ത്തകളുണ്ട്.

 മരണത്തിലേക്ക് നയിച്ചത്

മരണത്തിലേക്ക് നയിച്ചത്

ഇത്തരം ചികിത്സകളും സമ്മര്‍ദവുമാണ് ശ്രീദേവിയെ പൊടുന്നനെയുള്ള മരണത്തിലേക്ക് നയിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് കൊണ്ട് ബോളിവുഡിലെ ചലച്ചിത്ര-ടിവി നിര്‍മ്മാതാവ് ഏക്ത കപൂര്‍ രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലാണ് ഏക്തയുടെ പ്രതികരണം.

ഏക്തയുടെ പ്രതികരണം

ഏക്തയുടെ പ്രതികരണം

ദുഷ്ടലാക്കോടെ പ്രചാരണം നടത്തുന്നവരോട് എന്നാണ് ഏക്തയുടെ പ്രതികരണം തുടങ്ങുന്നത്. ജനസംഖ്യയുടെ ഒരു ശതമാനത്തിന് ഏതെങ്കിലും വിധത്തിലുള്ള ഹൃദയരോഗങ്ങളോ ശസ്ത്രക്രിയയോ മൂലമല്ലാതെ തന്നെ ഹൃദയാഘാതം സംഭവിച്ചേക്കാം. അത് വിധിയാണ്. ചിലരുടെ പ്രചാരണം പോലെയല്ല എന്നാണ് ഏക്ത കപൂറിന്റെ ട്വീറ്റ്.

ശരീരത്തിലെ മാറ്റങ്ങൾ

ശരീരത്തിലെ മാറ്റങ്ങൾ

മുഖഭാഗങ്ങളടക്കം കാലങ്ങളായി ശ്രീദേവി ശസ്ത്രക്രിയകളിലൂടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. മൂക്കിലും ചുണ്ടിലും വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും വാര്‍ത്തയാവുകയുമുണ്ടായി. ചുണ്ടിലെ മാറ്റ് ഈയടുത്താണ് ഉണ്ടായത്. ഇത് ശ്രീദേവിക്ക് പക്ഷെ കയ്യടികളല്ല, വിമര്‍ശനങ്ങളും പരിഹാസവുമാണ് നേടിക്കൊടുത്തത്.

ചികിത്സകൾ ബാധിച്ചുവെന്ന്

ചികിത്സകൾ ബാധിച്ചുവെന്ന്

പലപ്പോഴായി ത്വക്കിനും സ്തനഭംഗിക്കും തടി കൂടാതിരിക്കാനും നടി ശസ്ത്രക്രിയകള്‍ക്ക് വിധേയയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ത്വക്കിന്റെയും മാറിടത്തിന്റെയും ഭംഗിക്ക് ലേസര്‍ ചികിത്സ ചെയ്തിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള ചികിത്സകള്‍ ആരോഗ്യത്തെ ബാധിച്ചുവെന്നായിരുന്നു പ്രചരണങ്ങള്‍.

ഫേസ്ബുക്കിലെ പ്രചാരണം

ഫേസ്ബുക്കിലെ പ്രചാരണം

ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്‍ബലമേകി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിയാലി ഗാംഗുലിയുടേത് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സൗന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചികിത്സകളാണ് ശ്രീദേവിയുടെ മരണകാരണമായത് എന്ന് സൂചിപ്പിക്കുന്നതാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

വിദേശ ക്ലിനിക്കിലെ ചികിത്സ

വിദേശ ക്ലിനിക്കിലെ ചികിത്സ

തെക്കന്‍ കാലിഫോര്‍ണിയയിലെ ക്ലിനിക്കില്‍ ശ്രീദേവി തുടര്‍ച്ചയായി ചികിത്സകള്‍ നടത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ ഈ കുറിപ്പിലുണ്ട്. നാല്‍പതോ അന്‍പതോ അതിലധികമോ പ്രായമുള്ള സ്ത്രീ ആണെങ്കില്‍ പോലും എപ്പോഴും ചെറുപ്പമായി തോന്നിക്കണം എന്നാണ് സമൂഹം അവരോട് ആവശ്യപ്പെട്ടത്. അതിന്റെ സമ്മര്‍ദങ്ങള്‍ ശ്രീദേവിക്ക് ഉണ്ടായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

നിഷേധിച്ച് നടി

നിഷേധിച്ച് നടി

ഇത്തരം ചികിത്സകളുമായി ബന്ധപ്പെട്ടുള്ള വാർത്തകളെ പല അഭിമുഖങ്ങളിലും ശ്രീദേവി തന്നെ നിഷേധിച്ചിട്ടുള്ളതാണ്.സ്ഥിരമായ യോഗവഴിയും ടെന്നിസ് കളിച്ചുമാണ് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതെന്നും ഫാസ്റ്റ് ഫുഡോ മധുരവും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങളോ കഴിക്കാത്തത് കൊണ്ടാണ് ആരോഗ്യവതിയായിരിക്കുന്നത് എന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നത്.

ഹൃദയത്തെ ബാധിക്കില്ലെന്ന്

ഹൃദയത്തെ ബാധിക്കില്ലെന്ന്

സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം അവ തൊലിപ്പുറത്ത് മാത്രം നടത്തുന്ന ചികിത്സകളാണ്. ഹൃദയത്തിന്‌റെ പ്രവര്‍ത്തനവുമായി ബന്ധമുള്ളതല്ല. എന്നാല്‍ ചികിത്സയുടെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിച്ചിരുന്നോ എന്നതടക്കമുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ദുരൂഹതയൊഴിയാതെ ശ്രീദേവിയുടെ മരണം!! രക്തം പരിശോധിക്കുന്നു.. കാരണം പുറത്ത് വിടാതെ കുടുംബം!ദുരൂഹതയൊഴിയാതെ ശ്രീദേവിയുടെ മരണം!! രക്തം പരിശോധിക്കുന്നു.. കാരണം പുറത്ത് വിടാതെ കുടുംബം!

ചുണ്ടിലും മൂക്കിലും സർജറി.. ത്വക്കിനും സ്തനത്തിനും ലേസർ! ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹം?ചുണ്ടിലും മൂക്കിലും സർജറി.. ത്വക്കിനും സ്തനത്തിനും ലേസർ! ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹം?

English summary
Ekta Kapoor shuts down trollers for citing surgery as the reason of Sridevi's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X