കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന തിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാകില്ല..... 2019ലും മോദി തന്നെ അധികാരത്തിലെത്തും!!

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപി ഒരേസമയം ആശങ്കയോടെയും അതോടൊപ്പം പ്രതീക്ഷയോടെയുമാണ് കാണുന്നത്. ആശങ്കയ്ക്ക് കാരണം സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ദേശീയ തലത്തിലും പ്രതിഫലിക്കുമോ എന്നതിലാണ്. പക്ഷേ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മോദി സര്‍ക്കാരിന് തല്‍ക്കാലം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും യുപിഎയ്‌ക്കെതിരെ നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം ശക്തമല്ലെന്നാണ് മനസ്സിലാവുന്നത്.

പക്ഷേ സാധ്യതകള്‍ പല തരത്തില്‍ വരാമെന്ന് രാഷ്ട്രീയ നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ഫലം ബിജെപിക്ക് എതിരായാല്‍ മോദിയുടെ പ്രതിച്ഛായ കുറഞ്ഞ് വരുന്നെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് 2019ല്‍ ജയിച്ചാലും ദീര്‍ഘകാലം ഭരിക്കുകയെന്ന ബിജെപിയുടെ ആഗ്രഹം അത്ര പെട്ടെന്ന് നടക്കാന്‍ പോകുന്നില്ല. കാരണം കോണ്‍ഗ്രസിനെ ഭരണവിരുദ്ധ വികാരം താഴെയിറക്കിയതിനേക്കാള്‍ വേഗത്തിലാണ് ബിജെപിയുടെ ഭരണത്തിലുള്ള ഭരണവിരുദ്ധ വികാരം വളരുന്നത്.

എന്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ബാധിക്കില്ല

എന്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ബാധിക്കില്ല

ഒന്നാമത്തെ കാര്യം ബിജെപി 2014ല്‍ വിജയിച്ച മാര്‍ജിനാണ്. 282 സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചതില്‍ വലിയ കുറവ് വന്നാല്‍ മാത്രമേ പ്രതിപക്ഷത്തിന് എന്തെങ്കിലും സാധ്യതയുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയില്ല. കടുത്ത ഭരണവിരുദ്ധ വികാരം സര്‍ക്കാരിനെതിരെ നിലനില്‍ക്കണം. മോദി സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍ പാകത്തിലുള്ള ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് മനസ്സിലാവുന്നത്.അതിന് രാജ്യത്തെ പിടിച്ചുകുലുക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ അത്യാവശ്യമാണ്.

സീറ്റ് കുറയും

സീറ്റ് കുറയും

ബിജെപിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാനുള്ള ഒരു സാധ്യതയുമില്ല. അവിടെയാണ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാകുക. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പരാജയപ്പെട്ടാല്‍ അത് മൊത്തം സീറ്റ് നിലയെ ബാധിക്കും. അങ്ങനെ വരുമ്പോള്‍ ബിജെപിക്ക് സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വരും. ശിവസേന അടക്കമുള്ളവര്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി സഖ്യ കക്ഷികളുമായുള്ള പിണക്കം മാറ്റിയില്ലെങ്കില്‍ അത് ബിജെപിക്ക് വലിയ ദോഷം ചെയ്യും.

ഹിന്ദി ഹൃദയഭൂമി

ഹിന്ദി ഹൃദയഭൂമി

ബിജെപിയുടെ വിജയം നിശ്ചയിക്കുന്നത് ഹിന്ദി ഹൃദയഭൂമിയാണ്. ദില്ലി, ഹരിയാന, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ പരമ്പരാഗതമായി ബിജെപിയുടെ വോട്ട് ബാങ്കാണ്. എന്നാല്‍ ഇത്തവണ ഇവിടെയൊക്കെ ബിജെപിക്ക് കാലിടറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. 100 സീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് നഷ്ടപ്പെടാം. 1989 മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളാണിത്. ബിജെപിക്ക് മൊത്തം ലഭിക്കുന്ന സീറ്റുകളില്‍ പകുതിയും ഇവിടെ നിന്നാണ് വരുന്നത്.

2014ലെ ഫലം

2014ലെ ഫലം

226 സീറ്റുകളാണ് ഇവിടെ ഉള്ളത്. ഇതില്‍ 191 സീറ്റുകളാണ് ബിജെപി നേടിയത്. അതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ബിജെപി 2014ല്‍ നടത്തിയത്. ഇവിടെ 100 സീറ്റ് കുറഞ്ഞാല്‍ 90 സീറ്റ് താഴെയില്‍ ബിജെപി ഒതുങ്ങും. 1991ന് ശേഷം ഇത് രണ്ട് തവണ മാത്രമാണ് സംഭവിച്ചത്. 2004ലും 2009ലും. ഇതിന് ശേഷം കേന്ദ്രത്തില്‍ ഭരണത്തിലെത്താനുള്ള പ്രധാന കക്ഷിയായി ബിജെപി ഉയര്‍ന്ന് വരികയും ചെയ്തു. ഇപ്പോള്‍ വീണ്ടും സീറ്റ് കുറഞ്ഞാല്‍ അട്ടിമറി പ്രതീക്ഷിക്കാമെന്ന് കരുതുന്നത്.

2004ല്‍ സംഭവിച്ചത്

2004ല്‍ സംഭവിച്ചത്

ബിജെപി തോറ്റ വര്‍ഷമാണ് 2004. എന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി സീറ്റ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അധികാരത്തിലെത്തിയ 1999ല്‍ ബിജെപിക്ക് സീറ്റ് കുറയുകയാണ് ചെയതത്. ഉത്തര്‍പ്രദേശിലും ബീഹാറിലും ആ വര്‍ഷം സീറ്റ് കുറഞ്ഞിരുന്നു. ബീഹാറിലും ഉത്തര്‍പ്രദേശിലും ഇത്തവണ ശക്തമായ പ്രതിപക്ഷമാണ് ഉള്ളത്. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഫാക്ടര്‍ ഉണ്ടാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് മോദിയുടെ പേരിലാവും നടത്തുക. അതോടെ മോദി എന്ന ഫാക്ടറിനാവും വോട്ട് കൂടുതല്‍ ലഭിക്കുക.

ബിജെപിയോട് മുട്ടാനുള്ള ശേഷി സിപിഎമ്മിനില്ല.... വീണ്ടും ഭീഷണിയുമായി ശ്രീധരന്‍പിള്ള!!ബിജെപിയോട് മുട്ടാനുള്ള ശേഷി സിപിഎമ്മിനില്ല.... വീണ്ടും ഭീഷണിയുമായി ശ്രീധരന്‍പിള്ള!!

കോണ്‍ഗ്രസില്‍ സീറ്റിനായി മുതിര്‍ന്ന നേതാക്കള്‍..... രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി!!കോണ്‍ഗ്രസില്‍ സീറ്റിനായി മുതിര്‍ന്ന നേതാക്കള്‍..... രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി!!

English summary
election 2018 may not reflect 2019 lok Sabha poll result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X