Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ല; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എത്രയും വേഗം വാക്‌സിനേന്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പ് വരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അടുത്ത വര്‍ഷം ആദ്യം തന്നെ തെരഞ്ഞെടുപ്പ് ആരംഭിക്കും, ഉത്തര്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍ ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും, ഒമൈക്രോണ്‍ വര്‍ധനവും, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെയും ബാധിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന രാളികളിലും മറ്റും ആശങ്ക പടര്‍ത്തിയിരുന്നു.

1

ഇന്ന് ഇലക്ഷന്‍ കമ്മീഷനുമായി നടന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും വാകിസനേഷന്‍ നിരക്ക് സംബന്ധിച്ച് അറിയിച്ചിരുന്നു. ഉത്തരഖണ്ഡിലും, ഗോവയിലും ആദ്യഡോസ് വാക്‌സിന്‍ നൂറ് ശതമാനം പൂര്‍ത്തിയായെന്നും ഉത്തര്‍ പ്രദേശില്‍ 85 ശതമാനവും, മണിപ്പൂരിലും, പഞ്ചാബിലും 80 ശതമാനത്തോളം പേരും കോവിഡ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. വാക്സിന്‍ കവറേജ് കുറവുള്ള സംസ്ഥാനങ്ങളില്‍, വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

2

അതേസമയം ഒമൈക്രോണ്‍ വര്‍ധനവും കോവിഡ് വര്‍ധനവും കണക്കിലെടുത്ത് അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധിക്കുമോയെന്ന് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവയ്ക്കുന്നതും എല്ലാ രാഷ്ട്രീയ റാലികളും നിരോധിക്കുന്നതും പരിഗണിക്കണമെന്ന് ജസ്റ്റിസ് ശേഖര്‍ യാദവിന്റെ അലഹബാദ് ഹൈക്കോടതി ബെഞ്ച് വ്യാഴാഴ്ച സര്‍ക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടിരുന്നു.

3

ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കമ്മീഷന്‍ ഉടന്‍ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുമെന്നും സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ലെന്ന വിവരം പുറ്തത് വരുന്നത്.

4

ആരോഗ്യ മന്ത്രാലയത്തിന് പുറമെ, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സശാസ്ത്ര സീമ ബല്‍ (എസ്എസ്ബി) എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ കര്‍ശനമായ ജാഗ്രത പാലിക്കാന്‍ അവരോട് ആവശ്യപ്പെട്ടു.

5

തെരഞ്ഞെടുപ്പുകളില്‍ മയക്കുമരുന്നിന്റെ സ്വാധീനം പരിശോധിക്കാന്‍ പോള്‍ പാനല്‍ എന്‍സിബി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു, പ്രത്യേകിച്ച് പഞ്ചാബിലും ഗോവയിലും.ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലേക്ക് പുറപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+